- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശിന്റെ കുടുംബത്തിൽ വില്ലത്തിയായത് 'കെ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളയാൾ; പ്രശ്നമുണ്ടാക്കിയത് അണ്ണൻ എന്ന തലക്കെട്ടിലെ മെസേജ്; ഡൈവേഴ്സിനും കോമ്പൻസേഷൻ നൽകലിനും കാരണം ഷിബുവിന്റെ ഇടപെടലും; വിവാദങ്ങളിൽ സരിതയ്ക്ക് പറയാനുള്ളത്
ആലപ്പുഴ : ഗണേശിന്റെ ജീവതം തകർത്തത് ഞാനാണെന്ന ഷിബു ബേബി ജോണിന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്ന് സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായർ മറുനാടനോട് പ്രതികരിച്ചു. ഗണേശിനെ കുരുക്കാൻ ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ നല്ലൊരു പങ്ക് പി സി ജോർജിനും ഉണ്ട്. നെല്ലിയാമ്പതി അടക്കമുള്ള പ്രശ്‌നങ്ങളിൽ ഗണേശ് കർശന നടപടിക്ക് തുനിഞ്ഞതാണ് വിനയായത്. ഞാൻ ഗണേശ് കുമാറുമായി യാതൊരു ബന്ധമില്ലാത്ത ആളാണ്. ഗണേശ് കുമാറിന്റെ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്നു വന്നതിൽ അതിയായ ദുഃഖമുള്ള ആളാണ് താൻ. ആരോപണം കടുത്ത സാഹചര്യത്തിൽ ഇതിനെ കുറിച്ച് ഞാൻ വിശദമായി അന്വേഷണം നടത്തിയിരൂന്നു. തലസ്ഥാനത്ത് താമസിക്കുന്ന ഒരു പെൺകുട്ടിയാണ് അതിൽ കുരുങ്ങിയിട്ടുള്ളത്. എന്നാൽ ഗണേശിന് ആ കുട്ടിയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല. ഗണേശിന് താനുമായി വൈരാഗ്യം ഉണ്ടാകാൻ കാരണം കുടുംബ പ്രശ്‌നത്തിലിടപ്പെട്ടതാണെന്ന് ഷിബു സോളാർ കമ്മീഷൻ മുമ്പാകെ പറഞ്ഞിരുന്നു. മാത്രമല്ല ഗണേശിന്റെ കുടുംബത്തിൽ പ്രശ്‌നത്തിന് ക
ആലപ്പുഴ : ഗണേശിന്റെ ജീവതം തകർത്തത് ഞാനാണെന്ന ഷിബു ബേബി ജോണിന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്ന് സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായർ മറുനാടനോട് പ്രതികരിച്ചു.
ഗണേശിനെ കുരുക്കാൻ ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ നല്ലൊരു പങ്ക് പി സി ജോർജിനും ഉണ്ട്. നെല്ലിയാമ്പതി അടക്കമുള്ള പ്രശ്‌നങ്ങളിൽ ഗണേശ് കർശന നടപടിക്ക് തുനിഞ്ഞതാണ് വിനയായത്. ഞാൻ ഗണേശ് കുമാറുമായി യാതൊരു ബന്ധമില്ലാത്ത ആളാണ്. ഗണേശ് കുമാറിന്റെ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്നു വന്നതിൽ അതിയായ ദുഃഖമുള്ള ആളാണ് താൻ. ആരോപണം കടുത്ത സാഹചര്യത്തിൽ ഇതിനെ കുറിച്ച് ഞാൻ വിശദമായി അന്വേഷണം നടത്തിയിരൂന്നു. തലസ്ഥാനത്ത് താമസിക്കുന്ന ഒരു പെൺകുട്ടിയാണ് അതിൽ കുരുങ്ങിയിട്ടുള്ളത്. എന്നാൽ ഗണേശിന് ആ കുട്ടിയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല.
