- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു പേരിൽ നിന്ന് തട്ടിയെടുത്തത് 16 ലക്ഷം; ബവ്‌റിജസ് കോർപറേഷനിൽ ചിലർക്കു ജോലി കിട്ടിയതിനു പിന്നിലും ഈ തട്ടിപ്പു സംഘം; കെടിഡിസിയിലും തൊഴിൽ തട്ടിപ്പു ലോബിക്ക് ബന്ധം; മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണു പണം നിക്ഷേപിച്ചത് സോളാർ പ്രതിക്ക് കുരുക്കാകും; ശബ്ദരേഖയും നിർണ്ണായകം; പിണറായിയുടെ ഉറക്കം കെടുത്തി സരിതാ നായരും; അട്ടിമറി നീക്കങ്ങൾ പൊളിഞ്ഞപ്പോൾ
തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സരിതാ നായരെ രക്ഷിക്കാൻ ഉന്നത തല ഗൂഢാലോചന നടന്നുവെന്ന് സൂചന. പരാതി പിൻവലിക്കാനും സമ്മർദ്ദം ഉണ്ടായി. ഇതും നടക്കില്ലെന്ന് വന്നതോടെയാണ് കേസിന്റെ ഗതി തന്നെ മാറിയത്. നവംബർ എട്ടിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേർത്തത് കഴിഞ്ഞദിവസം മാത്രമായിരുന്നു. കേസിൽ പരാതിക്കാരുടെ മൊഴി എടുക്കുന്നതും പൊലീസ് വൈകിപ്പിച്ചു.
ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് പൊലീസ് നടപടികൾ വൈകിയതെന്നാണ് ആരോപണം. അതിനിടെ, പരാതി ഒത്തുതീർപ്പാക്കാൻ സരിത ഇടപെട്ടെന്ന് കേസിലെ മറ്റൊരു പ്രതിയായ ഷാജു പാലിയോടും അറിയിച്ചു. ബവ്‌റിജസ് കോർപറേഷന്റെയും കെടിഡിസിയുടെയും പേരിൽ വ്യാജ നിയമന ഉത്തരവു നൽകിയായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. എന്നാൽ ഈ രണ്ടു സ്ഥാപനങ്ങളും ഇതുസംബന്ധിച്ച് ഒരു അന്വേഷണത്തിനും മുതിരുന്നില്ല. രണ്ട് സർക്കാർ വകുപ്പുകളും ഇതുവരെ പരാതിയും നൽകിയിട്ടില്ല. ഈ വിവാദം രാഷ്ട്രീയമായി പിണറായി സർക്കാരിന് വിനയാകും. സ്വപ്‌നാ സുരേഷിനെ പോലെ സരിതയും ഇടതു സർക്കാരിന്റെ കാലത്ത് കേരളത്തിൽ സജീവമായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
കെടിഡിസിയിൽ ഈ തൊഴിൽതട്ടിപ്പു സംഘത്തിന് ഉന്നതബന്ധമുണ്ടെന്നും സൂചനകളുണ്ട്. ബവ്‌റിജസ് കോർപറേഷനിൽ ചിലർക്കു ജോലി കിട്ടിയതിനു പിന്നിലും ഇവരുണ്ടെന്നും അതെപ്പറ്റിയും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് സരിതയ്‌ക്കെതിരെ കേസെടുക്കേണ്ടെന്നു സർക്കാരിലെ ഉന്നത കേന്ദ്രങ്ങളിൽ നിന്നു പൊലീസിൽ സമ്മർദമുണ്ടായതായി ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം എട്ടിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും തുടർനടപടി ഉണ്ടായില്ല. കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ സ്ഥാനാർത്ഥി ടി. രതീഷ്, പൊതു പ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികൾ. കൂടുതൽ പരാതിക്കാരുണ്ടെങ്കിലും ആരും മുന്നോട്ടു വരാത്തതിന്റെ പിന്നിൽ തട്ടിപ്പു സംഘത്തിന്റെ ഭീഷണിയുണ്ടെന്നും ആരോപണമുയർന്നു.
