- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീറിങ് കോളേജിലെ പൂർവ്വവിദ്യാർത്ഥിസംഘടന സംഘടിപ്പിച്ച സർഗോത്സവ് സമാപിച്ചു
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീറിങ് കോളേജിലെപൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കുവൈറ്റ് വിഭാഗം സംഘടിപ്പിച്ച 14 - മത് സർഗോത്സവ് 2018കഴിഞ്ഞ ജനുവരി 18, 19 തീയതികളിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽവിപുലമായ രീതിയിൽ നടന്നു. ഐ. ബി. എസ്. സ്ഥാപകനും ഇപ്പോഴത്തെഎക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. വി. കെ. മാത്യൂസ് ആയിരുന്നു മുഖ്യാഥിതി. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ . മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. സമാപന ചടങ്ങിൽമാത്യൂസിനെ കൂടാതെ എൻ.ബി.ടി.സി മാനേജിങ്ങ് ഡയറക്ടറായ കെ. ജി.എബ്രഹവും ഒട്ടനവധി പ്രമുഖരും പങ്കെടുത്തു. കുവൈറ്റിലെ പ്രശസ്ത സംഘടനായകെ. ഇ. എഫ്. (KEF) ലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടി പ്പിക്കുവാനുള്ള ഏറ്റവും മികച്ച വേദിയായാണ് സർഗോത്സവത്തെ കാണുന്നത്. പ്രധാന മത്സരയിന ങ്ങളായ ചിത്രരചന, ഡാൻസ്, ലളിതഗാനം, പദ്യപാരായണം, പ്രസംഗം,ഫാൻസി ഡ്രസ്സ്, എന്നിവ കൂടാതെ ജനപ്രിയ മത്സരയിനങ്ങളായ സമൂഹഗാനം,ഗ്രൂപ്പ് ഡാൻസ്, അലുംനി ഷോ എന്നിവയിലും കടുത്ത പോരാട്ടം നടന്നതായികൺവീനർ ജിബി ജോസഫ്, ചെയർമ
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീറിങ് കോളേജിലെപൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കുവൈറ്റ് വിഭാഗം സംഘടിപ്പിച്ച 14 - മത് സർഗോത്സവ് 2018കഴിഞ്ഞ ജനുവരി 18, 19 തീയതികളിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽവിപുലമായ രീതിയിൽ നടന്നു. ഐ. ബി. എസ്. സ്ഥാപകനും ഇപ്പോഴത്തെഎക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. വി. കെ. മാത്യൂസ് ആയിരുന്നു മുഖ്യാഥിതി.
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ . മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. സമാപന ചടങ്ങിൽമാത്യൂസിനെ കൂടാതെ എൻ.ബി.ടി.സി മാനേജിങ്ങ് ഡയറക്ടറായ കെ. ജി.എബ്രഹവും ഒട്ടനവധി പ്രമുഖരും പങ്കെടുത്തു. കുവൈറ്റിലെ പ്രശസ്ത സംഘടനായകെ. ഇ. എഫ്. (KEF) ലെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടി പ്പിക്കുവാനുള്ള ഏറ്റവും മികച്ച വേദിയായാണ് സർഗോത്സവത്തെ കാണുന്നത്. പ്രധാന മത്സരയിന ങ്ങളായ ചിത്രരചന, ഡാൻസ്, ലളിതഗാനം, പദ്യപാരായണം, പ്രസംഗം,ഫാൻസി ഡ്രസ്സ്, എന്നിവ കൂടാതെ ജനപ്രിയ മത്സരയിനങ്ങളായ സമൂഹഗാനം,ഗ്രൂപ്പ് ഡാൻസ്, അലുംനി ഷോ എന്നിവയിലും കടുത്ത പോരാട്ടം നടന്നതായികൺവീനർ ജിബി ജോസഫ്, ചെയർമാൻ ജ്യോതിദാസ് എന്നിവർ അറിയിച്ചു.
കിന്റർഗാർട്ടൺ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി
നാന്നൂറി ൽ പരം കുട്ടികൾ 29 മത്സരയിനങ്ങളിലായി 4 വേദികളിൽ അണിനിരന്നു. വിജയികൾ ക്കുള്ള സമ്മാനവിതരണവും വെള്ളിയാഴ്ച തന്നെ നടത്തപ്പെട്ടു.ഇതിനോടനുബന്ധിച്ചു നടന്ന KEF അംഗങ്ങളിലെ പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെഫോട്ടോ പ്രദർശനം ഈ വർഷത്തെ മുഖ്യ ആകർഷണമായി. മുൻവർഷത്തെചാമ്പ്യന്മാരായ മാർ അത്തനേഷ്യസ് എൻജിനീറിങ് കോളേജിനു തന്നെയാണ് ഈവർഷത്തെ കിരീടവും. തൃശ്ശൂർ എൻജിനീറിങ് കോളേജിനു രണ്ടാം സ്ഥാനവും കെഇ എ യ്ക്കു മൂന്നാം സ്ഥാനവും ലഭിച്ചു. സർഗപ്രതിഭകളായി സബ് ജൂനിയർ
വിഭാഗത്തിൽ ഐറിൻ അന്ന ലിൻസ് ജൂനിയർ വിഭാഗത്തിൽ അപർണ സുധീർ
സീനിയർ വിഭാഗത്തിൽ രാഗ കണ്ണൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.