- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളവണ്ടി ഓടിച്ചു കുടുംബം പുലർത്തേണ്ട അവസ്ഥ ശരണ്യ പ്രസ്ഥാനത്തിനല്ല, നിന്നെ ഉണ്ടാക്കിയ നിന്റെ അപ്പനാണ്; ഇത് ടെസ്റ്റ് ഡോസ് ആണ്....കൂടിയത് ഉണ്ട്.. പണി എടുപ്പിക്കരുത്; കള്ളവണ്ടി ഓടിച്ച് കാശുണ്ടാക്കുന്നതിലും ഭേദം കക്കാൻ ഇറങ്ങുന്നതല്ലേയെന്ന് ചോദിച്ചയാൾക്ക് പരസ്യ ഭീഷണിയുമായി ബാലകൃഷ്ണ പിള്ളയുടെ ശരണ്യ ഗ്രൂപ്പ്
തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ശക്തമായ സ്വകാര്യ ബസ് സർവീസാണ് ആർ ബാലകൃഷ്ണ പിള്ളയുടെ അനുചരൻ മനോജിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ഗ്രൂപ്പ്. കെഎസ്ആർടിസിക്ക് തുരങ്കം വെക്കുന്ന കാര്യത്തിൽ ഈ സ്വകാര്യ ബസ് ശൃംഖലക്കുള്ള പങ്ക് വളരെ വലുതാണ്. യാതൊരു പെർമിറ്റും ഇല്ലെങ്കിലും കള്ളവണ്ടിയായി സർവീസ് നടത്തുന്ന ഇവർ ലക്ഷങ്ങളാണ് സർക്കാർ വണ്ടിക്ക് വരുത്തി വെക്കുന്നത്. ഏതാനും ദിവസ മുമ്പ് കള്ളസർവീസ് നടത്താൻ തുനിഞ്ഞ ശരണ്യ ബസ് കെഎസ്ആർടിസി ജീവനക്കാർ വളഞ്ഞിട്ട് പിടിച്ചത് വലിയ വാർത്തയായിരുന്നു. തിരുവനന്തപുരത്തു നിന്ന് ദീർഘദൂരയാത്രയ്ക്ക് ആളെക്കയറ്റാൻ തമ്പാനൂർ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന ശരണ്യ മോട്ടോഴ്‌സിന്റെ രണ്ട് ബസ്സുകളാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്നാണ് ഈ ബസ്സുകൾ കസ്റ്റഡിയിലെടുക്കാൻ അധികൃതർ തയ്യാറായത്. ഈ സംഭവം ശരണ്യ മുതലാളിയുടെ അഹങ്കാരത്തിനേറ്റ അടിയായിരുന്നു. ഇതോടെ കള്ളവണ്ടിയോടുന്ന ശരണ്യ ബസുകാരെ പര
തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ശക്തമായ സ്വകാര്യ ബസ് സർവീസാണ് ആർ ബാലകൃഷ്ണ പിള്ളയുടെ അനുചരൻ മനോജിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ഗ്രൂപ്പ്. കെഎസ്ആർടിസിക്ക് തുരങ്കം വെക്കുന്ന കാര്യത്തിൽ ഈ സ്വകാര്യ ബസ് ശൃംഖലക്കുള്ള പങ്ക് വളരെ വലുതാണ്. യാതൊരു പെർമിറ്റും ഇല്ലെങ്കിലും കള്ളവണ്ടിയായി സർവീസ് നടത്തുന്ന ഇവർ ലക്ഷങ്ങളാണ് സർക്കാർ വണ്ടിക്ക് വരുത്തി വെക്കുന്നത്. ഏതാനും ദിവസ മുമ്പ് കള്ളസർവീസ് നടത്താൻ തുനിഞ്ഞ ശരണ്യ ബസ് കെഎസ്ആർടിസി ജീവനക്കാർ വളഞ്ഞിട്ട് പിടിച്ചത് വലിയ വാർത്തയായിരുന്നു.
