- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
23 പേജുള്ള കത്ത് എഴുതി നൽകിയത് പിള്ളയ്ക്ക്; പെൻഡ്രൈവും സിഡിയും പൊലീസ് മുക്കി; ജഡ്ജി രാജു മൊഴി കുറിച്ചെടുത്തിരുന്നു; ജയിൽ മോചനത്തിന് ശേഷം താമസിച്ചത് ശരണ്യ മനോജിന്റെ വീട്ടിൽ; സോളാർ കമ്മീഷനിൽ സരിതാ നായർ പറഞ്ഞത്
കൊച്ചി: സരിത എസ്. നായർ സോളാർ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ മുമ്പാകെ മൊഴി രേഖപ്പെടുത്തി. വാർത്താ സമ്മേളനത്തിനിടെ ഉയർത്തി കാട്ടിയ കത്ത് ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും സരിത കമ്മീഷനോടു ആവശ്യപ്പെട്ടു. സോളാർ തട്ടിപ്പിൽ തനിക്ക് ഒരു പങ്കുമില്ലെന്ന നിലപാട് അവർ കമ്മീഷനിൽ ആവർത്തിച്ചു. ആർ ബാലകൃഷ്ണ പിള

കൊച്ചി: സരിത എസ്. നായർ സോളാർ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ മുമ്പാകെ മൊഴി രേഖപ്പെടുത്തി. വാർത്താ സമ്മേളനത്തിനിടെ ഉയർത്തി കാട്ടിയ കത്ത് ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും സരിത കമ്മീഷനോടു ആവശ്യപ്പെട്ടു. സോളാർ തട്ടിപ്പിൽ തനിക്ക് ഒരു പങ്കുമില്ലെന്ന നിലപാട് അവർ കമ്മീഷനിൽ ആവർത്തിച്ചു.
ആർ ബാലകൃഷ്ണ പിള്ളയെ തനിക്ക് അറിയാമെന്നും സരിത സമ്മതിച്ചു. ഗണേശ് കുമാർ വഴിയാണ് പിള്ളയെ പരിചയം. ജയിലിൽ നിന്ന് മോചിതയായ ശേഷവും പിള്ളയെ താൻ കണ്ടിട്ടുണ്ടെന്നും സരിത വ്യക്തമാക്കി. പൊലീസിനെതിരേയും ചില വെളിപ്പെടുത്തൽ സരിത നടത്തി. താൻ പൊലീസിന്റെ അറസ്റ്റിലാകുമ്പോൾ ലാപ്‌ടോപ്പും പെൻഡ്രൈവും സിഡിയും ഉണ്ടായിരുന്നു. എന്നാൽ ഇവയിൽ പലതും കോടതിയിൽ എത്തിയില്ല. 54,000 രൂപയും നഷ്ടമായെന്ന് സരിത പറയുന്നു. മൊഴി രേഖപ്പെടുത്തൽ തുടരുകയാണ്.
സോളാർ കേസിൽ അറസ്റ്റിലായ ശേഷവും ബാലകൃഷ്ണപിള്ളയെ കണ്ടിരുന്നു. അദ്ദേഹത്തെ അറിയുന്നത് മകൻ ഗണേശ് കുമാർ മുഖേനയെന്നും സരിതാ സോളാർ കമ്മീഷനിൽ അറിയിച്ചു. സോളാർ കേസിൽ പത്തനംതിട്ട ജയിലിൽ കഴിയവേ എഴുതിയ കത്ത് കൈമാറിയത് ബാലകൃഷ്ണപിള്ളയ്ക്കാണ്. 23 പേജുള്ള കത്ത് ജയിൽ സൂപ്രണ്ടിനു എഴുതി നൽകുകയായിരുന്നു. ജയിൽ സൂപ്രണ്ട് ഇതു ഫെനി ബാലകൃഷ്ണനു കൈമാറി.
ബാലകൃഷ്ണപിള്ളയ്ക്കു നൽകണമെന്ന ഉപാധിയിലാണ് കത്ത് കൈമാറിയതെന്നും സരിത കമ്മീഷനിൽ വ്യക്തമാക്കി. കത്ത് 21 പേജുള്ളതാണെന്ന ജയിൽ സൂപ്രണ്ടിന്റെ മൊഴി തെറ്റാണെന്നും സരിത പറഞ്ഞു. അറസ്റ്റിലായ ശേഷവും പിള്ളയെ കണ്ടിട്ടുണ്ടെന്നും ഇവരുടെ സഹായി ശരണ്യ മനോജ് തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തി. ജയിൽ മോചിതയായ ശേഷം താമസിച്ചത് ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണെന്നും സരിത അറിയിച്ചു.
