- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കണ്ടിട്ടില്ല... കേട്ടിട്ടില്ല... മിണ്ടിയിട്ടില്ല...' എന്നു പറഞ്ഞ സ്ഥിതിക്കു നേരിട്ടു കണ്ടു ചോദിക്കാൻ തീരുമാനിച്ചെന്നു സരിത; എനിക്കു ചോദിക്കാനുള്ളതു നാലു ചോദ്യങ്ങൾ; ക്രോസ് വിസ്താരത്തിൽ ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്യാൻ സോളാർ നായികയെ അനുവദിച്ചു കമ്മീഷൻ
കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാൻ അനുമതി കിട്ടിയാൽ അതു സ്വീകരിക്കുമെന്നു സരിത എസ് നായർ. 'കണ്ടിട്ടില്ല, കേട്ടിട്ടില്ല, മിണ്ടിയിട്ടില്ല' എന്നു പറഞ്ഞ സ്ഥിതിക്കു നേരിട്ടു കണ്ടു ചോദിക്കാൻ തന്നെ തീരുമാനിച്ചെന്നു സരിത മാദ്ധ്യമങ്ങളോടു പറഞ്ഞു. സോളാർ കമ്മീഷൻ സിറ്റിങ്ങിൽ ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്യാൻ സരിതയ്ക്കു കമ്മീഷൻ അനുമതി നൽകിയിരുന്നു. അതിനിടെ, സരിത എസ് നായർ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി കൊടുത്ത കാര്യം അറിയാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിന്മേൽ സ്വീകരിച്ച നടപടി ഇപ്പോൾ പറയാനാകില്ലെന്നും ഉമ്മൻ ചാണ്ടി സോളാർ കമ്മീഷനിൽ പറഞ്ഞു. മല്ലേലിൽ ശ്രീധരൻ നായർ ആദ്യം കോടതിയിൽ കൊടുത്ത പരാതിയിലോ പൊലീസിനു നൽകിയ മൊഴിയിലോ തനിക്കെതിരെ പരാമർശമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാർ കേസിലെ പ്രധാന പ്രതിയാണു സരിത എസ് നായർ. ഉമ്മൻ ചാണ്ടിയെ നേരിട്ട് വിസ്തരിക്കണമെന്ന് സരിത എസ് നായർ സോളാർ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. നേര

കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാൻ അനുമതി കിട്ടിയാൽ അതു സ്വീകരിക്കുമെന്നു സരിത എസ് നായർ. 'കണ്ടിട്ടില്ല, കേട്ടിട്ടില്ല, മിണ്ടിയിട്ടില്ല' എന്നു പറഞ്ഞ സ്ഥിതിക്കു നേരിട്ടു കണ്ടു ചോദിക്കാൻ തന്നെ തീരുമാനിച്ചെന്നു സരിത മാദ്ധ്യമങ്ങളോടു പറഞ്ഞു. സോളാർ കമ്മീഷൻ സിറ്റിങ്ങിൽ ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്യാൻ സരിതയ്ക്കു കമ്മീഷൻ അനുമതി നൽകിയിരുന്നു.
അതിനിടെ, സരിത എസ് നായർ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി കൊടുത്ത കാര്യം അറിയാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിന്മേൽ സ്വീകരിച്ച നടപടി ഇപ്പോൾ പറയാനാകില്ലെന്നും ഉമ്മൻ ചാണ്ടി സോളാർ കമ്മീഷനിൽ പറഞ്ഞു. മല്ലേലിൽ ശ്രീധരൻ നായർ ആദ്യം കോടതിയിൽ കൊടുത്ത പരാതിയിലോ പൊലീസിനു നൽകിയ മൊഴിയിലോ തനിക്കെതിരെ പരാമർശമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സോളാർ കേസിലെ പ്രധാന പ്രതിയാണു സരിത എസ് നായർ. ഉമ്മൻ ചാണ്ടിയെ നേരിട്ട് വിസ്തരിക്കണമെന്ന് സരിത എസ് നായർ സോളാർ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. നേരത്തെ രണ്ട് തവണ സോളാർ കമ്മീഷൻ ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചിരുന്നു. അന്ന് സോളാർ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം നിഷേധിച്ച ഉമ്മൻ ചാണ്ടി സരിത എസ് നായരെ വ്യക്തിപരമായി അറിയില്ലെന്നാണ് മറുപടി നൽകിയത്.
എന്നാൽ 'കണ്ടിട്ടില്ല, കേട്ടിട്ടില്ല, മിണ്ടിയിട്ടില്ല' എന്ന ഉമ്മൻ ചാണ്ടി പറഞ്ഞ സ്ഥിതിക്ക് നേരിട്ട് ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുമെന്ന നിലപാടിലാണു സരിത. താൻ കൊടുത്ത പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും സരിത വ്യക്തമാക്കി. എനിക്കു ചോദിക്കാനുള്ളതു നാലു ചോദ്യങ്ങളാണെന്നും സരിത പറഞ്ഞു.
സോളാർ തട്ടിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് ഉമ്മൻ ചാണ്ടി കമ്മീഷനു മുന്നിൽ പറഞ്ഞത്. സരിതയ്ക്കു വേണ്ടി സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി ഹാജരായ അഭിഭാഷകനായ ബി എ ആളൂരാകും ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുക.
ലോയേഴ്‌സ് യൂണിയന്റെ അപേക്ഷ പ്രകാരം സോളാർ കമ്മീഷൻ ഉമ്മൻ ചാണ്ടിയോട് വീണ്ടും ഹാജരാവാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനു മുമ്പ് രണ്ടു പ്രാവശ്യം ഉമ്മൻ ചാണ്ടി കമ്മീഷന് മുൻപിൽ ഹാജരായിരുന്നു. ഡിജിറ്റൽ തെളിവുകൾ അടക്കമുള്ളവയെ കുറിച്ച് കമ്മീഷൻ ഉമ്മൻ ചാണ്ടിയോട് ചോദിച്ചറിയും.

