- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയരാജനെതിരെ ആരോപണം ഉന്നയിച്ചത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ട്; കമ്മീഷനെതിരെ ഹൈക്കോടതിയിൽ പോയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരവും; ഹർജി തയ്യാറാക്കിയത് ബെന്നി ബെഹന്നാൻ പറഞ്ഞതുപോലെ; വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും കോൺഗ്രസുകാർ; സോളാറിൽ സരിതയുടെ വെളിപ്പെടുത്തൽ സിപിഎമ്മിന് ആശ്വാസം
കൊച്ചി: സിപിഐ(എം) നേതാവ് ഇ പി ജയരാജനെതിരെ ആരോപണമുന്നയിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിട്ടെന്ന് സോളാർ പ്രതി സരിത എസ് നായർ. ഇ പി ജയരാജൻ പറഞ്ഞിട്ടെന്ന് പറഞ്ഞ് പ്രശാന്ത് എന്നൊരാൾ തനിക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് സരിത വെളിപ്പെടുത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാരനെന്ന് പരിയപ്പെടുത്തിയ പ്രശാന്ത് കമ്മിഷനു മുന്നിൽ വസ്തു

കൊച്ചി: സിപിഐ(എം) നേതാവ് ഇ പി ജയരാജനെതിരെ ആരോപണമുന്നയിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിട്ടെന്ന് സോളാർ പ്രതി സരിത എസ് നായർ. ഇ പി ജയരാജൻ പറഞ്ഞിട്ടെന്ന് പറഞ്ഞ് പ്രശാന്ത് എന്നൊരാൾ തനിക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് സരിത വെളിപ്പെടുത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാരനെന്ന് പരിയപ്പെടുത്തിയ പ്രശാന്ത് കമ്മിഷനു മുന്നിൽ വസ്തുതകൾ വെളിപ്പെടുത്താൻ പണം വാഗ്ദാനം ചെയ്‌തെന്നും ഇ പി പറഞ്ഞിട്ടാണ് താൻ സരിതയെ സമീപിക്കുന്നത് എന്നു പറഞ്ഞതായും സരിത നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ സോളാർ കമ്മിഷൻ വിചാരണയ്ക്ക് ശേഷവും സരിത ഇക്കാര്യം പറഞ്ഞിരുന്നു.
തന്നെ സമീപിച്ചയാളെ അന്നേ വിശ്വാസം തോന്നിയിരുന്നില്ലെന്നും എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം താൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇ പിയ്‌ക്കെതിരെ വെളിപ്പെടുത്തൽ നടത്തുകയായിരുന്നെന്നുമാണ് സരിത ഇപ്പോൾ പറയുന്നത്. സോളാർ കേസിലെ ഗൂഢാലോചനാ ആരോപണത്തിൽ പ്രതിരോധത്തിലായിരുന്ന സിപിഎമ്മിന് ഈ മൊഴി ആശ്വാസമാണ്. സോളാർ കേസുമായി ബന്ധപ്പെട്ട് താൻ സരിതയെയോ സരിതയുടെ അഭിഭാഷകനെയോ സമീപിച്ചിട്ടില്ലെന്ന് ഇ പി ജയരാജനും വ്യക്തമാക്കിയിരുന്നു. അതേസമയം സരിതാ എസ്.നായരെ സ്വാധീനിക്കാൻ താൻ ശ്രമിച്ചെന്ന ആരോപണമുന്നയിച്ച എം.എം.ഹസനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജൻ അറിയിച്ചു.
