- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം മർദ്ദനമേറ്റ് വികൃതമായ നിലയിൽ; കണ്ണുകൾ ചൂഴ്ന്നെടുത്തു; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം; കൊലയാളികൾ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് സൂചന; സരൻ സോയിയുടെ ഭാര്യയും നാട്ടിലേക്ക് പോയി; മൂന്നാറിലെ തൊഴിലാളിയോട് കാട്ടിയതുകൊടും ക്രൂരത
മൂന്നാർ: ഇതര സംസ്ഥാന തൊഴിലാളി സരൻ സോയ് കൊല്ലപ്പെട്ടത് ക്രൂരമർദ്ദനത്തിൽ. കണ്ണുകൾ ചൂഴ്്ന്നെടുത്തും ക്രൂരത. കൊലയാളികൾ സംസ്ഥാനം വിട്ടതായും കണ്ടെത്തൽ. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് കണ്ണൻ ദേവന്റെ മൂന്നാർ ഗുണ്ടമല എസ്റ്റേറ്റ് ജീവനക്കാരനും ജാർഖണ്ഡ് സ്വദേശിയുമായ സരൻ സോയ്(36)യുടെ ജഡം താമസ്ഥലത്തിനടുത്ത് തേയിലത്തോട്ടത്തിൽ കണ്ടെത്തിയത്.
മുഖം മർദ്ദനമേറ്റ് വികൃതമായ നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കണ്ണുകൾ ചൂഴ്ന്നെടുത്തതായി കണ്ടെത്തിയത്. ശരീരത്ത് മർദ്ദനമേറ്റ പാടുകളുണ്ട്. മൃതദ്ദേഹത്തിന് മൂന്നുദിവസമെങ്കിലും പഴക്കമുണ്ടാവുമെന്നാണ് കരുതുന്നത്. തോട്ടത്തിലെ ജോലിക്കാർക്കായുള്ള താമസ്ഥലത്ത് കുടുബമായിട്ടാണ് സരൻ താമസിച്ചിരുന്നത്. ഭാര്യ കഴിഞ്ഞ ദിവസം നാട്ടിൽ പോയി എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
സോയിയെ കാണാനില്ലന്ന് കാണിച്ച് ഇന്നലെ രാവിലെ കമ്പനി അധികൃതർ മൂന്നാർ പൊലീസിൽ പരാതിയുമായി എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് തേയില തോട്ടത്തിൽ മൃതദ്ദേഹം കണ്ടെത്തിയത്. ഇയാളോടൊപ്പം താമിസിച്ചിരുന്ന സബൂയി ചാമ്പിയ ,ഷാദവ് ലാംഗ് എന്നിവർ താമസ്ഥലത്തുനിന്നും മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇവർ ചെന്നൈയിൽ എത്തിതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. രാവിലെ ഫോറൻസ് വിഭാഗത്തിന്റെ പരിശോധനകൾക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. ഒളിവിൽ പോയവരിൽ ഒരാളുടെ ഭാര്യ ഗുണ്ടുമലയിലെ താമസ്ഥലത്തുണ്ട്. ഇവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേരിച്ച് വരികയാണ്.
സരന്റെ ബൈക്ക് കേടായതുമായി ബന്ധപ്പെട്ട് ഒളിവിൽ പോയവരുമായി നേരത്തെ തർക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദ്ദേഹം കണ്ടെത്തിയതിന് 5 കിലോമീറ്ററോളം അകലെ സരന്റെ ബൈക്ക് കാട്ടിലേയ്ക്ക് തള്ളി മറിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.