- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ കെ ബി ഗണേശ്കുമാർ പൊതു സമൂഹത്തോട് മാപ്പു പറയണമെന്ന് ശരണ്യ മനോജ്; നമ്മുടെ നാടിന് ആവശ്യം ഗുണ്ടാ പ്രവർത്തനം നടത്തുന്ന ഒരു എംഎൽഎ അല്ലെന്നും ഓർമ്മപ്പെടുത്തൽ
കൊല്ലം: സോളാർ കേസിൽ പരാതിക്കാരിയുടെ മൊഴി കെ.ബി.ഗണേശ് കുമാർ എംഎൽഎയുടെ നിർബന്ധം മൂലമാണെന്ന് കേരള കോൺഗ്രസ് മുൻ നേതാവും ഗണേശ് കുമാറിന്റെ ബന്ധുവുമായ ശരണ്യ മനോജ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. സോളാർ കേസിലെ മുഖ്യപ്രതി ഗണേശ് കുമാറാണ്, രക്ഷിക്കണമെന്ന് ഗണേശ്കുമാർ പറഞ്ഞതുകൊണ്ട് താൻ ഇടപ്പെട്ടു, പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേശും പിഎയുമാണെന്നുമായിരുന്നു മനോജിന്റെ വെളിപ്പെടുത്തൽ. ഇപ്പോഴിതാ, സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ ഗണേശിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശരണ്യ മനോജ്. കെ ബി ഗണേശ്കുമാറിനെതിരെ നടപടി സ്വീകരിക്കുവാൻ കേരള പൊലീസും ,സംസ്ഥാന സർക്കാരും തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നാണ് ശരണ്യ മനോജ് ആവശ്യപ്പെടുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മനോജിന്റെ പ്രതികരണം.
നേരത്തെ താൻ ഉന്നയിച്ച ആക്ഷേപത്തിൽ ഉറച്ചു നിൽക്കുന്നു എന്നും ശരണ്യ മനോജ് പറയുന്നു. ഏത് അന്വേഷണ ഏജൻസിക്ക് മുൻപിലും സത്യം വിളിച്ചു പറയാൻ തയാറാണ് .രാഷ്ട്രീയ ലാഭത്തിന് വേണ്ടി സോളാർ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് പറയുന്ന സർക്കാർ ,ഇടതുമുന്നണിയിൽ പെട്ട ഗണേശ്കുമാറിനെ സംരക്ഷിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?ഇന്ന് ഗണേശ്കുമാറിനെ പേറുന്ന സിപിഎം നാളെ ദുഃഖിക്കേണ്ടിവരും .ഉമ്മൻ ചാണ്ടിക്ക് ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ കെ ബി ഗണേശ്കുമാർ പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ശരണ്യ മനോജിന്റെ പോസ്റ്റ് ഇങ്ങനെ..
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ ,അദ്ദേഹത്തിന്റെ പേര് എഴുതി ചേർക്കാൻ നിർദ്ദേശം നൽകിയ കെ ബി ഗണേശ്കുമാറിനെതിരെ നടപടി സ്വീകരിക്കുവാൻ കേരള പൊലീസും ,സംസ്ഥാന സർക്കാരും തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം .നേരുത്തെ ഞാൻ ഉന്നയിച്ച ആക്ഷേപത്തിൽ ഉറച്ചു നിൽക്കുന്നു .ഏത് അന്വേഷണ ഏജൻസിക്ക് മുൻപിലും സത്യം വിളിച്ചു പറയാൻ തയാറാണ് .രാഷ്ട്രീയ ലാഭത്തിന് വേണ്ടി സോളാർ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് പറയുന്ന സർക്കാർ ,ഇടതുമുന്നണിയിൽ പെട്ട ഗണേശ്കുമാറിനെ സംരക്ഷിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?
ഇന്ന് ഗണേശ്കുമാറിനെ പേറുന്ന സിപിഎം നാളെ ദുഃഖിക്കേണ്ടിവരും .ഉമ്മൻ ചാണ്ടിക്ക് ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ കെ ബി ഗണേശ്കുമാർ പൊതു സമൂഹത്തോട് മാപ്പു പറയണം .എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് ഗണേശ്കുമാർ ജനങ്ങളോട് വോട്ട് തേടുന്നത് .ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് പറയുന്നവർ ,വാഹനത്തിനുള്ളിൽ ഇരുന്നുകൊണ്ട് എതിരാളികളെ മർദിക്കുന്നതിന് കൂട്ടു നിൽക്കുന്ന അവസ്ഥയാണ് .പത്തനാപുരത്തുകാർ ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
നമ്മുടെ നാടിന് ആവശ്യം ഗുണ്ടാ പ്രവർത്തനം നടത്തുന്ന ഒരു എം എൽ എ അല്ല .വരുന്ന തിരഞ്ഞെടുപ്പിൽ ഒരു മാറ്റത്തിനായി യു ഡി എഫ് സാരഥിയായി മത്സരിക്കുന്ന ജ്യോതികുമാർ ചാമക്കാലയെ കൈപ്പത്തി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുവാൻ സ്നേഹപുരസ്സരം അഭ്യർത്ഥിക്കുന്നു
മറുനാടന് മലയാളി ബ്യൂറോ