ജനുവരി 27ന് കമ്മീഷനിൽവന്ന് മൊഴി നൽകുന്നതിന് മുമ്പോ ശേഷമോ തനിക്ക് സിപിഐ എമ്മിൽനിന്ന് ഒരു വാഗ്ദാനവും ലഭിച്ചിട്ടില്ല. 2014ൽ താൻ ജയിലിൽ നിന്നിറങ്ങിയശേഷം സിപിഐഎമ്മുകാരൻ എന്ന് പരിചയപ്പെടുത്തിയ പ്രശാന്ത് എന്ന് പേരുള്ള ഒരാൾ വീട്ടിൽ വന്നു. താൻ ഇ പി ജയരാജൻ നിർദ്ദേശിച്ച് വന്നതാണെന്നും സാാേളർ ബിസിനസ്സുമായി ബന്ധപ്പെട്ട സത്യം പുറത്തുപറഞ്ഞാൽ പത്തുകോടി രൂപ തരാമെന്നും പറഞ്ഞു. എന്നാൽ അക്കാലത്തെ തന്റെ നിലപാടുകൾ വിരുദ്ധമായിരുന്നതിനാലും വന്നയാളിൽ വിശ്വാസം തോന്നാത്തതിനാലും അത് മുഖവിലയ്‌ക്കെടുത്തില്ല. ഇതുസംബന്ധിച്ച് ഒരിക്കൽപോലും ജയാരാജൻ വിളിച്ചിട്ടില്ല. താനിക്കാര്യം തമ്പാനൂർ രവി മുഖേന മുഖ്യമന്ത്രിയെ അറിയിച്ചു. ഇ പി ജയരാജനെതിരെ വാർത്താസമ്മേളനം നടത്താൻ അവർ തന്നോടാവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തൽ
ജയിലിലായിരുന്ന സമയത്ത് താൻ പറഞ്ഞിരുന്ന കാര്യങ്ങൾ യുഡിഎഫ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലായിരുന്നെന്നും സരിത ഇന്നു പറഞ്ഞു. അവർക്ക് കുഴപ്പമില്ലാത്ത രീതിയിൽ മൊഴികൾ നൽകണമെന്ന് പറഞ്ഞിരുന്നതായും സരിത കൂട്ടിച്ചേർത്തു. ഇക്കാര്യം താൻ പുറത്തുവിട്ട കോൾ റെക്കോഡുകൾ കേട്ടാൽ ബോധ്യമാകുമെന്നും അവർ പറഞ്ഞു. സോളാർ കമ്മിഷന്റെ അധികാര പരിധി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞിട്ടാണെന്ന വെളിപ്പെടുത്തലും സരിത നടത്തിയിട്ടുണ്ട്. ബെന്നി ബെഹ്നാൻ എംഎൽഎ ബി പ്രദീപ്കുമാർ വഴി അഡ്വ. എസ് രാജീവിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നുവെന്നും സരിത സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജൻ കമ്മീഷനിൽ വ്യക്തമാക്കി.
തന്നെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകൾ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചത് ആലപ്പുഴയിലെ ചില കോൺഗ്രസ് നേതാക്കളാണ്. അതുസംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോൾനിലച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും ഇതു സംബന്ധിച്ച് പരാതികൾ നൽകിയെന്നും സിപിഐ എം ആവശ്യപ്പെട്ടതനുസരിച്ചാണ് സരിത മുഖ്യമന്ത്രിക്കും മറ്റു പ്രമുഖർക്കുമെതിരെ മൊഴി നൽകുന്നതെന്ന മുഖ്യമന്ത്രിയുടെ ഡൽഹിയിലെ സഹായി തോമസ് കുരുവിളയുടെ അഭിഭാഷകന്റെ വാദത്തിന് മറുപടിയായാണ് സരിത കമ്മീഷനിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
സോളാർ കേസിൽ അറസ്റ്റിലാകപെട്ട് ജയിലിൽ കിടന്നപ്പോൾ താൻ പ്രവർത്തിച്ചതും സംസാരിച്ചതും കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശപ്രകാരമാണെന്ന് സരിതാ നായർ പറഞ്ഞു. അട്ടക്കുളങ്ങര സബ്ജയിലിൽ കഴിഞ്ഞ കാലത്ത് പ്രവർത്തിച്ചത് കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശപ്രകാരമായിരുന്നു. തങ്ങൾക്ക് ദോഷം വരുന്ന രീതിയിലുള്ള പ്രതികരണങ്ങൾ പാടില്ലെന്ന കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശപ്രകാരമായിരുന്നു താനും തന്റെ അമ്മയുമടക്കമുള്ളവർ ജീവിച്ചതെന്ന് സരിത മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ബിജു രാധാകൃഷ്ണനും താനും നല്ല ബന്ധത്തിലല്ലെന്നും തന്നെ അപകീർത്തിപ്പെടുത്തുകയാണ് ബിജുവിന്റെ ലക്ഷ്യമെന്നും സരിത പറഞ്ഞു.
