- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിളിനക്കോട്ടെ പൊലീസ് സ്റ്റേഷനിൽ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളർന്നു മുറ്റിയ ആ ആൺകുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? ആൺമക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാർഷ്ട്യവും നിങ്ങളെ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുൻപ്; പറന്നുയരുവാൻ ചിറകുകളാർജ്ജിച്ചു കഴിഞ്ഞ പെൺകൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക; വൈറലായി ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
തിരുവനന്തപുരം: കിളിനക്കോട്ടെ പൊലീസ് സ്റ്റേഷനിൽ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളർന്നു മുറ്റിയ ആ ആൺകുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നെന്ന് എഴുത്തുകാരി ശാരദക്കുട്ടി.തങ്ങളുടെ മക്കൾ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേയെന്നും അത്തരം രക്ഷിതാക്കൾക്കെന്താണ് കുറ്റബോധം തോന്നാത്തതെന്നും ശാരദക്കുട്ടി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം. ആ പെൺകുഞ്ഞുങ്ങളോട് മാപ്പു പറയാൻ ഇവർ മക്കളെ പറഞ്ഞു വിടേണ്ടതായിരുന്നില്ലേ? ഊർജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നർമ്മഭാഷണം പറഞ്ഞ് ആൺകുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം നിർദ്ദേശിക്കുന്ന തരത്തിൽ ചുണക്കുട്ടികളായി പെണ്മക്കളെ വളർത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുകയെന്നും ശാരദക്കുട്ടി ചോദിക്കുന്നു. ആൺമക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാർഷ്ട്യവും നിങ്ങളെ ഭൂമിയിൽ നിന്നു തന്നെ
തിരുവനന്തപുരം: കിളിനക്കോട്ടെ പൊലീസ് സ്റ്റേഷനിൽ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളർന്നു മുറ്റിയ ആ ആൺകുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നെന്ന് എഴുത്തുകാരി ശാരദക്കുട്ടി.തങ്ങളുടെ മക്കൾ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേയെന്നും അത്തരം രക്ഷിതാക്കൾക്കെന്താണ് കുറ്റബോധം തോന്നാത്തതെന്നും ശാരദക്കുട്ടി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.
ആ പെൺകുഞ്ഞുങ്ങളോട് മാപ്പു പറയാൻ ഇവർ മക്കളെ പറഞ്ഞു വിടേണ്ടതായിരുന്നില്ലേ? ഊർജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നർമ്മഭാഷണം പറഞ്ഞ് ആൺകുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം നിർദ്ദേശിക്കുന്ന തരത്തിൽ ചുണക്കുട്ടികളായി പെണ്മക്കളെ വളർത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുകയെന്നും ശാരദക്കുട്ടി ചോദിക്കുന്നു.
ആൺമക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാർഷ്ട്യവും നിങ്ങളെ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുൻപ്, പറന്നുയരുവാൻ ചിറകുകളാർജ്ജിച്ചു കഴിഞ്ഞ പെൺകൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ. നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്.- ശാരദക്കുട്ടി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികൾക്കെതിരെ സദാചാര പൊലിസ് ചമയുകയും സമൂഹമാധ്യങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത ആറ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെയാണ് കേസെടുത്തത്.
വാട്സ്ആപ്പിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബർ ആക്രമണത്തിനും പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി 143, 147, 506, 149 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
ശാരദകുട്ടിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്
കിളിനക്കോട്ടെ പൊലീസ് സ്റ്റേഷനിൽ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളർന്നു മുറ്റിയ ആ ആൺകുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? തങ്ങളുടെ മക്കൾ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ?അത്തരം രക്ഷിതാക്കൾക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെൺകുഞ്ഞുങ്ങളോട് മാപ്പു പറയാൻ മക്കളെ പറഞ്ഞു വിടണ്ടേ?
ഊർജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നർമ്മഭാഷണം പറഞ്ഞ് ആൺകുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്കു പരിഹാരം നിർദ്ദേശിക്കുന്ന തരത്തിൽ ചുണക്കുട്ടികളായി പെണ്മക്കളെ വളർത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുക?
ആൺമക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാർഷ്ട്യവും നിങ്ങളെ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുൻപ്, പറന്നുയരുവാൻ ചിറകുകളാർജ്ജിച്ചു കഴിഞ്ഞ പെൺകൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ.
നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്.
എസ്.ശാരദക്കുട്ടി
20.12.2018