ർദീനിയയിലെ പ്രശസ്ത ബിച്ചുകളിലൊന്നായ സ്റ്റിന്റിനോ ബിച്ചിൽ ടൗവ്വലുകൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കും. ബിച്ചിലെ ഭംഗിയേറിയ വെള്ള മണൽത്തരികൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി കൊണ്ടുവരുന്നത്. ലാ പെലോസ ബീച്ച് പദ്ധതികളിൽ ഒരു ആശയമാണ് ഈ നടപടി.

കൂടാതെ ബിച്ചിലേക്കെത്തുന്നവർ വലിയ ബാഗുകൾ കരുതുന്നതിനും വിലക്ക് ഏർപ്പെടുത്താൻ പദ്ധതിയിട്ടുണ്ട്. ഇതും മണലുകൾ കൊണ്ടുപോകുന്നത് തടയുന്നതിനാണെന്ന് സ്റ്റിന്റിനോ മേയർ അറിയിച്ചു. ബീച്ച് ടൗവലുകൾക്ക് പകരമായി സന്ദർശകർക്ക് മടക്കാവുന്ന കസേരകളും മാറ്റുകളും, ബാഗുകളും വാടകയ്ക്ക് ലഭ്യമാക്കാനാണ് പദ്ധതി.

ടൗവല്ലുകൾ നിരോധിക്കുന്നതിനൊപ്പം ബിച്ചനടുത്തേക്ക് വാഹനങ്ങൾ വരുന്നത് തടയാനും, കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്ക് പുതിയ പാത നിർമ്മിക്കാനുമൊക്കെ നിർദ്ദേശം ഉയരുന്നുണ്ട്. 2019 ഓടെ ഈ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. നിരവധി മണൽത്തരികൾ നഷ്ടപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കൈക്കൊള്ളാൻ പദ്ധതിയിട്ടിരിക്കുന്നത്.