- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുചുമരിനും കിണറിനുമിടയിൽ നിന്നുതിരിയാൻ ഇടമില്ലാത്തിടത്ത് ചിതയൊരുക്കി സഹോദരൻ തീകൊളുത്തി; ആശ്വാസമായത് സുമനസ്സുകളുടെ സഹായം; കാമുകന്റെ സംശയ രോഗം ജീവനെടുത്ത ശാരികയ്ക്ക് കടമ്മനിട്ടക്കാർ അശ്രുപൂജയർപ്പിച്ചത് ഇങ്ങനെ
കടമ്മനിട്ട: കാമുകൻ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയതിനെത്തുടർന്നു ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച ശാരികയ്ക്ക് നാടിന്റെ യാത്രമൊഴി. കഴിഞ്ഞ 14നു രാത്രിയിലാണ് കല്ലേലിമുക്ക് വല്യയന്തി റോഡിൽ മണലുനിരവിൽ കുരീത്തെറ്റ പട്ടികജാതി കോളനിയിലെ ശശി പൊന്നമ്മ ദമ്പതികളുടെ മകൾ ശാരികയ്ക്കു പൊള്ളലേറ്റത്. യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂരിലെ ചികിൽസയ്ക്കിടെ മരണമെത്തി. മൂന്നു സെന്റ് തികച്ചില്ലാത്ത വീടിന്റെ മുറ്റത്തായിരുന്നു ചിതയൊരുക്കിയത്. വീട്ടുചുമരിനും കിണറിനുമിടയിൽ നിന്നുതിരിയാൻ ഇടമില്ലാത്തിടത്താണ് ആ ചിത കത്തിയത്. ശാരികയുടെ മൃതദേഹം വീട്ടിലെത്തിച്ചതും സംസ്‌കരിച്ചതും വലിയൊരു കൂട്ടായ്മയാണ്. ശാരികയുടെ ചികിൽസാച്ചെലവുകൾ വഹിക്കാൻ ചെന്നൈ ഇന്റർ നാഷനൽ ഫൗണ്ടേഷൻ ഓഫ് ക്രൈം പ്രിവൻഷൻ ആൻഡ് വിക്റ്റിംസ് കെയർ എന്ന സംഘടന തയാറായത് മറ്റൊരു സാന്ത്വനം. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ശാരികയെ അന്നു തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് 20നു കോയമ്പത്തൂർ ഗംഗാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോയമ്പത്

കടമ്മനിട്ട: കാമുകൻ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയതിനെത്തുടർന്നു ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച ശാരികയ്ക്ക് നാടിന്റെ യാത്രമൊഴി. കഴിഞ്ഞ 14നു രാത്രിയിലാണ് കല്ലേലിമുക്ക് വല്യയന്തി റോഡിൽ മണലുനിരവിൽ കുരീത്തെറ്റ പട്ടികജാതി കോളനിയിലെ ശശി പൊന്നമ്മ ദമ്പതികളുടെ മകൾ ശാരികയ്ക്കു പൊള്ളലേറ്റത്. യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂരിലെ ചികിൽസയ്ക്കിടെ മരണമെത്തി.
മൂന്നു സെന്റ് തികച്ചില്ലാത്ത വീടിന്റെ മുറ്റത്തായിരുന്നു ചിതയൊരുക്കിയത്. വീട്ടുചുമരിനും കിണറിനുമിടയിൽ നിന്നുതിരിയാൻ ഇടമില്ലാത്തിടത്താണ് ആ ചിത കത്തിയത്. ശാരികയുടെ മൃതദേഹം വീട്ടിലെത്തിച്ചതും സംസ്‌കരിച്ചതും വലിയൊരു കൂട്ടായ്മയാണ്. ശാരികയുടെ ചികിൽസാച്ചെലവുകൾ വഹിക്കാൻ ചെന്നൈ ഇന്റർ നാഷനൽ ഫൗണ്ടേഷൻ ഓഫ് ക്രൈം പ്രിവൻഷൻ ആൻഡ് വിക്റ്റിംസ് കെയർ എന്ന സംഘടന തയാറായത് മറ്റൊരു സാന്ത്വനം. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ശാരികയെ അന്നു തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് 20നു കോയമ്പത്തൂർ ഗംഗാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ സമീപവാസികളായ രാജീവ്, ജിന്നി, മഹേഷ് എന്നിവർ സഹായവുമായി ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് ശാരിക മരിച്ചത്.
