- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനകാര്യ മന്ത്രിയോടുള്ള കടപ്പാട് രേഖപ്പെടുത്താതെ വയ്യ; ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ബജറ്റ് പ്രസംഗത്തിലുടനീളം വനിതാ എഴുത്തുകാരികളുടെ ഉദ്ധരണികൾ എടുത്തു പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിന് കടപ്പാട് രേഖപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. സ്ത്രീകളുടെ രാഷ്ട്രീയ ജാഗ്രതകളെ അംഗീകരിച്ചതിനാണ് ശാരദക്കുട്ടി തന്റെ കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബജറ്റ് പ്രസംഗത്തിലുടനീളം സ്ത്രീകളെഴുതിയ സാമൂഹിക പ്രാധാന്യവും രാഷ്ട്രീയ പ്രസക്തിയുമുള്ള ഉദ്ധരണികൾ എടുത്തു ചേർത്തത് വെറുതെ ബജറ്റിനെ കാവ്യാത്മകമാക്കാൻ വേണ്ടി മാത്രമല്ല. നൂറ്റാണ്ടുകളായി കേരളത്തിലെ എഴുത്തുകാരികൾ സാമൂഹിക നിർമ്മാണ പ്രക്രിയയിൽ എങ്ങനെയെല്ലാം പങ്കാളിത്തം വഹിച്ചിരുന്നു എന്നതിന്റെ ഒരോർമ്മപ്പെടുത്തലും ചരിത്രപരമായ രേഖപ്പെടുത്തലും കൂടിയാണത്. ധനകാര്യത്തിൽ പാചകവാതകത്തിന്റെയും ഉള്ളിയുടെയും വില കൂടുമ്പോൾ മാത്രം സ്ത്രീകളെ ഓർക്കുന്നവർ കേട്ടിരിക്കുമല്ലോ, ലളിതാംബിക അന്തർജനം മുതൽ ഡോണ മയൂര വരെയും തൊഴിൽ കേന്ദ്രത്തിലേക്ക് മുതൽ കപ്പലിനെ കുറിച്ചൊരു പുസ്തകം വരെയും സ്ത്രീകൾ ഇടപെട്ടിരുന്ന വിഷയങ്ങളു
ബജറ്റ് പ്രസംഗത്തിലുടനീളം വനിതാ എഴുത്തുകാരികളുടെ ഉദ്ധരണികൾ എടുത്തു പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിന് കടപ്പാട് രേഖപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. സ്ത്രീകളുടെ രാഷ്ട്രീയ ജാഗ്രതകളെ അംഗീകരിച്ചതിനാണ് ശാരദക്കുട്ടി തന്റെ കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബജറ്റ് പ്രസംഗത്തിലുടനീളം സ്ത്രീകളെഴുതിയ സാമൂഹിക പ്രാധാന്യവും രാഷ്ട്രീയ പ്രസക്തിയുമുള്ള ഉദ്ധരണികൾ എടുത്തു ചേർത്തത് വെറുതെ ബജറ്റിനെ കാവ്യാത്മകമാക്കാൻ വേണ്ടി മാത്രമല്ല. നൂറ്റാണ്ടുകളായി കേരളത്തിലെ എഴുത്തുകാരികൾ സാമൂഹിക നിർമ്മാണ പ്രക്രിയയിൽ എങ്ങനെയെല്ലാം പങ്കാളിത്തം വഹിച്ചിരുന്നു എന്നതിന്റെ ഒരോർമ്മപ്പെടുത്തലും ചരിത്രപരമായ രേഖപ്പെടുത്തലും കൂടിയാണത്.
ധനകാര്യത്തിൽ പാചകവാതകത്തിന്റെയും ഉള്ളിയുടെയും വില കൂടുമ്പോൾ മാത്രം സ്ത്രീകളെ ഓർക്കുന്നവർ കേട്ടിരിക്കുമല്ലോ, ലളിതാംബിക അന്തർജനം മുതൽ ഡോണ മയൂര വരെയും തൊഴിൽ കേന്ദ്രത്തിലേക്ക് മുതൽ കപ്പലിനെ കുറിച്ചൊരു പുസ്തകം വരെയും സ്ത്രീകൾ ഇടപെട്ടിരുന്ന വിഷയങ്ങളുടെ വൈവിധ്യം. അവരുടെ ആകുലതകളുടെ ബഹുമുഖ സ്വഭാവം. അവരുടെ രാഷ്ട്രീയ ജാഗ്രതകളെ അംഗീകരിച്ചതിന്റെ പേരിൽ ധനകാര്യ മന്ത്രിയോടുള്ള കടപ്പാട് രേഖപ്പെടുത്താതെ വയ്യ.