- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപ്രവർത്തകയെ നഗ്‌നയാക്കി ചിത്രമെടുത്തുകൊടുക്കണമെന്നേ ആ പാവം ആവശ്യപ്പെട്ടിട്ടുള്ള പോലും; ആരോപണത്തിന് ഇരയായ ദിലീപ് കുറ്റവാളിയാണെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്; താൻ നീതിക്ക് വേണ്ടി പൊരുതുന്ന പെൺകുട്ടിക്കൊപ്പം; രാമലീല കാണില്ലെന്നും ശാരദക്കുട്ടി
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിലായതോടെ റിലീസിങ് വൈകിപ്പോയ ചിത്രമാണ് രാമലീല. ഈ ചിത്രം കാണണം എന്നും വേണ്ടെന്നും അഭിപ്രായപ്പെട്ട് നിരവധി പേരാണ് രംഗത്തുള്ളത്. സിനിമയ്ക്കുള്ളിൽ നിന്ന് തന്നെ നിരവധി പേർ രാമലീലയെ പിന്തുണച്ച് രംഗത്ത് എത്തുമ്പോൾ ചിത്രത്തെ എതിർത്തും അനേകം പേർ രംഗത്ത് എത്തുന്നുണ്ട്. എന്നാൽ രാമലീലയെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് എഴുത്തുകാരി ശാരദ കുട്ടി. ഈ ചിത്രം മറ്റു ചിലരുടെ അധ്വാനമാണെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നത്. ഈ ചിത്രം നടന്റേത് മാത്രമല്ല, മറ്റ് പലരുടെതുമാണെന്ന് പറയുന്നവർ ഈ ചിത്രം വൻ വിജയം നേടിയാൽ ഈ വിജയം നടന്റേതല്ലെന്ന് പറയാൻ തയ്യാറാകുമോയെന്ന് ശാരദക്കുട്ടി ചോദിക്കുന്നു. സിനിമാ കലാരൂപമാണെന്ന് കാര്യത്തിൽ ആർക്കും തർക്കമില്ല. ഒരുപാട് പേർ ബുദ്ധിമുട്ടിയാണ് ഒരു സിനിമയുണ്ടാകുന്നതെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ഈ വാദം നടത്തുന്നവരൊന്നും തന്നെ സൂപ്പർ താരങ്ങളുടെ ഫാൻസ് തീയേറ്ററുകളിൽ എത്തി മറ്റ് താരങ്ങളുടെ ചിത്രം കൂകി തോൽപ്പിക്കുമ്പോൾ ഈ വാദവുമ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിലായതോടെ റിലീസിങ് വൈകിപ്പോയ ചിത്രമാണ് രാമലീല. ഈ ചിത്രം കാണണം എന്നും വേണ്ടെന്നും അഭിപ്രായപ്പെട്ട് നിരവധി പേരാണ് രംഗത്തുള്ളത്. സിനിമയ്ക്കുള്ളിൽ നിന്ന് തന്നെ നിരവധി പേർ രാമലീലയെ പിന്തുണച്ച് രംഗത്ത് എത്തുമ്പോൾ ചിത്രത്തെ എതിർത്തും അനേകം പേർ രംഗത്ത് എത്തുന്നുണ്ട്.
എന്നാൽ രാമലീലയെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് എഴുത്തുകാരി ശാരദ കുട്ടി. ഈ ചിത്രം മറ്റു ചിലരുടെ അധ്വാനമാണെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നത്. ഈ ചിത്രം നടന്റേത് മാത്രമല്ല, മറ്റ് പലരുടെതുമാണെന്ന് പറയുന്നവർ ഈ ചിത്രം വൻ വിജയം നേടിയാൽ ഈ വിജയം നടന്റേതല്ലെന്ന് പറയാൻ തയ്യാറാകുമോയെന്ന് ശാരദക്കുട്ടി ചോദിക്കുന്നു.
സിനിമാ കലാരൂപമാണെന്ന് കാര്യത്തിൽ ആർക്കും തർക്കമില്ല. ഒരുപാട് പേർ ബുദ്ധിമുട്ടിയാണ് ഒരു സിനിമയുണ്ടാകുന്നതെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ഈ വാദം നടത്തുന്നവരൊന്നും തന്നെ സൂപ്പർ താരങ്ങളുടെ ഫാൻസ് തീയേറ്ററുകളിൽ എത്തി മറ്റ് താരങ്ങളുടെ ചിത്രം കൂകി തോൽപ്പിക്കുമ്പോൾ ഈ വാദവുമായി എത്താതെന്തെന്നും അവർ ചോദിക്കുന്നു. സിനിമ കാണണമോ കാണാതിരിക്കണമോ എന്നത് ഒരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ദിലീപ് ചിത്രം രാമലീല താൻ കാണില്ലെന്നും ശാരദക്കുട്ടി പറഞ്ഞു.
പ്രബലരുടെ ശബ്ദത്തിനുമുന്നിൽ എന്റെ ശബ്ദം വളരെ നേർത്തതാണ്. എനിക്കെന്നല്ല ആർക്കും അവരെ തോൽപ്പിക്കാനാവില്ല. ആരോപണത്തിന് ഇരയായ ദിലീപ് കുറ്റവാളിയാണെന്ന് തന്നെയാണ് താൻ ഇപ്പോഴും കരുതുന്നത്. നീതിക്ക് വേണ്ടി പൊരുതുന്ന പെൺകുട്ടിക്കൊപ്പമാണ് താനെന്നും ശാരദക്കുട്ടി പറഞ്ഞു.
രാമലീല റിലീസ് ചെയ്യുന്ന ദിവസം മനുഷ്യസ്നേഹികൾക്ക് കരിദിനമായിരിക്കുമെന്ന് ശാരദക്കുട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഹപ്രവർത്തകയെ നഗ്‌നയാക്കി ചിത്രമെടുത്തുകൊടുക്കണമെന്നേ ആ പാവം ആവശ്യപ്പെട്ടിട്ടുള്ള പോലും, രണ്ടരമണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാപരിപാടി മറന്ന് രാമലീല കാണാൻ 28ന് തീയേറ്ററിൽ പോകാൻ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികൾ എന്നായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.