ക്കളോടൊപ്പം താമസിക്കാനെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. മക്കളോടൊപ്പം താമസിക്കുന്നതിനായി എത്തിയ ശാരദ ശങ്കർ (65) ആണ് ഇന്നലെ അദ്ലിയയിലുള്ള മകന്റെ വീട്ടിൽ വച്ച് മരണമടഞ്ഞത്. ഇവരുടെ അഞ്ചു മക്കളിൽ സുധീഷ് കുമാർ, സുരേഷ് കുമാർ എന്നീ രണ്ടു പേർ ബഹ്റിനിലാണുള്ളത്.

ബഹ്‌റിനിൽ ഈ മാസം 13 നാണ് ശാരദ എത്തിയത്. മകനോടൊപ്പം എത്തി രണ്ടാം ദിവസമാണ് ശാരദയെ മരണം തേടിയെത്തിയത്.അയൽവാസിയും സുഹൃത്തുമായ നാരായണിയോടൊപ്പമാണ് ശാരദ ബഹ്റിനിൽ വരാനിരുന്നത്. എന്നാൽ ചില പാസ്പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ മൂലം ശാരദയുടെ യാത്ര വൈകി. നാരായണി ഡിസംബർ 26നും, ശാരദ ജനുവരി 13നുമാണ് ബഹ്റിനിലെത്തിയത്.

ഇരുവരും സുധീഷ് കുമാറിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ സോഫയിലിരുന്ന് ടി.വി കാണുന്നതിനിടെ വീണു മരിക്കുകയായിരുന്നെന്ന് സുധീഷ് പറഞ്ഞു.മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുകയാണ്.