കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീറിങ് കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെകുവൈറ്റ് വിഭാഗം സംഘടിപ്പിക്കുന്ന 14 - മത് സർഗോത്സവ് 2018 അടുത്ത ജനുവരി 18, 19തീയതികളിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കും. കുവൈറ്റിലെ പ്രശസ്തസംഘടനായ കെ. ഇ. എഫ്. (KEF) ലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കു വാനുള്ള ഏറ്റവുംമികച്ച വേദിയാണ് സർഗോത്സവ്.

ഐ. ബി. എസ്. സ്ഥാപകനും ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വി. കെ.മാത്യൂസ് ആയിരിക്കും സർഗോത്സവ് 2018 ന്റെ മുഖ്യാതിഥി. വ്യോമയാന മേഖലയിൽഇദ്ദേഹം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ ലോകപ്രശസ്തമാണ്.കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായമാത്യൂസ് ഐ. ഐ. ടി. കാൺപൂരിൽ നിന്ന് ബിരുദാനന്തര ബിരുദവും ഹാർവാർഡ്‌യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടി.

പ്രധാന മത്സരയിനങ്ങളായ ചിത്രരചന, ഡാൻസ്,ലളിതഗാനം, പദ്യപാരായണം, പ്രസംഗം, ഫാൻസി ഡ്രസ്സ്, എന്നിവ കൂടാതെ ജനപ്രിയമത്സരയിനങ്ങളായ സമൂഹഗാനം, ഗ്രൂപ്പ് ഡാൻസ്, അലുംനി ഷോ എന്നിവയിലും കടുത്തപോരാട്ടം നടക്കുമെന്ന് കൺവീനർ ജിബി ജോസഫ്, ചെയർമാൻ ജ്യോതിദാസ് എന്നിവർഅറിയിച്ചു. കിന്റർഗാർട്ടൺ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായിനാന്നൂറിൽപരം കുട്ടികൾ 4 വേദികളിലായി അണിനിരക്കും. ചിത്രരചന, ലളിതഗാനം,പ്രസംഗം തുടങ്ങിയ ഇനങ്ങൾ 18നു വൈകുന്നേരവും മറ്റു മത്സരങ്ങൾ 19നും അരങ്ങേറും.

വിജയികൾക്കുള്ള സമ്മാനവിതരണവും വെള്ളിയാഴ്ച തന്നെ നടത്തപ്പെടുന്നതാണ്. സമാപനചടങ്ങിൽ മാത്യൂസിനെ കൂടാതെ എൻ.ബി.ടി.സി മാനേജിങ്ങ് ഡയറക്ടറായ കെ. ജി.എബ്രഹാം ഇന്ത്യൻ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ശാന്ത മറിയ എന്നിവരും പങ്കെടുക്കും.KEF അംഗങ്ങളിലെ പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ പ്രദർശനവും മത്സരവും ഈ
വർഷത്തെ മുഖ്യ ആകർഷണമാണ്.