- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ന്യൂയോർക്കിൽ സരസ്വതി അവാർഡ് ഫെസ്റ്റിവൽ നവംബർ 14ന്
ന്യൂയോർക്ക്: ഭാരത സംസ്‌കാരം അമേരിക്കൻ മണ്ണിൽ വളരുന്ന ഇന്ത്യൻ വംശജരുടെ ഇളംതലമുറയ്ക്കു പകരുകയും സംഗീത നൃത്ത കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കലാപ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന പതിനെട്ടാമത് സരസ്വതി അവാർഡിനുള്ള മത്സരങ്ങൾ നവംബർ 14നു (ശനി) നടക്കും.ക്വീൻസിലെ ഗ്ലെൻ ഓക്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് മത്സരങ്ങൾ. വൈകുന്ന
ന്യൂയോർക്ക്: ഭാരത സംസ്‌കാരം അമേരിക്കൻ മണ്ണിൽ വളരുന്ന ഇന്ത്യൻ വംശജരുടെ ഇളംതലമുറയ്ക്കു പകരുകയും സംഗീത നൃത്ത കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കലാപ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന പതിനെട്ടാമത് സരസ്വതി അവാർഡിനുള്ള മത്സരങ്ങൾ നവംബർ 14നു (ശനി) നടക്കും.
ക്വീൻസിലെ ഗ്ലെൻ ഓക്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് മത്സരങ്ങൾ. വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. നോർത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന ഇന്ത്യൻ വംശജരുടെ നാലു വയസു മുതൽ 20 വയസുവരെ പ്രായമുള്ള കുട്ടികൾക്കു മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പ്രീ ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണു സോളോ മത്സരം. ഭരതനാട്യം, നാടോടിനൃത്തം, ഇന്ത്യൻ ഭാഷകളിലെ സംഗീതം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നിവയാണു മറ്റു വിഭാഗങ്ങൾ.
മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സംഗീത, നൃത്ത വിദ്യാർത്ഥികൾ നവംബർ ഒന്നിനു മുമ്പ് രജിസ്റ്റർ ചെയ്യമെന്നു സംഘാടകർ അറിയിച്ചു.
അമേരിക്കയിലെ വിവിധ നൃത്ത-സംഗീത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന സാമൂഹിക നൃത്തങ്ങളും സാമൂഹിക സംഗീത വിരുന്നും അവാർഡുദാന ചടങ്ങിനു മാറ്റും കൂട്ടും. പ്രവേശനം സൗജന്യമാണ്.
വിവരങ്ങൾക്ക്: ജോജോ തോമസ് 516 455 9739 FREE, മാത്യു സിറിയക് 516 294 7718 FREE, ഡോ. അശോക് കുമാർ 516 385 6150 FREE, സെബാസ്റ്റ്യൻ തോമസ് 516 681 8665 FREE, മറിയ ഉണ്ണി 516 825 0394 FREE, അരവിന്ദാക്ഷൻ 516 616 0233 FREE. email:saraswathiawards@gamil.com