തെങ്ങു കയറ്റ തൊഴിലാളിയായ ശശിക്കും കൂലിവേല ചെയ്യുന്ന പൊന്നമ്മയ്ക്കും സംസ്‌കാര കർമങ്ങൾക്കുള്ള ചെലവുകൾ താങ്ങാവുന്നതല്ല എന്നറിഞ്ഞ കടമ്മനിട്ട സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളി ഭാരവാഹികൾ ആ ചെലവ് ഏറ്റെടുത്തു. വീട്ടിൽ ഇടമില്ലെങ്കിൽ കല്ലറ വിട്ടുകൊടുക്കാൻ ഒരുക്കമാണെന്നും പള്ളി കമ്മിറ്റിക്കാർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തിയ ആന്റോ ആന്റണി എംപി ഇന്നലെത്തന്നെ പോസ്റ്റ്‌മോർട്ടം ചെയ്തു മൃതദേഹം വിട്ടുകൊടുക്കണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. കോട്ടയത്തു നിന്ന് ആംബുലൻസ് ഏർപ്പാടാക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ മുൻകയ്യെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് കളരിക്കൽ, വാർഡ് അംഗം പൊന്നമ്മ മാത്യു എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി വീട്ടുകാർക്ക് സഹായവുമായി കൂടെ നിന്നു. ശാരികയുടെ വീട്ടിൽ സ്ഥലമില്ലാത്തതിനാൽ സമീപത്തെ കാട്ടുകല്ലിൽ ബെന്നി തന്റെ വീട്ടിൽ മൃതദേഹം വയ്ക്കാൻ സ്ഥലമൊരുക്കുകയായിരുന്നു. അങ്ങനെ നാട്ടുകാരുടെ സഹായം ആവോളമെത്തി. കോയമ്പത്തൂരിലെ ഗംഗ മെഡിക്കൽ സെന്ററിൽ നിന്നും ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച ശാരികയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് ഏഴുമണിയോടെയാണ് കടമ്മനിട്ടയിലെ വീട്ടിൽ കൊണ്ടുവന്നത്. അരമണിക്കൂർ പൊതുദർശനത്തിന് വച്ച ശേഷം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ സംസ്‌ക്കരിച്ചു. സഹോദരൻ ശരത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്.
കഴിഞ്ഞ 14 ന് വൈകിട്ട് ആറരയോടെയാണ് കടമ്മനിട്ട തെക്കുംപറമ്പിൽ സജിൽ പെൺകുട്ടിയുടെ അപ്പൂപ്പന്റെ വീട്ടിൽ വച്ച് ശാരികയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിൽസയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് വ്യാഴാഴ്ച ഇന്റർനാഷണൽ ഫൗണ്ടഷൻ ഓഫ് ക്രൈം പ്രിവൻഷൻ ആൻഡ് വിക്ടിംസ് കെയർ എന്ന സംഘടന ശാരികയെ എയർ ആംബുലൻസിൽ കോയമ്പത്തൂർ ഗംഗ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. 22ന് രാവിലെ ഏഴു മണിയോടെയാണ് ശാരിക മരിച്ചത്. ആറന്മുള പൊലീസ് അവിടെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു വന്നത്.
ശാരികയുടെ അകന്ന ബന്ധു കൂടിയാണ് കാമുകൻ സജിൽ. ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ശാരികയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സജിൽ പൊലീസിന് മൊഴി നൽകി. സംഭവ ദിവസം വൈകിട്ട് അഞ്ച് മണിയോടെ സജിൽ ശാരികയുടെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള അപ്പൂപ്പന്റെ വീട്ടിലേക്ക് ശാരികയെ വിളിച്ചു വരുത്തുകയും അവിടെ വച്ച് വഴക്കുണ്ടാകുകയും ചെയ്തു. തുടർന്ന് പുറത്തേക്ക് പോയ സജിൽ ഒരു കുപ്പി പെട്രോളുമായി മടങ്ങിയെത്തി ശാരികയെ ആക്രമിക്കുകയായിരുന്നു. ശാരികയ്ക്കൊപ്പം പൊള്ളലേറ്റ സജിൽ നിലത്ത് കിടന്ന് ഉരുണ്ട ശേഷം അടുത്തുള്ള ആളൊഴിഞ്ഞ കാട്ടിലേക്ക് ഓടിക്കയറി. പിറ്റേന്ന് ഇവിടെയുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