ഗണേശിന് താനുമായി വൈരാഗ്യം ഉണ്ടാകാൻ കാരണം കുടുംബ പ്രശ്‌നത്തിലിടപ്പെട്ടതാണെന്ന് ഷിബു സോളാർ കമ്മീഷൻ മുമ്പാകെ പറഞ്ഞിരുന്നു. മാത്രമല്ല ഗണേശിന്റെ കുടുംബത്തിൽ പ്രശ്‌നത്തിന് കാരണക്കാരിയായ സ്ത്രീ സരിതയാണെന്നും പ്രചരണമെത്തി. ഗണേശാകട്ടെ സരിതയെ വിട്ടുള്ള നീക്കുപോക്കിന് നിന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞിരുന്നു. സരിതയ്‌ക്കെതിരെ കർശന നിലപാടെടുത്താതാണ് ഗണേശും താനുമായി ഉടക്കാനിടയാക്കിയതെന്നും മുൻ മന്ത്രി വിശദീകരിച്ചു. ഇതിനെ ആർ ബാലകൃഷ്ണ പിള്ള നിഷേധിക്കുകയും ചെയ്തു. സരിതയും ഗണേശുമായി അവിഹിതമൊന്നുമില്ലെന്ന് ബാലകൃഷ്ണ പിള്ള മറുനാടനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളിൽ സരിതയും പ്രതികരണവുമായെത്തുന്നത്.
സരിതയുടെ വിശദീകരണം ഇങ്ങനെ: 'കെ' എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ തുടങ്ങുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയാണ് ഈ പെൺകുട്ടി. എന്നാൽ ഇവൾ ഗണേശിനെ അണ്ണൻ എന്നാണ് വിളിച്ചിരുന്നത്. ഇതിൽനിന്നും സഹോദര തുല്യമായ ബന്ധമാണ് ഗണേശിനോട് ഈ പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. തിരുവനന്തപുരത്ത് അണ്ണൻ എന്ന് അഭിസംബോധന ചെയ്യുന്നത് സഹോദരന്മാരെയാണ്. ഇത്തരത്തിൽ അണ്ണൻ എന്ന് തലക്കെട്ടുള്ള മെസേജാണ് ഗണേശിന്റെ മൊബൈലിൽ വന്നത്. ഈ മെസേജാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. പ്രശ്‌നത്തിന് തുടക്കമായതോടെ ഗണേശിന്റെ അച്ഛൻ ബാലകൃഷ്ണപിള്ള യാമിനി ചേച്ചിക്കൊപ്പം ചേർന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഷിബുബേബി ജോൺ പ്രശ്‌നത്തിൽ ഇടപ്പെട്ടതോടെയാണ് വേർപ്പിരിയലിലേക്കും കോമ്പൻസേഷനിലേക്കും കാര്യങ്ങൾ നീങ്ങിയത്.
ഗണേശ് കുമാർ കോമ്പൻസേഷൻ നൽകിയത് താൻ പണം കൊടുത്തിട്ടാണെന്ന ഷിബു ബേബി ജോണിന്റെ ആരോപണം തെറ്റാണ്. ഗണേശ് നൽകിയ കോടികൾ ഉണ്ടായിരുന്നുവെങ്കിൽ തനിക്ക് തന്റെതായ പ്രശ്‌നങ്ങൾക്ക ശാശ്വതമായ പരിഹാരം കാണാൻ കഴിഞ്ഞേനെയെന്നും സരിത പറഞ്ഞു. തന്റെ കൈയിൽനിന്നും ബിജു രാധാകൃഷ്ണൻ വഴി ശാലുമേനോൻ തട്ടിയയെടുത്ത പണത്തെ കുറിച്ച് വേവലാതിപ്പെടുന്നതിനിടയിലാണ് മറ്റൊരാരോപണവുമായി ഷിബു ബേബിജോൺ എത്തിയത്. എന്റെ പണം മുഴുവൻ തട്ടിയത് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാർ ആണ്. തോമസ് കുരുവിള വഴിയാണ് ഈ ഇടപാടുകൾ മുഴുവൻ നടത്തിയത്.
ഇയ്യാൾ ചെലവിനത്തിൽതന്നെ വലിയൊരു സംഖ്യ തന്റെ കൈയിൽനിന്നും വാങ്ങിയെടുത്തിട്ടുണ്ട്. അതേസമയം ഗണേശ് കുമാർ യാമിനി ചേച്ചിക്ക് നൽകിയ കോമ്പൻസേഷൻ തുകയിൽനിന്നും ഷിബു ബേബിജോൺ കമ്മീഷൻ പറ്റിയിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ല. ഏതായാലും കോമ്പൻസേഷൻ നൽകാൻ ഷിബുബേബി ജോണിന് തിടുക്കം ഉണ്ടായിരുന്നതായി തനിക്ക് അറിയാം. അതുവഴിയുണ്ടായ കുഴപ്പങ്ങളാണ് മച്ചാനും മച്ചാനുമായിരുന്ന ഗണേശും ഷിബുവും തമ്മിൽ ഉടക്കാനുണ്ടായ സാഹചര്യമെന്നാണ് ഞാൻ മനസിലാക്കുന്നതെന്നും സരിത പറഞ്ഞു.