വിവാഹവും ആർഭാടമായിരിക്കില്ല. എന്നാൽ നിശ്ചയത്തിന് വിളിക്കാത്തവരെയെല്ലാം ക്ഷണിച്ച് പരാതികൾ പരിഹരിക്കും-സരയൂ കല്ല്യാണത്തിരക്കിലാണ്. നടിയും നർത്തകിയും മോഡലും എഴുത്തുകാരിയും സംവിധായികയുമായ സരയുവിന്റെ വരൻ അസോസിയേറ്റ് ഡയറക്ടറായ സനൽ വി.ദേവനാണ്.

നവംബർ 12നാണ് വിവാഹം. വരൻ സനൽ ആഡ് ഫിലിംമേക്കറാണ്. അസിസ്റ്റന്റ് ഡയറക്ടറും. വർഷത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിചയപ്പെടുന്നത്. സൗഹൃദം എപ്പോഴോ പ്രണയത്തിന് വഴിമാറി. സോ കോൾഡ് സിനിമാക്കാരനല്ല സനൽ. അതാണ് സനലിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത. തികച്ചും പച്ചയായ മനുഷ്യൻ. വിവാഹ ശേഷവും അഭിനയിക്കാനാണ് തീരുമാനം. ഈറൻ നിലാവിന് ശേഷം ഇനി സീരിയൽ തൽക്കാലം ചെയ്യില്ല. സിനിമയിൽ അഭിനയം തുടരാനാണ് പദ്ധതി. ബഷീറിന്റെ പ്രമേലേഖനം എന്ന സിനിമയിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ സീരിയലിന്റെ ഡേറ്റുമായി ക്ലാഷ് ആയതിനാൽ അഭിനയം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.-സ്ത്രീധനം മാസികയോടാണ് സരയൂ വിവാഹശേഷം അഭിനയിക്കുമെന്ന് തുറന്ന് പറയുന്നത്.

ഇപ്പോൾ ഒരു സീരിയൽ ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവാഹശേഷം രണ്ടു ദിവസം കഴിയുമ്പോൾ അതിന്റെ സെറ്റിൽ ജോയിൻ ചെയ്യേണ്ടിവരും. അതുകൊണ്ട് വിവാഹശേഷം അഭിനയരംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അഭിനയരംഗത്തു മാത്രമല്ല, ഇപ്പോൾ സജീവമായിരിക്കുന്ന എല്ലാ രംഗത്തും വിവാഹശേഷവുമുണ്ടാകും. അധികം മോഡേണാകുന്നതിനോട് എനിക്കു താത്പര്യമില്ല. കുറച്ചൊക്കെ മോഡേണാകുന്നതിനോട് വിരോധവുമില്ല. സനലിനും ഇതാണ് താത്പര്യമെന്നും സരയൂ വ്യക്തമാക്കുന്നു.

സ്തീകൾ ഏറ്റവുമധികം പ്രൊട്ടക്ട് ആയ മേഖല സിനിമയാണ്. ഇവിടെ എപ്പോഴും നമുക്കൊപ്പം ഒരാളുണ്ടാകും. അച്ഛനും അമ്മയ്ക്കുമൊപ്പം പോയി ജോലി ചെയ്യാൻ കഴിയുന്ന മറ്റേത്
മേഖലയുണ്ട്. സിനിമ നൽകുന്ന പരിലാളനകൾ നടികളെ എപ്പോഴും ഓവർ ഡെലികേറ്റ് ആക്കും. എപ്പോഴും എന്തിനും സഹായിക്കാൻ ആളുകളുള്ളതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാൻ അവർക്ക് കഴിയില്ല. അതുകൊണ്ട് മാത്രമായിരിക്കാം നടികളിൽ വിവാഹമോചനവും ആത്മഹത്യയും കൂടതലായി കാണാൻ കാരണമെന്നും സരയൂ സ്ത്രീധനം മാസികയോട് പറയുന്നു.

യഥാർഥത്തിൽ ഞങ്ങളുടേത് ഒരേസമയം പ്രണയവിവാഹവും അറേഞ്ച്ഡ് മാര്യേജുമാണ്. കഴിഞ്ഞ ഒരു വർഷമായി എനിക്ക് കല്യാണ ആലോചനകൾ നടക്കുന്നുണ്ടായിരുന്നു. വിവാഹാലോചനകൾ നടക്കുന്ന കാര്യം സനലിനും അറിയാമായിരുന്നു. എങ്കിൽ നമുക്കു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചുകൂടെ എന്നു സനൽ ചോദിക്കുകയായിരുന്നു. പിന്നെ രണ്ടു വീട്ടിലും പറഞ്ഞു. എതിർപ്പുകൾ ഒന്നുമുണ്ടായില്ല. അങ്ങനെ വിവാഹം ഉറപ്പിക്കുകയായിരുന്നു.

2006ൽ പുറത്തിറങ്ങിയ ലോഹിതദാസിന്റെ ചക്കരമുത്തിലൂടെയാണ് സരയു സിനിമയിലെത്തുന്നത്. 2009ൽ കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായികയാപദവിയിലെത്തി. മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോൾട്ട് മാംഗോ ട്രീയാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ഇപ്പോൾ സീരിയലിലും സജീവമാണ്. പരേതനായ മോഹന്റെയും അർച്ചിതയുടെയും ഏകമകളാണ് സരയു. ചോറ്റാനിക്കരയാണ് സ്വദേശം. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വർഷം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനാണ് സനൽ. പാലക്കാട് ചെർപ്പുളശേരിയിലാണ് സനലിന്റെ വീട്. സനൽ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.