സോളാർകേസ് അന്വേഷിച്ച മജിസ്‌ട്രേറ്റ് എം.വി രാജു തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നുവെന്ന് സരിതാ നായർ വ്യക്തമാക്കി. 20 മിനിട്ട് മജിസ്‌ട്രേറ്റുമായി സംസാരിച്ചു. പറഞ്ഞ കാര്യങ്ങൾ മജിസ്‌ട്രേറ്റ് എഴുതിയെടുത്തു. തന്നോട് പരാതി എഴുതി നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. താൻ സംസാരിക്കുന്ന സമയത്ത് വനിതാ ബഞ്ച് ക്ലാർക്കും ജൂനിയർ സൂപ്രണ്ടും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും സരിത പറഞ്ഞു. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മുമ്പ് മജിസ്‌ട്രേറ്റ് എം.വി രാജു പറഞ്ഞിരുന്നത്.
പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ തന്റെ പക്കൽ ഒരു ലാപ്‌ടോപ്, നാലു മൊബൈൽ ഫോൺ, ആറു സിഡികൾ മൂന്നു പെൻട്രൈവ്, 54,000 രൂപ എന്നിവയുണ്ടായിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കുമ്പോൾ പല വസ്തുക്കളും മോഷണം പോയിരുന്നതായും സരിത പറഞ്ഞു. ഇതിന് പിന്നിൽ പൊലീസാണെന്നാണ് സരിത പറയുന്നത്. ലാപ് ടോപ്പും രണ്ട് മൊബൈൽ ഫോണും മാത്രമേ കോടതിയിൽ ഹാജരാക്കിയിട്ടുള്ളുവെന്നും സരിത വ്യക്തമാക്കി. ബിജു രാധാകൃഷ്ണൻ നേരിട്ട് വിസ്തരിക്കുന്നതിൽ എതിർപ്പില്ലെന്നും സരിത വ്യക്തമാക്കി.
അതിനിടെ, സരിതയെ വിസ്തരിക്കാൻ അനുവദിവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം കമ്മീഷൻ അനുവദിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നടി ശാലു മേനോൻ തുടങ്ങിയവരെയും വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്ന നിപലാടാണ് കമ്മീഷൻ സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പ് ജനവരി നാലിന് തുടരും. നേരത്തെ സോളാർ കമ്മീഷനിൽ ഹാജരായ സരിത ബിജു രാധാകൃഷ്ണനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും തന്റെ രണ്ടാമത്തെ കുട്ടി ആരുടേതെന്ന് കമ്മീഷനു മുമ്പിൽ പറയാൻ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. നിമിഷങ്ങളോളം വികാരാധീനയായി നിന്ന സരിതയുടെ മൂക്കിൽ നിന്ന് ചോര പൊടിഞ്ഞതോടെ കമ്മീഷൻ സിറ്റിങ് നിർത്തിവയ്ക്കുകയായിരുന്നു.
കമ്മീഷനുമായി സരിത സഹകരിക്കുന്നില്ലെന്ന വാദവും ഈ ഘട്ടത്തിൽ സജീവമായി. എന്നാൽ ഇന്ന് കമ്മീഷന്റെ ചോദ്യങ്ങളോട് സരിത കൃത്യമായി പ്രതികരിച്ചു. ബിജു രാധാകൃഷ്ണനും സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയിരുന്നു. സരിതയെ വിസ്തരിക്കാൻ തനിക്ക് അവസരം നൽകണമെന്ന് സോളാർ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകൻ കമ്മീഷനിൽ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് കമ്മീഷൻ അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും സരിത എസ്. നായരെയും വിസ്തരിക്കാൻ തനിക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സോളാർ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണൻ അന്വേഷണ കമ്മീഷനു കത്തു നൽകിയിരുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബിജുവിന്റെ ആവശ്യം പരിഗണിക്കാമെന്ന് കമ്മീഷൻ അറിയിച്ചു. ഇതിനെ സരിതയും അംഗീകരിച്ചതോടെയാണ് കമ്മീഷൻ നിലപാട് എടുത്തത്.

