- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനാണെന്ന് പറഞ്ഞ് നേഴ്സ് വീട്ടിലെത്തി ബഹളം; പൊലീസ് ഇടപെടലിലെ ഒത്തുതീർപ്പിന് വഴങ്ങാതെ മുല്ലശ്ശേരിക്കാരി; വീണ്ടും വഴക്കിന് എത്തിയപ്പോൾ സഹികെട്ട് മൺവെട്ടി കൈയ്ക്ക് അടിച്ച് കൊല; സഹോദരന്റെ വീട്ടിലെത്തി ആത്മഹത്യ; നെടുമങ്ങാട്ടെ 'മകൾ' തർക്കത്തിൽ ഡിഎൻഎ പരിശോധന? സരിതയും മണിയനും തമ്മിലുള്ളത് വർഷങ്ങളായുള്ള 'അച്ഛൻ' തർക്കം
തിരുവനന്തപുരം: മകളെന്ന് അവകാശപ്പെട്ട് വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയ യുവതി വയോധികന്റെ അടിയേറ്റ് മരിച്ച കേസിൽ ഡിഎൻഎ പരിശോണ നടത്തും. കരകുളം മുല്ലശ്ശേരി സരിത (42) ആണ് കൊ്ല്ലപ്പെട്ടത്. സരിതയെ ആക്രമിച്ച ശേഷം വിജയമോഹനൻ നായർ ഡീസൽ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. വിജയമോഹൻ നായരുടെ(മണിയൻ) മകളാണ് താനെന്ന് സരിത അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന നടത്താനുള്ള ആലോചന.
കരകുളം മുല്ലശ്ശേരി സരിത (42) ആണ് വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഡൽഹിയിലെ അപ്പോള ആശുപത്രിയിലെ നഴ്സാണ് ഇവർ. കരകുളം നെല്ലിവിള പത്മവിലാസത്തിൽ വിജയമോഹനൻ നായർ ആണ് യുവതിയെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ചയാണ് സരിതയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മരിക്കുകയും ചെയ്തു. സരിതയുടെ അച്ഛനാണ് വിജയമോഹൻ നായർ എന്ന സംശയം ഇപ്പോഴും സജീവമാണ്.
മുമ്പും സരിത നെല്ലിവിളയിലെ വിജയമോഹനന്റെ വീട്ടിലെത്തി മകളാണെന്ന് അവകാശപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനൻ നായർ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് പ്രശ്നമെല്ലാം ഒതുക്കി തീർത്തു പറഞ്ഞു വിട്ടു. വ്യാഴാഴ്ച വൈകിട്ടും വീടിന് മുൻപിലെത്തി സരിത ബഹളമുണ്ടാക്കി. നാട്ടുകാർ ഇടപെട്ടിട്ടും പിന്മാറിയില്ല. തുടർന്ന് സമീപത്തുണ്ടായിരുന്ന മൺവെട്ടിയുടെ കൈ ഉപയോഗിച്ച് വിജയമോഹനൻ നായർ സരിതയുടെ തലയ്ക്ക് അടിച്ചു.
സരിതയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജയമോഹനൻ നായർ ഓട്ടോറിക്ഷയിൽ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജൻ സതീഷിന്റെ വീട്ടിലെത്തി കൈയിൽ കരുതിയിരുന്ന ഡീസൽ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലുള്ള സിറ്റൗട്ടിൽ കയറിയ ശേഷമാണ് ആത്മഹത്യ ചെയ്തത്.
ഇത് സംബന്ധിച്ച് മാസങ്ങളായി തർക്കങ്ങളും നടന്ന് വന്നിരുന്നതാണ്. നെടുമങ്ങാട് പൊലിസിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകളും നടന്നിരുന്നതാണ്. ബുധനാഴ്ച പൊലിസിന്റെ നേതൃത്വത്തിൽ ധാരണയുണ്ടാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും സരിത സഹകരിച്ചില്ല. വൈകിട്ട് വീണ്ടും സരിത വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ സംസാരിച്ചത് വാക്കുതർക്കമായി. അതാണ് കൊലയ്ക്ക് കാരണം.
സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയമോഹനനും അനുജനും തമ്മിലുള്ള വിരോധത്തിന്റെ പേരിൽ സ്ത്രീയെ ഉപയോഗിക്കുകയായിരുന്നു എന്ന വാദവും സജീവമാണ്. കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തിൽ ലീലയുടെ മകളാണ് സരിത. ഗുരുതരമായി പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജയമോഹനൻ നായർ ഓട്ടോറിക്ഷയിൽ വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജൻ സതീഷിന്റെ വീട്ടിലെത്തി ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചശേഷം വട്ടപ്പാറയിലെ സ്വകാര്യ സ്കൂളിനുവേണ്ടി വാഹനമോടിക്കുകയായിരുന്നു വിജയമോഹനൻ നായർ. ഇന്ദിരയാണ് ഭാര്യ. മക്കൾ സതീഷ്, സന്ധ്യ.
മറുനാടന് മലയാളി ബ്യൂറോ