- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരിയുടെ സെൽഫിയിൽ 'ആങ്ങളമാർക്ക്' കലിയിളകിയതോടെ ജീവൻ ഭീതിയിൽ കുടുംബം; മിസ് ഇസ്രയേലിക്കൊപ്പം സെൽഫിയെടുത്ത മിസ് ഇറാഖിക്കും കുടുംബത്തിനും വധ ഭീഷണി; സ്നേഹവും സമാധാനവും എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് വലിയ വില കൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിൽ സാറ ഇദാൻ
ബാഗ്ദാദ്: ഒരു സെൽഫി ജീവിതം മാറ്റി മറിക്കുന്ന അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം, ശത്രുതയും വെല്ല് വിളികളും ഒഴിവാക്കി സ്‌നഹവും സമാധാനവും എന്ന പേരോടെ മിസ് ഇറാഖ് സാറ ഇദാൻ മിസ് ഇസ്രയേൽ ആയ അദാർ ഗാൻഡെൽസ്മാനൊപ്പം എടുത്ത സെൽഫി ഇൻസറ്റഗ്രാമിൽ അപ്ലോഡ് ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് ഇടവരുത്തിയത്. എന്നാൽ ഇപ്പോൾ വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇറാഖ്കാരിയായ സേറാ ഇദാനെ കൊന്നുകളയും എന്ന് വരെ ഭീഷണി ഉയർന്ന് വന്നിരിക്കുകയാണ്. മിസ് ഇസ്രയേൽ തന്നെയാണ് ഇക്കാര്യം ജനങ്ങളോട് വെളിപ്പെടുത്തിയത്. ഭീഷണികളെ തുടർന്ന് ഇദാന്റെ കുടുംബം രാജ്യവിട്ട് ഓടിപ്പോകേണ്ട സ്ഥിതിയുണ്ടായി എന്നും അദാർ ഗാൻഡെൽസ്മാൻഒരു ഇസ്രയേൽ മാധ്യമത്തോട് പറഞ്ഞു. ചിത്രം പിൻവലിച്ചില്ലെങ്കിൽ മിസ് ഇറാഖ് പട്ടം എടുത്ത് കളയും എന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അങ്ങനെ ഒരു ചിത്രം എടുത്തതുകൊണ്ട് താൻ ഇസ്രയേലിനെ പിന്തുണക്കുന്നു എന്ന് അർത്ഥമില്ലെന്നാണ് സാറ ഇദാൻ പ്രതികരിച്ചത്.''അവർ എന്നെ സമീപിച്ച് ഒരു ചിത്രമെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ലോക സമാധാനത്തിനായു
ബാഗ്ദാദ്: ഒരു സെൽഫി ജീവിതം മാറ്റി മറിക്കുന്ന അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം, ശത്രുതയും വെല്ല് വിളികളും ഒഴിവാക്കി സ്‌നഹവും സമാധാനവും എന്ന പേരോടെ മിസ് ഇറാഖ് സാറ ഇദാൻ മിസ് ഇസ്രയേൽ ആയ അദാർ ഗാൻഡെൽസ്മാനൊപ്പം എടുത്ത സെൽഫി ഇൻസറ്റഗ്രാമിൽ അപ്ലോഡ് ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് ഇടവരുത്തിയത്.
എന്നാൽ ഇപ്പോൾ വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇറാഖ്കാരിയായ സേറാ ഇദാനെ കൊന്നുകളയും എന്ന് വരെ ഭീഷണി ഉയർന്ന് വന്നിരിക്കുകയാണ്. മിസ് ഇസ്രയേൽ തന്നെയാണ് ഇക്കാര്യം ജനങ്ങളോട് വെളിപ്പെടുത്തിയത്. ഭീഷണികളെ തുടർന്ന് ഇദാന്റെ കുടുംബം രാജ്യവിട്ട് ഓടിപ്പോകേണ്ട സ്ഥിതിയുണ്ടായി എന്നും അദാർ ഗാൻഡെൽസ്മാൻഒരു ഇസ്രയേൽ മാധ്യമത്തോട് പറഞ്ഞു. ചിത്രം പിൻവലിച്ചില്ലെങ്കിൽ മിസ് ഇറാഖ് പട്ടം എടുത്ത് കളയും എന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.
അങ്ങനെ ഒരു ചിത്രം എടുത്തതുകൊണ്ട് താൻ ഇസ്രയേലിനെ പിന്തുണക്കുന്നു എന്ന് അർത്ഥമില്ലെന്നാണ് സാറ ഇദാൻ പ്രതികരിച്ചത്.''അവർ എന്നെ സമീപിച്ച് ഒരു ചിത്രമെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ലോക സമാധാനത്തിനായുള്ള സന്ദേശം വഹിക്കുന്ന ആ ചിത്രമെടുക്കാൻ അതീവ സന്തോഷമെന്നാണ് ഞാന് പ്രതികരിച്ചത്. അറബ് രാജ്യങ്ങളോടുള്ള ഇസ്രയേൽ നിലപാടിനേയും താൻ പിന്തുണക്കുന്നില്ലെന്ന് ഇദാൻ വ്യക്തമാക്കിയിട്ടുണ്ട്. ആ ചിത്രം ഫലസ്തീൻ വിഷയത്തെ അപമാനിക്കുന്നതായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ താൻ മാപ്പ് ചോദിക്കുന്നതായും ഇദാൻ വ്യക്തമാക്കിയിട്ടുണ്ട്.