സരിതയുടെ പേരിലുള്ള തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണു പണം നിക്ഷേപിച്ചതെന്നും പരാതിക്കാർ പൊലീസിനോടു പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്.ശബരീനാഥൻ എംഎൽഎ ആവശ്യപ്പെട്ടു. ബവ്‌റിജസ് ഔട്ലെറ്റിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ സരിത എസ്.നായരെയാണ് പ്രതി ചേർത്തു കേസെടുത്തത്. ഈ തട്ടിപ്പിനു കൂട്ടു നിൽക്കുന്നത് പഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി അടക്കമുള്ള സിപിഎം നേതാക്കളാണ്. പിഎസ്‌സി പരീക്ഷയെഴുതി ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ തൊഴിൽ തേടി കാത്തിരിക്കുമ്പോൾ ഈ സർക്കാരിന്റെ കീഴിൽ വൻ തൊഴിൽ തട്ടിപ്പാണ് സംസ്ഥാനത്തു നടന്നു വരുന്നതെന്നും ശബരീനാഥൻ പറഞ്ഞു.
ബെവ്‌കോ, കെ.ടി.ഡി.സി. എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകി കബളിപ്പിച്ചതിനാണ് സരിത അടക്കം മൂന്ന് പേർക്കെതിരേ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇവർ തട്ടിയെടുത്തത്. ശേഷം കെ.ടി.ഡി.സി.യുടെയും ബെവ്‌കോയുടെയും പേരിൽ വ്യാജ നിയമന ഉത്തരവുകളും നൽകി. ഈ ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി യുവാക്കൾക്ക് മനസിലായത്. പ്രതികൾ നൽകിയ വ്യാജ നിയമന ഉത്തരവുകളും പുറത്തു വന്നിട്ടുണ്ട്. എന്നിട്ടും കെടിഡിസിയും ബെവ്‌കോയും പരാതി നൽകുന്നില്ല.
ഓലത്താന്നി സ്വദേശി അരുണിന് ബെവ്‌കോയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപയാണ് രതീഷ് കൈപ്പറ്റിയത്. രണ്ടാം പ്രതിയായ സരിത എസ്. നായർക്ക് ഒരു ലക്ഷം രൂപയും നൽകി. സരിതയുടെ പേരിലുള്ള തിരുനെൽവേലി മഹേന്ദ്രഗിരി എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നവംബർ എട്ടിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേർത്തത് കഴിഞ്ഞദിവസം മാത്രമാണെന്നതും ഉന്നതതല സ്വാധീനത്തിന് തെളിവാണ്.
സരിതാ നായർ പ്രതിയായ ജോലിതട്ടിപ്പ് കേസിൽ രണ്ടുപേരിൽനിന്നായി തട്ടിയത് 16 ലക്ഷം രൂപയായിരുന്നു. എഫ്.ഐ.ആറുകൾ നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ തിങ്കളാഴ്ച ഹാജരാക്കുമെന്ന് നെയ്യാറ്റിൻകര സിഐ. ശ്രീകുമാരൻനായർ പറഞ്ഞു. നിയമന ഉത്തരവുകളുടെ നിജസ്ഥിതി അറിയാനായി പൊലീസ് തിങ്കളാഴ്ച ബന്ധപ്പെട്ട ഓഫീസുകളിൽ അന്വേഷിക്കും. അഞ്ചുലക്ഷം തട്ടിയെടുത്തെന്ന് ഓലത്താന്നി സ്വദേശി അരുണിന്റെയും 11 ലക്ഷം തട്ടിയെന്ന് തിരുപുറം സ്വദേശി അരുണിന്റെയും പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അരുൺ ഒക്ടോബറിൽ ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല. തെളിവിനായി മതിയായ രേഖയില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, ചിലരുടെ സമ്മർദത്തിനു വഴങ്ങിയാണിതെന്ന് ആക്ഷേപമുണ്ട്. നവംബർ ഏഴിന് കേസെടുത്തു. തിരുപുറം സ്വദേശി അരുണിന്റെ അനുജന് ബിവറേജസ് കോർപ്പറേഷനിൽ സ്റ്റോർ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകാമെന്നു വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തതാണ് രണ്ടാമത്തെ പരാതി.
വ്യാജ നിയമന ഉത്തരവിന്റെ പകർപ്പും സരിതാ നായർ അരുണിനോട് മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം കൈമാറിയിരുന്നു. പലപ്പോഴായി അരുണിൽനിന്നു രതീഷാണ് പത്തുലക്ഷം വാങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