- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ പലരും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിത സോളാർ കമ്മീഷനിൽ; മജിസ്ട്രേറ്റിനു നൽകിയ മൊഴി സത്യമാണ്; ഇക്കാര്യം കത്തിലൂടെ അമ്മയ്ക്കും അറിയാം; മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് ഒപ്പിട്ട കത്തും സിഡിയും അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരാക്കി
കൊച്ചി: തന്നെ പലരും ലൈംഗികമായി പലരും പീഡിപ്പിച്ചിട്ടുണ്ടെന്നും സരിത എസ് നായർ സോളാർ അന്വേഷണ കമ്മീഷൻ മുമ്പാകെ മൊഴി നൽകി. പീഡിപ്പിക്കാൻ ശ്രമിച്ചതായി എസിജെഎമ്മിന് നൽകിയ മൊഴി ശരിയാണോ എന്ന ചോദ്യത്തിനായിരുന്നു സരിതയുടെ മറുപടി. തന്റെ അമ്മ കത്തു വായിച്ചിട്ടുണ്ട്. അതുകൊണ്ട് അമ്മയ്ക്ക് ഇക്കാര്യമെല്ലാം അറിയാമെന്ന മൊഴി പൂർണമായും സത്യമാണ്

കൊച്ചി: തന്നെ പലരും ലൈംഗികമായി പലരും പീഡിപ്പിച്ചിട്ടുണ്ടെന്നും സരിത എസ് നായർ സോളാർ അന്വേഷണ കമ്മീഷൻ മുമ്പാകെ മൊഴി നൽകി. പീഡിപ്പിക്കാൻ ശ്രമിച്ചതായി എസിജെഎമ്മിന് നൽകിയ മൊഴി ശരിയാണോ എന്ന ചോദ്യത്തിനായിരുന്നു സരിതയുടെ മറുപടി. തന്റെ അമ്മ കത്തു വായിച്ചിട്ടുണ്ട്. അതുകൊണ്ട് അമ്മയ്ക്ക് ഇക്കാര്യമെല്ലാം അറിയാമെന്ന മൊഴി പൂർണമായും സത്യമാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരെ കുറിച്ച് കത്തിലെ പരാമർശം സംസ്‌കാരം അനുവദിക്കാത്തതിനാലാണ് കത്തിന്റെ ഉള്ളടക്കം പറയാത്തത്.
സോളാർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സരിത എസ് നായർ ജുഡീഷ്യൽ കമ്മീഷനു മുന്നിൽ തെളിവുകൾ കൈമാറി. മൂന്നു സിഡികളാണ് കൈമാറിയത്. ടെലിഫോൺ സംഭാഷണങ്ങൾ അടങ്ങിയതാണ് സിഡി. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് എന്നിവരുമായുള്ള ഫോൺ സംഭാഷണമാണ് ആദ്യത്തെ സിഡിയിൽ. രണ്ടാമത്തെ സിഡിയിൽ 2013 മുതൽ 2016 വരെ ബെന്നി ബഹനാനുമായി സംസാരിച്ചതിന്റെ രേഖകളും അടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് എ വിഭാഗത്തെയും കടുത്ത പ്രതിരോധത്തിലാക്കിയാണ് സരിത എസ് നായർ സോളാർ അന്വേഷണ കമ്മീഷൻ മുമ്പാകെ ഇന്ന് തെളിവുകൾ ഹാജരാക്കിയത്. മുമ്പ് കമ്മീഷൻ മുമ്പാകെ നൽകിയ മൊഴികളെ ശരിവെക്കുന്ന വിധത്തിലുള്ള ശബ്ദങ്ങളും ദൃശ്യങ്ങളും അടങ്ങിയ മൂന്ന് സിഡികളാണ് സരിത കമ്മീഷൻ മുമ്പാകെ ഹാജരാക്കിയത്.