തിരുവനന്തപുരത്തു നിന്ന് ദീർഘദൂരയാത്രയ്ക്ക് ആളെക്കയറ്റാൻ തമ്പാനൂർ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന ശരണ്യ മോട്ടോഴ്‌സിന്റെ രണ്ട് ബസ്സുകളാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്നാണ് ഈ ബസ്സുകൾ കസ്റ്റഡിയിലെടുക്കാൻ അധികൃതർ തയ്യാറായത്. ഈ സംഭവം ശരണ്യ മുതലാളിയുടെ അഹങ്കാരത്തിനേറ്റ അടിയായിരുന്നു. ഇതോടെ കള്ളവണ്ടിയോടുന്ന ശരണ്യ ബസുകാരെ പരിഹസിച്ചു കൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നു. എന്നാൽ, സോഷ്യൽ മീഡിയയുടെ പരിഹാസത്തെയും അടിച്ചമർത്താൻ തുനിഞ്ഞിറങ്ങിയിരിക്കയാണ് ശരണ്യ ഗ്രൂപ്പ്.
കള്ളവണ്ടി ഓടിച്ച് കാശുണ്ടാക്കുന്നതിലും ഭേദം കക്കാൻ ഇറങ്ങുന്നതല്ലേയെന്ന് സോഷ്യൽ മീഡിയയിലൂടെ ചോദിച്ചയാൾക്ക് പരസ്യ ഭീഷണിയുമായി രംഗത്തെത്തിയിരിക്കയാണ് ആർ ബാലകൃഷ്ണ പിള്ളയുടെ ശരണ്യ ഗ്രൂപ്പ്. കള്ളവണ്ടി ഓടിച്ചു കുടുംബം പുലർത്തേണ്ട അവസ്ഥ ശരണ്യ പ്രസ്ഥാനത്തിനല്ല നിന്നെ ഉണ്ടാക്കിയ നിന്റെ അപ്പനാണ് എന്നു പറഞ്ഞു കൊണ്ട് യുവാവിന്റെ പോസ്റ്റ് സ്‌ക്രീൻഷോട്ടെടുത്ത് ഭീഷണിപ്പെടുത്തുകയാണ് ശരണ്യക്കാർ.
റോബിൻ ജോസഫ് മംഗലത്തിൽ എന്ന ചെറുപ്പക്കാരന് നേരെയാണ് ശരന്യ മുതലാൡയുടെ ഭീഷണി. തിരുവനന്തപുരത്ത് ശരണ്യയുടെ കള്ളവണ്ടി പിടികൂടിയ അവസരത്തിലായിരുന്നു റോബിൻ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ഇതോടെ വിമർശിച്ചയാളെ നോട്ടപ്പുള്ളിയാക്കിയാണ് ശരണ്യക്കാരന്റെ ഭീഷണി. ശരണ്യ മോട്ടോഴ്‌സിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
കാറ്റുള്ളപ്പോ തൂറ്റുന്ന റോബിൻ മംഗലത്തു... ഡേയ് കൊച്ചനെ കള്ളവണ്ടി ഓടിച്ചു കുടുംബം പുലർത്തേണ്ട അവസ്ഥ ശരണ്യ പ്രസ്ഥാനത്തിനല്ല നിന്നെ ഉണ്ടാക്കിയ നിന്റെ അപ്പനാണ് മനസ്സിലായോ? ഒന്ന് ചോദിച്ചു നോക്ക് അങ്ങേരെടെ ഗതികേട്. നിന്റെ സൂക്കേട് ഒരുപാടു നാളായി കാണുന്നു.. അല്ല മോനെ ന്താ പ്പോ ജ്ജ്ജ് ഇങ്ങനെ? എന്താ നിന്റെ പ്രശനം? എന്ത് കൂ അറിഞ്ഞിട്ടാണ് നീ പബ്ലിക് ആയി ഞങ്ങളെ താറടിച്ചു കാണിക്കുന്നതു ? Ilmk യിൽ പോയി വല്ലോം നുണയാൻ കിട്ടിയെങ്കിൽ ആസ്വദിക്കുക..അതല്ല ഊള കമന്റ് കളുമായി ഇറങ്ങിയാൽ എല്ലാ മാന്യതയും വിട്ടു ഇതേപോലെ പോലെ ഓരോന്ന് സേവിക്കേണ്ടി വരും..രാവിലെ അര ഉച്ചക്ക് ഒന്ന്..രാത്രി ഒന്ന് കണക്കിൽ.. ഇത് ടെസ്റ്റ് ഡോസ് ആണ് .കൂടിയത് ഉണ്ട്.. പണി എടുപ്പിക്കരുത്..
