- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
തമിഴ് എംപിയുമായി ഞാൻ സംസാരിക്കുന്നത് കണ്ടാൽ നിങ്ങൾ കരുതും വെള്ളപ്പൊക്കത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്ന്; അല്ല ഞങ്ങളുടെ വിഷയം ഇന്ന് ധരിച്ചിരിക്കുന്ന സാരിയെ കുറിച്ച്; എംപിമാരുടെ അവസ്ഥ തുറന്നു പറഞ്ഞ വനിതാ എംപിയുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ തരംഗമായി
മുംബൈ: എൻ.സി.പി എംപിയും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ ചില സത്യങ്ങൾ തുറന്നു പറഞ്ഞു. ഇത് പുലിവാലാവുകയും ചെയ്തു. എംപി തിരുത്തിപറഞ്ഞെങ്കിലും സോഷ്യൽ മിഡീയ എംപിയുടെ വാക്കുകൾ വൈറലാക്കുകയാണ്. പാർലമെന്റിൽ താനും സഹപ്രവർത്തകരും സാരിയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്ന സുപ്രിയ സുലെയുടെ പ്രസ്താവന വിവാദമാകുന്നു. നാസിക്കിലെ ഫ്രവാഷി ഇന്
മുംബൈ: എൻ.സി.പി എംപിയും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ ചില സത്യങ്ങൾ തുറന്നു പറഞ്ഞു. ഇത് പുലിവാലാവുകയും ചെയ്തു. എംപി തിരുത്തിപറഞ്ഞെങ്കിലും സോഷ്യൽ മിഡീയ എംപിയുടെ വാക്കുകൾ വൈറലാക്കുകയാണ്. പാർലമെന്റിൽ താനും സഹപ്രവർത്തകരും സാരിയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്ന സുപ്രിയ സുലെയുടെ പ്രസ്താവന വിവാദമാകുന്നു.
നാസിക്കിലെ ഫ്രവാഷി ഇന്റർനാഷണൽ അക്കാദമിയിൽ വ്യാഴാഴ്ച വിദ്യാർത്ഥിനികളുമായി സംവദിക്കവെയാണ് സുപ്രിയ സുലെ വിവാദ പ്രസംഗം നടത്തിയത്. പാർലമെന്റിലെ എല്ലാ പ്രസംഗങ്ങളും കേൾക്കുന്നത് ബോറാണെന്നും അതുകൊണ്ട് അടുത്തിരിക്കുന്ന എംപി.യുമായി മറ്റ് കാര്യങ്ങൾ സംസാരിക്കുമെന്നുമാണ് അവർ പറഞ്ഞത്.
''ആദ്യം പ്രസംഗിച്ചയാൾ പറഞ്ഞ കാര്യങ്ങൾ തന്നെയായിരിക്കും രണ്ടാമതും മൂന്നാമതും നാലാമതും പ്രസംഗിക്കുന്ന ആളും പറയുന്നത്. ഇതെല്ലാം കേട്ട് ബോറടിക്കുമ്പോൾ ഞങ്ങൾ അടുത്തിരിക്കുന്ന എംപിയുമായി പല കാര്യങ്ങളും ചർച്ച ചെയ്യും. ഞങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നത് ടി.വിയിലൂടെ കാണുമ്പോൾ ജനങ്ങൾ വിചാരിക്കും രാജ്യകാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യുകയായിരിക്കുമെന്ന്.
ഞാൻ ചെന്നൈയിൽ നിന്നുള്ള എംപിയുമായി സംസാരിക്കുമ്പോൾ നിങ്ങൾ കരുതും ചെന്നൈയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചാണ് ഞങ്ങൾ ചർച്ച ചെയ്യുന്നതെന്ന്. എന്നാൽ അവരുടെ സാരി എവിടെ നിന്നാണ് വാങ്ങിയത് എന്റെ സാരി എവിടെ നിന്നാണ് വാങ്ങിയത് തുടങ്ങിയ കാര്യങ്ങളാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത്''. സുപ്രിയ പറഞ്ഞു. കുറെ നേരം ക്ലാസിൽ ഇരുന്ന് ബോറടിക്കുമ്പോൾ നിങ്ങൾ ദീപികാ പദുക്കോണിനെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യാറില്ലെ. പലരെക്കുറിച്ചും അപവാദം പറയാറില്ലെ. അതു പോലെ തന്നെയാണ് ഞങ്ങളും-യുവ വനിതാ എംപി കുട്ടികളോട് വിശദീകരിച്ചു.
വനിതാ സംവരണം 50 ശതമാനമാക്കിയാൽ പാർലമെന്റിലെ ചർച്ചകൾ മുഴുവനും സാരിയെക്കുറിച്ചും ബ്യൂട്ടി പാർലറുകളെക്കുറിച്ചും ഫേഷ്യലിനെക്കുറിച്ചുമായിരിക്കുമെന്ന് പുരുഷ അംഗങ്ങൾ കളിയാക്കാറുണ്ടെന്നും അവർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഈ പ്രസ്താവന ഏറെ ചർച്ചയായി. സോഷ്യൽ മിഡീയ ഏറ്റെടുത്തു. ഇതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് വാദവുമായി സുപ്രിയ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ നിന്നുള്ള എംപി.യാണ് സുപ്രിയ സുലെ.