സോളാർ പദ്ധതി വിജയത്തിനായി രാഷ്ട്രീയ നേതാക്കൾ വാക്കു നൽകി പീഡിപ്പിച്ചുവെന്ന് ആർ ബാലകൃഷ്ണപിള്ള പറഞ്ഞത് വസ്തുതയാണെന്ന് സോളാർ കമ്മീഷന് മുന്നിൽ സരിത എസ് നായർ പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ ലൈംഗിക ആരോപണ പരാതി നൽകിയത് തമ്പാനൂർ രവി പറഞ്ഞത് അനുസരിച്ചാണെന്നും കമ്മീഷന് മുമ്പിൽ സരിത പറഞ്ഞു. വിവാദം തണുപ്പിക്കാൻ വേണ്ടി അങ്ങനെ ചെയ്യണമെന്നാണ് അവർ പറഞ്ഞത്. 164 സ്റ്റേറ്റ്‌മെന്റ് നൽകണമെന്ന് തന്നെയാണ് രവി പറഞ്ഞതെന്നും സരിത വ്യക്തമാക്കി. ടീം സോളാറിന്റെ പദ്ധതിയുടെ ഉദ്ഘാടനത്തിന് 2011ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ, കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണൻ ക്ഷണിച്ചതിന്റെ ക്ഷണക്കത്തും സരിത ഹാജരാക്കി. ക്ഷണക്കത്തിന്റെ പകർപ്പ് മന്ത്രി പി.കെ.ജയലക്ഷ്മിക്കും നൽകിയിരുന്നു. 2012ലും മുഖ്യമന്ത്രിയെ ക്ഷണിച്ചു. കോട്ടയം ജില്ലയിലെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ സോളാർ പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനത്തിനായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രി കെ.സി.ജോസഫ് ചടങ്ങിൽ പങ്കെടുത്തെന്നും സരിത കമ്മിഷനോട് വെളിപ്പെടുത്തി. കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് സരിതയും ബിജു രാധാകൃഷണ്ണനും യാത്ര ചെയ്തതിന്റെ യാത്രാരേഖയുടെ തെളിവുകളും സരിത അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരാക്കി.
എബ്രഹാം കലമണ്ണിലിന്റെ കെജിഎസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ താൻ ഇടനിലക്കാരിയായി നിന്ന് താൻ 5 കോടി കമ്മീഷൻ ആവശ്യപ്പെട്ടുവെന്നും സരിത പറഞ്ഞിട്ടുണ്ട്. ബാബുരാജിന് റീസർവ്വേ നടത്താൻ സർക്കാർ ചെയ്ത സഹായങ്ങളുടെ രേഖകളും സരിത ഹാജരാക്കി. 32 കോടി കോടിയുടെ ഇടപാടിനാണ് ഇടനിലക്കാരിയായി നിന്നത്. എബ്രഹാമിന് അടൂർ പ്രകാശ് മടക്കിയ ഫയലിൽ ഉമ്മൻ ചാണ്ടി നേരിട്ടിടപെട്ട് ഭൂമി അനുവദിച്ചെന്ന ഗുരുതര ആരോപണവും സരിത ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി ബാറുടമകളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന വാദം സരിത നിഷേധിച്ചിരുന്നു. ബാർ ഉടമകളുമായി താൻ ഗൂഢാലോചന നടത്തിയിട്ടില്ല. സത്യം പറയുന്നത് സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നുള്ള വാദം എങ്ങനെ ശരിയാകുമെന്നും അവർ ചോദിച്ചു. ആരുടേയും ഇമോഷണൽ ബ്ലാക്ക് മെയിലിൽ താൻ ഇനി വീഴില്ലെന്നും അവർ പറഞ്ഞു. തിരുവഞ്ചൂരുമായി ബന്ധപ്പെട്ടുള്ള സി.ഡി ഇതുവരെ സരിത കമ്മീഷനിൽ നൽകിയിട്ടില്ല.
