- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗന്ദര്യം ഒരു ശാപമാണ്.. എനിക്കുമുണ്ട് മുന്നൂറിലേറെ സാരികളുടെ കളക്ഷൻ.. രാഷ്ട്രീയത്തിലെ റോൾ മോഡൽ ഉമ്മൻ ചാണ്ടി; ഏഷ്യാനെറ്റ് ടോക്ക്ഷോയിൽ സരിത പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ; പാട്ടുപാടിയും ഡാൻസുകളിച്ചും താരമായി സോളാർ സെലിബ്രിറ്റി
ഹൊ! എന്റെയൊരു സൗന്ദര്യം... എന്നെക്കൊണ്ട് തോറ്റു... പറയുന്നത് മറ്റാരുമല്ല. സോളാർ വിവാദത്തിലൂടെ നിരവധി രാഷ്ട്രീയക്കാരുടെ ഉറക്കംകെടുത്തിയ സരിത എസ് നായർ. ഏഷ്യാനെറ്റ് പ്ലസിലെ ഹ്യൂമറസ് ടോക് ഷോയിലാണ് സരിതയുടെ പരാമർശം. നടി കൽപ്പന ഒരു സിനിമയിൽ പറഞ്ഞ 'പാവത്തുങ്ങക്ക് ഇത്രയും സൗന്ദര്യം നൽകല്ലേ' എന്ന ഡയലോഗ് തന്റെ കാര്യത്തിൽ സത്യമാണെന്നാണ് സരിത
ഹൊ! എന്റെയൊരു സൗന്ദര്യം... എന്നെക്കൊണ്ട് തോറ്റു... പറയുന്നത് മറ്റാരുമല്ല. സോളാർ വിവാദത്തിലൂടെ നിരവധി രാഷ്ട്രീയക്കാരുടെ ഉറക്കംകെടുത്തിയ സരിത എസ് നായർ. ഏഷ്യാനെറ്റ് പ്ലസിലെ ഹ്യൂമറസ് ടോക് ഷോയിലാണ് സരിതയുടെ പരാമർശം.
നടി കൽപ്പന ഒരു സിനിമയിൽ പറഞ്ഞ 'പാവത്തുങ്ങക്ക് ഇത്രയും സൗന്ദര്യം നൽകല്ലേ' എന്ന ഡയലോഗ് തന്റെ കാര്യത്തിൽ സത്യമാണെന്നാണ് സരിത പറഞ്ഞത്. ചാനൽ പരിപാടിയിൽ അതിഥിയായി എത്തിയ സരിത അവസരം ശരിക്കും മുതലെടുക്കുകയായിരുന്നു. സൗന്ദര്യം തനിക്കൊരു ശാപമാണെന്ന് പറഞ്ഞ സരിത വിവാദ നായികയിൽ നിന്ന് സെലിബ്രിറ്റിയിലേക്കുള്ള ചുവടുവയ്പാണ് ടോക് ഷോയിൽ നടത്തിയത്.
'ചില കുടുംബങ്ങളിൽ ചെല്ലുമ്പോൾ ചേട്ടന്മാർ തന്നെ നോക്കി നിൽക്കും. ഇത് കാണുന്ന അവരുടെ ഭാര്യമാർക്ക് സഹിക്കില്ല. അപ്പോഴാണ് സൗന്ദര്യം ഒരു ശാപമാണെന്ന തോന്നൽ തനിക്കുണ്ടാകുന്നത്'- സരിത പറഞ്ഞു. തനിക്ക് മുന്നൂറിനു മേൽ സാരികളുണ്ട്. ഇപ്പോഴും സാരിയെടുക്കാൻ പോകുമ്പോൾ തന്റെ സെലക്ഷനാണ് മറ്റുള്ളവരും പിന്തുടരുന്നത്. ജയിലിൽ വച്ചും തന്റെ സെലക്ഷനെ കുറിച്ച് മറ്റുള്ളവർ ചോദിക്കുമായിരുന്നുവെന്നും മുപ്പത്തിയാറുകാരിയായ സരിത പറഞ്ഞു.
വിവാദ താരമല്ല, ഒരു സെലിബ്രിറ്റി തന്നെയാണെന്ന് താനെന്ന മട്ടിലായിരുന്നു ടോക് ഷോയിൽ സരിതയുടെ ഇടപെടലുകൾ. എല്ലാവരും അത് അംഗീകരിക്കുന്നുവെന്ന മട്ടിലാണ് ടോക്ക് ഷോയും മുന്നോട്ടുപോയത്. സരിത അഭിനയിക്കുന്ന 'അന്ത്യകൂദാശ' എന്ന സിനിമയെ കുറിച്ചും ചർച്ചകളുണ്ടായി.
ഏറ്റവും ഇഷ്ടപ്പെട്ട നടൻ മോഹൻലാൽ ആണെന്നും ഇഷ്ടപ്പെട്ട ന്യൂജനറേഷൻ നായകൻ ഫഹദ് ഫാസിൽ ആണെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് തന്റെ റോൾ മോഡൽ എന്നു കൂസലില്ലാതെ തട്ടിവിടാനും സരിത മടിച്ചില്ല. സിനിമയിൽ പി സി ജോർജിന്റെ നായികയാവാൻ ക്ഷണം ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും അൽപ്പം പോലും പതറാതെ അനുകൂല മറുപടിയാണ് സരിത നൽകിയത്.
'യമുനേ നിന്നുടെ നെഞ്ചിൽ...' എന്നു തുടങ്ങുന്ന ഗാനത്തിനൊത്ത് സരിത നൃത്തം ചെയ്യുകയും ചെയ്തു. പരിപാടിയുടെ പ്രചാരണത്തിനായി ഈ ഗാനരംഗം യൂട്യൂബിൽ പോസ്റ്റ് ചെയ്തത് വൻ ഹിറ്റായിരുന്നു.