- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പോൾ 'ഈ' യുവതിയെ കയറ്റാം, 'ആ' യുവതിയെ കയറ്റരുത് എന്നാണോ നയം? മാതൃകാ കുലസ്ത്രീയായ ശശികലയിലൂടെയെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കാമായിരുന്നു; തോൽക്കാനിനിയും സ്ത്രീജന്മം ബാക്കി; അറസ്റ്റിനെയും ഹർത്താലിനെയും പരിഹസിച്ച് എസ്.ശാരദക്കുട്ടി
തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് നിയന്ത്രണം മറികടന്ന രാത്രിയിൽ സന്നിധാനത്തേക്ക് പോകാനൊരുങ്ങിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി. അറസ്റ്റിനെ തുടർന്ന് ഹിന്ദുഐക്യവേദി ബിജെപിയുടെ പിന്തുണയോടെ ഹർത്താലിനും ആഹ്വാനം ചെയ്തു. ഈ സംഭവത്തെ പരിഹസിച്ചാണ് ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ: എന്താ ഈ കേൾക്കുന്നത് ? യുവത്വം എവിടെ വരെയെന്ന് ആരാ തീരുമാനിക്കുക?രാത്രി 1.15 ഓടെ ശശികല എന്ന യുവതി മല കയറാനെത്തുന്നു. പൊലീസവരെ തടയുന്നു. അറസ്റ്റു ചെയ്തു നീക്കുന്നു. യുവതി പ്രവേശിക്കരുത് എന്നു പറഞ്ഞു കുത്തിയിരുന്നു ശരണം വിളിച്ചവർ ഹർത്താൽ പ്രഖ്യാപിക്കുന്നു. അപ്പോൾ 'ഈ' യുവതിയെ കയറ്റാം, 'ആ' യുവതിയെ കയറ്റരുത് എന്നാണോ നയം? ഒന്നും പിടികിട്ടുന്നില്ലല്ലോ. ശശികലയെന്ന യുവതി പടി കയറിപ്പോവുകയും നടയ്ക്കു നേരെ ചെന്നു നിൽക്കുകയും നെയ്യഭിഷേകം നടത്തുകയും ചെയ്തിരുന്നെങ്കിലോ? അതിന്റെ ഒരു ഫോട്ടോയും വീഡിയോയും കയ്യിൽ കിട്ടുകയും കൂടി ചെയ്തിരു
തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് നിയന്ത്രണം മറികടന്ന രാത്രിയിൽ സന്നിധാനത്തേക്ക് പോകാനൊരുങ്ങിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി. അറസ്റ്റിനെ തുടർന്ന് ഹിന്ദുഐക്യവേദി ബിജെപിയുടെ പിന്തുണയോടെ ഹർത്താലിനും ആഹ്വാനം ചെയ്തു. ഈ സംഭവത്തെ പരിഹസിച്ചാണ് ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
എന്താ ഈ കേൾക്കുന്നത് ? യുവത്വം എവിടെ വരെയെന്ന് ആരാ തീരുമാനിക്കുക?രാത്രി 1.15 ഓടെ ശശികല എന്ന യുവതി മല കയറാനെത്തുന്നു. പൊലീസവരെ തടയുന്നു. അറസ്റ്റു ചെയ്തു നീക്കുന്നു. യുവതി പ്രവേശിക്കരുത് എന്നു പറഞ്ഞു കുത്തിയിരുന്നു ശരണം വിളിച്ചവർ ഹർത്താൽ പ്രഖ്യാപിക്കുന്നു. അപ്പോൾ 'ഈ' യുവതിയെ കയറ്റാം, 'ആ' യുവതിയെ കയറ്റരുത് എന്നാണോ നയം? ഒന്നും പിടികിട്ടുന്നില്ലല്ലോ.
ശശികലയെന്ന യുവതി പടി കയറിപ്പോവുകയും നടയ്ക്കു നേരെ ചെന്നു നിൽക്കുകയും നെയ്യഭിഷേകം നടത്തുകയും ചെയ്തിരുന്നെങ്കിലോ? അതിന്റെ ഒരു ഫോട്ടോയും വീഡിയോയും കയ്യിൽ കിട്ടുകയും കൂടി ചെയ്തിരുന്നെങ്കിലോ? ഒന്നാലോചിച്ചു നോക്കണം...
പി.എസ്.ശ്രീധരൻ പിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ സർക്കാർ ഒരു 'സുവർണ്ണാവസര'മല്ലേ പാഴാക്കിക്കളഞ്ഞത്? അങ്ങനെ അവരുടെ മാതൃകാ കുലസ്ത്രീയായ ശശികലയിലൂടെയെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കാമായിരുന്നു. ആ 'കുലസ്ത്രീ' യിലൂടെയെങ്കിലും സ്ത്രീകൾക്ക് തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നു.
തോൽപ്പിച്ചു കളഞ്ഞല്ലോ ...തോൽക്കാനിനിയും സ്ത്രീജന്മം ബാക്കി.
എസ്.ശാരദക്കുട്ടി