സോളാർ ബിസിനസിലെ തകർച്ചക്ക് കാരണം രാഷ്ട്രീയക്കാരുടെ മുതലെടുപ്പാണോ എന്ന് പറയാൻ കഴിയില്ല. ഹൈബി ഈഡൻ എംഎ!ൽഎയുമായി സോളാർ ബിസിനസ് സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചിട്ടില്ല. മറ്റ് കാര്യങ്ങളാണ് സംസാരിച്ചത്. അത് വെളിപ്പെടുത്താനാവില്ല. പത്തനംതിട്ടയിലെ എംപി ആന്റോ ആൻണിയെ തനിക്ക് നേരിട്ട് പരിചയുണ്ടെന്നും സരിത പറഞ്ഞു. പൊലീസ് അസോസിയേഷൻ തന്നോട് നാൽപ്പത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 20 ലക്ഷം രൂപയേ നൽകിയുള്ളൂവെന്നും സരിത പറഞ്ഞു.
ബിജുവിന്റെ ക്രോസ് വിസ്താരം രഹസ്യമായി നടത്തണമെന്നും സരിത ആവശ്യപ്പെട്ടു. ഇത് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. സരിത നൽകിയ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ സരിത ഹാജരാക്കുമെന്നാണ് സൂചന. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ മുദ്ര വച്ച കവറിൽ സരിത ഇന്നലെ കമ്മീഷന് കൈമാറിയിരുന്നു. കഴിഞ്ഞ ആറു ദിവസങ്ങളിൽ, കമ്മീഷൻ വിസ്താരത്തിനിടെ മുഖ്യമന്ത്രി കോഴ വാങ്ങിയതുൾപ്പടെ പ്രധാന വിവരങ്ങളും തെളിവുകളും നൽകിയിരുന്നു.
തമ്പാനൂർ രവി 12ന് ഹാജരാകണമെന്ന് കമ്മീഷൻ
അതിനിടെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാതിരിക്കാൻ പ്രതി സരിത എസ് നായരെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ തമ്പാനൂർ രവിയോട് കമ്മീഷന് മുന്നിൽ ഹാജരാകാൻ ജസ്റ്റിസ് ജി ശിവരാജൻ കമ്മീഷൻ ഉത്തരവിട്ടു. സോളാർ കമ്മീഷന് മുന്നിൽ സത്യസന്ധമായി മൊഴി നൽകരുതെന്ന് ആവശ്യപെട്ട് സരിതയെ സ്വാധീനിക്കാൻ ശ്രമിച്ചതായി സരിത നൽകിയ മൊഴിയുടെ പശ്ഛാത്തലത്തിലാണ് കമ്മീഷൻ ഉത്തരവ്. തമ്പാനൂർ രവിയുടെയും സരിതയുടെ ഫോൺ സംഭാഷണം മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
സരിതയെ സ്വാധീനിക്കാൻ ശ്രമിച്ച എബ്രഹാം കലമണ്ണിലിനോടും, കമ്മീഷന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 12 ന് ഹാജരാകാനാണ് തമ്പാനൂർ രവിയോട് നിർദ്ദേശിച്ചിട്ടുള്ളത്. ഫെബ്രുവരി 9ന് എബ്രഹാം കലമണ്ണിലിനോടും, 11ന് സരിതയ്ക്ക് സഹായം നൽകിയ അനെർട്ട് പ്രതിനിധികളേയും കമ്മീഷൻ വിസ്തരിക്കും.
രശ്മിയുടെ കൊലപാതകം: ഗൂഢാലോചനയിൽ സരിതക്ക് പങ്കുണ്ടെന്ന് ബിജു രാധാകൃഷ്ണൻ
തന്റെ ഭാര്യ രശ്മിയുടെ കൊലപാതകത്തിനു പിറകിലെ ഗൂഢാലോചനയിൽ സരിത എസ്.നായർക്ക് പങ്കുണ്ടെന്ന് ബിജു രാധാകൃഷ്ണൻ. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച തെളിവുകൾ പുറത്ത് വരുമെന്നും ബിജു രാധാകൃഷ്ണൻ അറിയിച്ചു. എന്നാൽ സോളാറിൽ സരിത പറയുന്ന പലതും ശരിയാണെന്നും ബിജു പ്രതികരിച്ചു.