മുമ്പ് പലതവണ നിയമവിരുദ്ധ പെർമിറ്റിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ബസ്സുകൾ സർവീസ് നടത്തുകയും ഇത് നിരവധി അപകടങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു.നിരവധി പരാതികൾ ഇതു സംബന്ധിച്ച് ഉയർന്നിരുന്നു.എന്നാൽ പിള്ളയുടെയും മകന്റെയും സ്വാധീനത്തിൽ പരാതികളെല്ലാം ആവിയായി.
മധ്യകേരളമാണ് ശരണ്യയുടെ വിഹാരകേന്ദ്രം.കോൺട്രാക്ട് ക്യാര്യേജിനു മാത്രം അനുമതിയുള്ള ശരണ്യ ബസ് സ്റ്റോപ്പുകളിൽ നിർത്തി ആളെ കയറ്റുന്നുവെന്ന് വർഷങ്ങളായി പരാതിയുണ്ട്. അടുത്തിടെ ഇത് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി ആർടിഒ ഓഫീസിൽ പരാതിയും എത്തിയിരുന്നു.സ്റ്റേജ് ക്യാര്യേജ് പെർമിറ്റുള്ള ബസുകൾക്ക് മാത്രമാണ് സ്റ്റോപ്പുകളിൽ നിർത്തി ആളെയെടുക്കാൻ അനുമതിയുള്ളത്. വിനോദയാത്രയ്ക്കും വിവാഹ ആവശ്യങ്ങൾക്കും ട്രിപ്പ് നടത്താൻ അനുമതിയുള്ള കോൺട്രാക്ട് ക്യാര്യേജ് പെർമിറ്റ് ആണ് ശരണ്യയുടെ പല ബസ്സുകൾക്കുമുള്ളത്.
മുമ്പ് യു ഡി എഫ് ഭരണകാലത്ത് കാട്ടാക്കട- അമൃത മെഡിക്കൽ കോളേജ്, കുളത്തൂപ്പുഴ- അമൃത മെഡിക്കൽ കോളേജ് റൂട്ടുകളിൽ കോൺട്രാക്ട് ക്യാര്യേജ് പെർമിറ്റുള്ള ബസ്സുകൾ സർവ്വീസ് നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ കാട്ടാക്കടയിലെ സിഐടിയു നേതാക്കളുടെ എതിർപ്പിനെ തുടർന്ന് കാട്ടാക്കട- അമൃത മെഡിക്കൽ കോളേജ് സർവ്വീസ് ഉപേക്ഷിക്കുകയായിരുന്നു. കുളത്തുപ്പുഴ- അമൃത റൂട്ടിലെ സർവ്വീസും എതിർപ്പിനെ തുടർന്ന് നിർത്തിവച്ചെന്നാണ് സൂചന.
