ടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ ക്രൂശിച്ചെന്ന പേരിൽ ചാനലുകളിൽ നിന്നും ഇത്തവണത്ത ഓണത്തിന് വിട്ടു നിൽക്കാനാണ് സിനിമാ താരങ്ങളുടെ തീരുമാനം. എന്നാൽ ഈ വാർത്ത ചർച്ചയായപ്പോൾ സിനിമാ താരങ്ങൾക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ശാരദ കുട്ടി.

ശാരദക്കുട്ടിയുടെ പോസ്റ്റ് വായിക്കാം

താരങ്ങൾ ചാനലുകൾ ബഹിഷ്‌കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങൾ സ്വീകരിക്കാനില്ല.വർഷങ്ങളായി ഞങ്ങൾ കേൾക്കാൻ ആഗ്രഹിച്ചത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങൾ,ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോൾ ആ ദിവസങ്ങളിൽ ടിവി ഓൺ ചെയ്യാൻ പോലും ഭയമായിരുന്നു.

നിങ്ങളെ ഞങ്ങൾ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ചിലപ്പോൾ മലയാളി പ്രേക്ഷകരിൽ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകൾ വീണ്ടെടുക്കാൻ ആയേക്കും.കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കൺവെട്ടത്തു നിന്ന് മാറി നിൽക്കുക.അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാർമ്മിക ബാധ്യത ഞങ്ങൾക്കുണ്ട്.