- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മുസ്ലിം ലീഗ് സ്ഥാപകദിന സമ്മേളനം ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു
ദുബായ്: പ്രതിസന്ധികളെയും വെല്ലുവിളികളെയും വിവേകപൂർവ്വം നേരിട്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ഇബ്രാഹിം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു. ദുബായ് സർഗധാര കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപകദിന സമ്മേളനത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 68 വർഷം പിന്നിടുന്ന മുസ്ലിം ലീഗ് രാജ്യത്തിന്റെ കെട്ടുറപ്പിനും ജനാതിപത്യ- മതേതര സങ്കൽപ്പങ്ങൾക്കും വേണ്ടിയാണു നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 68 വർഷം പിന്നിടുന്ന മുസ്ലിം ലീഗ് പ്രസ്ഥാനം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനും, ജനാതിപത്യ കെട്ടുറപ്പിനും നൽകിയ സേവനം മഹത്തരമാണെന്നും രാഷ്ട്രീയ പ്രവർത്തനത്തിലുപരി ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത സേവനമാണ് ലീഗ് ലീഗ് നടത്തിവരുന്നതെന്നും ദുബായ് സർഗധാര നടത്തിയ സ്ഥാപകദിന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഇന്ത്യ മുസ്ലിം ചരിത്രം, മുസ്ലിം ലീഗ് രൂപീകരണം, രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി റഷീദ് മാസ്റ്റർ കട്ടിപരുത്തി, കാദർകുട്ടി നടുവണ്ണൂർ, അഡ്വ:യസീദ് എന്നിവർ സംസാരി
ദുബായ്: പ്രതിസന്ധികളെയും വെല്ലുവിളികളെയും വിവേകപൂർവ്വം നേരിട്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ഇബ്രാഹിം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു. ദുബായ് സർഗധാര കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപകദിന സമ്മേളനത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 68 വർഷം പിന്നിടുന്ന മുസ്ലിം ലീഗ് രാജ്യത്തിന്റെ കെട്ടുറപ്പിനും ജനാതിപത്യ- മതേതര സങ്കൽപ്പങ്ങൾക്കും വേണ്ടിയാണു നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 68 വർഷം പിന്നിടുന്ന മുസ്ലിം ലീഗ് പ്രസ്ഥാനം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനും, ജനാതിപത്യ കെട്ടുറപ്പിനും നൽകിയ സേവനം മഹത്തരമാണെന്നും രാഷ്ട്രീയ പ്രവർത്തനത്തിലുപരി ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത സേവനമാണ് ലീഗ് ലീഗ് നടത്തിവരുന്നതെന്നും ദുബായ് സർഗധാര നടത്തിയ സ്ഥാപകദിന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഇന്ത്യ മുസ്ലിം ചരിത്രം, മുസ്ലിം ലീഗ് രൂപീകരണം, രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി റഷീദ് മാസ്റ്റർ കട്ടിപരുത്തി, കാദർകുട്ടി നടുവണ്ണൂർ, അഡ്വ:യസീദ് എന്നിവർ സംസാരിച്ചു. മുസ്തഫ തിരൂർ അദ്യക്ഷത വഹിച്ചു. എൻ.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, ആർ.ശുക്കൂർ, അഡ്വ:സാജിദ് അബൂബക്കർ, ഹനീഫ് കൽമട്ട തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും, അബ്ദുൾഖാദർ അരിപ്പാമ്പ്ര നന്ദിയും പറഞ്ഞു.