ചെന്നൈ: ഏഴു സെക്കന്റ് മാത്രമായിരുന്നു ആ കൂടിക്കാഴ്ച.ഓർമ വച്ച നാൾ മുതൽ മനസ്സിൽ പതിഞ്ഞ താരവുമായുള്ള കൂടിക്കാഴ്ച ജന്മസാഫല്യമായിരുന്നു തിരുവനന്തപുരം സ്വദേശി ശരണ്യ വിശാഖിന്. 'ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരിൽ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ് യെ കാണാൻ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്.അണ്ണൻ പറഞ്ഞിട്ടുണ്ട്, നമുക്കാന ട്രെയിൻ വരണോന്ന നാം കൊഞ്ച നേരം പ്ലാറ്റ്‌ഫോമിൽ വെയ്റ്റ് പണ്ണി കാൻ ആകണം', വർഷങ്ങളായി കാത്തിരുന്നു കണ്ടു. കാണാൻ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകർക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപെടുന്നവർ അണ്ണന്റെ വാക്കും കേൾക്കും. ഇളയ ദളപതി വിജയിനെ നേരിൽ കണ്ടപ്പോഴുള്ള അനുഭവമാണ് ഫേസ്‌ബുക്കിൽ കുറിച്ചത്.

'ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരിൽ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ് യെ കാണാൻ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്.അണ്ണൻ പറഞ്ഞിട്ടുണ്ട്,, 'Namukkana train varonanna nam konja neram platformile wait panni than aakanam ' വർഷങ്ങളായി കാത്തിരുന്നു കണ്ടു. കാണാൻ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകർക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപെടുന്നവർ അണ്ണന്റെ വാക്കും കേൾക്കും.

അണ്ണന്റെ haters നോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കു ഒരു താരജാടയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങൾ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതിൽ അഭിമാനമേയുള്ളൂ...... കണ്ട നിമിഷം ഞാൻ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു stuck ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാൻ പറ്റിയില്ല. എന്റെ പകർച്ച കണ്ടപ്പോൾ തന്നെ അണ്ണൻ എന്നോട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. കയ്യിൽ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു. എന്നോട് ക്യാമെറയിൽ നോക്കാൻ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓർമയില്ല ?? അണ്ണന് advnce bdy wish ചെയ്തു. 'റൊമ്പ നൻട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ ' എന്ന് പറഞ്ഞു. Nth sweet voice ആണ് annanteth.... ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു. ? എന്റെ സ്വപ്നം നിറവേറ്റാൻ സഹായിച്ച VMI HEAD BUSSY ANAND സർ നും തിരുനെൽവേലി SAJI ചേട്ടനും സെബാസ്റ്റ്യൻ ചേട്ടനും എന്റെ VISAKHETTANUM SARATHETTANUM കുടുംബത്തിനും ഒരായിരം നന്ദി ????????????

ഒരേയൊരു വിഷമമേയുള്ളു അണ്ണനെ ഒരു 7 സെക്കന്റ് മാത്രമേ കാണാൻ കഴിഞ്ഞുള്ളു എന്നത് '