ചാണ്ടി ഉമ്മനും സോളാർ കേസിലെ മറ്റൊരു പ്രതിയും ഒരുമിച്ചുള്ള വിദേശയാത്രകളുടെ വീഡിയോ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കൈയിലുണ്ടെന്ന് സോളാർ കമ്മീഷനുമുമ്പാകെ സരിത മൊഴി നൽകിയിരുന്നു. ഒരു കോൺഗ്രസ് നേതാവ് ഇക്കാര്യങ്ങൾ പറയുന്ന ദൃശ്യമാണ് കൈയിലുള്ളത്. മുഖ്യമന്ത്രിയോട് പണം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞപ്രകാരം കോൺഗ്രസ് നേതാവ് തമ്പാനൂർ രവിയുമായി ഫോണിൽ സംസാരിച്ചതുമാണ് മറ്റൊരു തെളിവ്. മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്നും തെളിവുകൾ രണ്ടുദിവസത്തിനകം കമ്മീഷനിൽ സമർപ്പിക്കുമെന്നും അവർ പറഞ്ഞു. സർക്കാരിനെതിരായ വെളിപ്പെടുത്തലുകൾക്കു ശേഷവും ചില കോൺഗ്രസ് നേതാക്കൾ തന്നെ സമീപിക്കുന്നുണ്ട്. എന്നാൽ ഇനി അവരുമായി ഒത്തുതീർപ്പിനില്ല. ബാർ ഉടമയായ എലഗൻസ് ബിനോയ്‌യെ നല്ല പരിചയമുണ്ട്. വെളിപ്പെടുത്തലിനായി സഹായങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല തെളിവുകളെ കുറിച്ച് ബിനോയിയുമായി സംസാരിച്ചിട്ടില്ലെന്ന് സരിത പറഞ്ഞു.
തമ്പാനൂർ രവിയും ബെന്നി ബെഹനാനും സലിംരാജുമായുള്ള സംഭാഷണങ്ങൾ അടങ്ങിയ രണ്ട് ഓഡിയോ സിസിയും ആറന്മുള വിമാനത്താവളത്തിന്റെ ആദ്യകാല പ്രമോട്ടറായ വ്യവസായി എബ്രഹാം കലമണ്ണിൽ തളിവുകൾ നശിപ്പിക്കണമെന്ന ആവശ്യപ്പെടുന്ന ദൃശ്യതെളിവുകളും അടങ്ങിയ സിഡിയുമാണ് സരിത ഇന്ന് ഹാജരാക്കിയത്. ബെന്നി ബെഹനാനും തമ്പാനൂർ രവിയും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെയും രാഷ്ട്രീയ എതിരാളികളെ തകർക്കാൻ ഉപയോഗപ്പെടുത്തിയെന്നുമാണ് സരിത വ്യക്തമാക്കിയ്. ഇത് തെളിയിക്കുന്ന 201416 കാലത്തുള്ള സംഭാഷണങ്ങൾ അടങ്ങിയ സിഡിയാണ് സരിത ഹാജരാക്കിയത്. കൂടുതൽ തെളിവുകൾ ഉച്ചയ്ക്ക് ശേഷം ഹാജരാക്കാമെന്നും അവർ പറഞ്ഞു. അതേസമയം സിഡിയുടെ ആധികാരികതയിൽ സംശയമുണ്ടെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഈ സിഡികൾ തെളിവായി സ്വീകരിക്കരുതെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഈ അഭ്യർത്ഥന തള്ളി മൂന്ന് സിഡികളും അന്വേഷണ കമ്മീഷൻ തെളിവായി സ്വീകരിച്ചത്.
ആദിവാസി മേഖലയിൽ സോളാർ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ഉമ്മൻ ചാണ്ടി കത്തു നൽകിയെന്നും സരിത സോളാർ അന്വേഷണ കമ്മീഷൻ മുമ്പാകെ പറഞ്ഞു. ഇതിന്റെ രേഖയും അവർ അന്വേഷണ കമ്മീഷനിൽ ഹാജരാക്കി. ഓഡിയോ സിഡികൾക്കൊപ്പം വീഡിയോ ദൃശ്യങ്ങളും സരിത ഹാജരാക്കിയിട്ടുണ്ട്. കേരളാ കോൺഗ്രസുകാരനും വ്യവസായിയുമായ എബ്രഹാം കലമണ്ണിലിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് സരിത പറയുന്നു. സോളാർ കമ്മീഷനിൽ മൊഴിനൽകിയ ശേഷം നിലമേൽ വച്ച് കലമണ്ണിലുമായി കൂടിക്കാഴ്ച നടത്തി. തെളിവുകൾ നശിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കലമണ്ണിൽ സരിതയെ ഭീഷണിപ്പെടുത്തുന്ന രംഗവും വീഡിയോയിൽ കാണാമെന്നും സരിത പറഞ്ഞു.