ചില റൂട്ടുകളിൽ പെർമിറ്റ് ലംഘിച്ചും ശരണ്യയുടെ ബസുകൾ സർവ്വീസ് നടത്തുന്നുവെന്നും പരാതിയുണ്ട്.അമിത വേഗതയുടേയും, അപകടങ്ങളുടേയും പേരിൽ ശരണ്യ ബസുകൾക്കെതിരെ നിരവധി പരാതികൾ മുമ്പ് ഉയർന്നിരുന്നു.കേരളത്തിലെ ഏറ്റവും അധികം ആളുകളെ ഇടിച്ചു കൊന്നിട്ടുള്ള സ്വകാര്യ ബസ്സുകളും ശരണ്യ മോട്ടോഴ്‌സിന്റേതാണ് എന്നാണ് അനൗദ്യോഗികമായ റിപ്പോർട്ടുകൾ. കേരളത്തിൽ ഏറ്റവും അധികം ബസുകൾ ഉള്ള സ്ഥാപനം ശരണ്യ അല്ലെന്ന് ഓർക്കണം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരണ്യ ജീവൻ എടുത്തത് ഒരു ഡസനിൽ അധികം പേരുടെയാണ് എന്നും ഈ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരണ്യ ഇടിച്ചു പരിക്കേറ്റ വാഹനങ്ങളുടെ എണ്ണം എടുത്താൽ അത് ഉടനെയെങ്ങും എണ്ണി തീർക്കാനും സാധിക്കില്ലത്രേ. ഈ അപകടങ്ങളുടെ എല്ലാം മുഖ്യ കാരണം ഒന്നു മാത്രമാണ്. ശരണ്യ ബസ് ഡ്രൈവർമാരുടെ അമിത വേഗത. എന്തു കൊണ്ടാണ് ശരണ്യ മാത്രം ഇങ്ങനെ അപകടങ്ങൾ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒന്നു മാത്രമേയുള്ളൂ. ഇടിച്ചു കൊന്നാലും തട്ടി പൊട്ടിച്ചാലും ഒന്നും ആർക്കും ഒന്നും ചെയ്യാൻ കഴിയാത്തത്ര ശക്തമാണ് ശരണ്യ മാനേജ്മെന്റ് എന്നത് തന്നെ.
കൊട്ടാരക്കരയ്ക്കും എറണാകുളത്തിനും ഇടയിലാണ് ശരണ്യയുടെ മിക്ക ബസുകളും ഓടുന്നത്. പത്തനംതിട്ട, കൊല്ലം, കോട്ടയം ഇടുക്കി ജില്ലകളിലൂടെയാണ് പ്രധാനമായും ശരണ്യ കടന്നു പോകുന്നത്. ഈ പ്രദേശങ്ങൽ എല്ലായിടത്തും ശരണ്യയ്ക്കുള്ള പേര് ഇങ്ങനെ തന്നെയാണ്. ശരണ്യ വന്നാൽ വഴി മാറി കൊടുത്തേ മതിയാകൂ എന്നൊരു പാഠം എല്ലാവരും മുടങ്ങാതെ ശീലിക്കുന്നു. കാരണം ശരണ്യയുടെ വാല് തട്ടിയാൽ അവർ നിർത്തിയെന്നു പോലും വരില്ല. പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടാൽ അവർ കേസെടുക്കാറില്ല. അതിപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ വണ്ടി ആണെങ്കിലും എംപിമാരുടെയും എംഎൽഎമാരുടെയും വണ്ടി ആണെങ്കിലും അങ്ങനെ തന്നെ. ശരണ്യ തടയാൻ ധൈര്യം കാണിച്ച നാട്ടുകാരെ ഒക്കെ ഗുണ്ടകളെ വിട്ട് തല്ലി ഒതുക്കിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്.
തങ്ങൾക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നവരെ പോലും അടിച്ചമർത്തുന്ന ശൈലിയാണ് ശരന്യ മോട്ടോഴ്‌സുകാരാൻ സ്വീകരിക്കുന്നത്. അതിന്റെ ഒടുവിലത്തെ തെളിവാണ് റോബിൻ എന്ന ചെറുപ്പക്കാരനെതിരെ ഉയർത്തിയിരിക്കുന്ന ഭീഷണി.