- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്കെതിരായ പീഡനാരോപണം നിലനിൽക്കും; ജയിലിൽ വച്ച് കത്തെഴുതിയത് ബാലകൃഷ്ണ പിള്ള സാറിന് കൊടുക്കാൻ; അദ്ദേഹം അന്ന് യുഡിഎഫിലായതിനാൽ സത്യം പുറത്തു വന്നില്ല; സോളാറിൽ സത്യം തെളിയിക്കാൻ സുപ്രീംകോടതിയിലും പോകൂം; കർണ്ണാടകത്തിൽ കെസിയേയും പിസിയേയും പ്രചരണ ചുമതല ഏൽപ്പിച്ച രാഹുൽ ഗാന്ധി ഇൻകേപ്പബിൾ നേതാവും; സോളാർ നായിക സരിത എസ് നായർ മറുനാടനോട്
കൊച്ചി: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണക്കുറ്റം ഹൈക്കോടതി ഒഴിവാക്കിയെന്ന പ്രചരണം വസ്തുതകൾക്ക് നിരക്കാത്തതെന്ന് സരിതാ നായർ. ഉമ്മൻ ചാണ്ടിയ്‌ക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സുപ്രീംകോടതി വരെ പോരാട്ടം നടത്തും. സോളാർ കമ്മീഷനിൽ നിന്ന് ജയിലിൽ വച്ച് താനെഴുതിയ കത്ത് നീക്കം ചെയ്യാനാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ താൻ ഉമ്മൻ ചാണ്ടിക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നണ്ട്. അതുകൊണ്ട് മുൻ മുഖ്യമന്ത്രി ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും സരിതാ എസ് നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവി സന്തോഷം പകരുന്നതാണ്. കെ സി വേണുഗോപാലിനേയും പിസി വിഷ്ണുനാഥിനേയും പോലുള്ളവരെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതല നൽകിയത് രാഹുൽ ഗാന്ധിയാണ്. ഇൻ കേപ്പബിൽ നേതാവാണെന്ന് മാത്രമേ രാഹുലിനെ കുറിച്ച് പറയാനാകൂ. ലീഡർഷിപ്പ് ക്വാളിറ്റി ഇല്ല. അല്ലെങ്കിൽ ചുമതല ഏൽപ്പിച്ച നേതാക്കളുടെ വീക് നെസ് മനസ്സിലാക്കുമായിരുന്നുവെന്നും സരിത പറഞ്ഞു. സെക്‌സ് മാഫിയയേയും അഴിമതി
കൊച്ചി: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണക്കുറ്റം ഹൈക്കോടതി ഒഴിവാക്കിയെന്ന പ്രചരണം വസ്തുതകൾക്ക് നിരക്കാത്തതെന്ന് സരിതാ നായർ. ഉമ്മൻ ചാണ്ടിയ്‌ക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സുപ്രീംകോടതി വരെ പോരാട്ടം നടത്തും. സോളാർ കമ്മീഷനിൽ നിന്ന് ജയിലിൽ വച്ച് താനെഴുതിയ കത്ത് നീക്കം ചെയ്യാനാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ താൻ ഉമ്മൻ ചാണ്ടിക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നണ്ട്. അതുകൊണ്ട് മുൻ മുഖ്യമന്ത്രി ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും സരിതാ എസ് നായർ മറുനാടൻ മലയാളിയോട് പറഞ്ഞു.
കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവി സന്തോഷം പകരുന്നതാണ്. കെ സി വേണുഗോപാലിനേയും പിസി വിഷ്ണുനാഥിനേയും പോലുള്ളവരെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതല നൽകിയത് രാഹുൽ ഗാന്ധിയാണ്. ഇൻ കേപ്പബിൽ നേതാവാണെന്ന് മാത്രമേ രാഹുലിനെ കുറിച്ച് പറയാനാകൂ. ലീഡർഷിപ്പ് ക്വാളിറ്റി ഇല്ല. അല്ലെങ്കിൽ ചുമതല ഏൽപ്പിച്ച നേതാക്കളുടെ വീക് നെസ് മനസ്സിലാക്കുമായിരുന്നുവെന്നും സരിത പറഞ്ഞു. സെക്‌സ് മാഫിയയേയും അഴിമതിക്കാരേയും കുറിച്ച് പലവട്ടം താൻ സോണിയയ്ക്കും രാഹുലിനും മുകൾ വാസ്‌നികിനുമൊക്കെ കത്തെഴുതിയിട്ടുണ്ട്. അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പ്രവർത്തിച്ചതിനുള്ള തിരിച്ചടിയാണ് കർണ്ണാടകയിലെ കോൺഗ്രസ് തോൽവിയെന്നും സരിത പ്രതികരിച്ചു.
സോളാർ കേസിലെ ഹൈക്കോടതി വിധി ഉമ്മൻ ചാണ്ടി തെറ്റായി വ്യാഖ്യാനിക്കുന്നു. ദീർഘകാലം മുഖ്യമന്ത്രിയായിരുന്നു. നിയമപഠനവും നടത്തിയിട്ടുണ്ട്. സോളാർ റിപ്പോർട്ടിൽ നിന്ന് കത്ത് മാറ്റിയാലും ആരോപണങ്ങൾ നിലനിൽക്കും. താൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ പൊലീസ് മൊഴി എടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും നടക്കുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ കേസ് ഒഴിവായെന്ന് പറയനാകും. പൊലീസ് അന്വേഷണത്തിനെതിരെ ഉമ്മൻ ചാണ്ടി കോടതിയിൽ നിന്ന് സ്‌റ്റേ ഒന്നും വാങ്ങിയിട്ടില്ല. ഇതിനൊപ്പം തന്നെ അത്തരമൊരു കത്തിന് എന്താണ് പ്രസക്തിയെന്നും സരിത ചോദിക്കുന്നു.
സോളാർ കേസിൽ സംഭവിച്ചത് എന്താണെന്ന് പുറത്തുവരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ പലവിധ തടസ്സങ്ങളും ഉണ്ടായി. ജയിലിൽ കിടക്കുമ്പോൾ കോടതിയിൽ മൊഴി കൊടുത്തു. എന്നാൽ സംഭവിച്ചത് അട്ടിമറിയായിരുന്നു. ഈ സാഹചര്യത്തിലാണ് ജയിലിൽ നിന്ന് കത്തെഴുതിയത്. അത് ബാലകൃഷ്ണൻ സാറിന് കൊടുക്കാനായിരുന്നു ആഗ്രഹിച്ചത്. അദ്ദേഹം എന്ന് യുഡിഎഫിന്റെ കൂടെയായിരുന്നു. അതുകൊണ്ട് തന്നെ അതും ഒതുക്കി തീർത്തു. ഇന്ന് ഞാൻ ജയിലില്ല. പുറത്താണുള്ളത്. അതുകൊണ്ട് തന്നെ കത്തിന് പ്രസക്തിയില്ല. താൻ പൊലീസ് ഉദ്യോഗസ്ഥർക്ക് മുമ്പിൽ മൊഴി കൊടുത്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ നിയമപോരാട്ടം തുടരും. സുപ്രീംകോടതി വരെ അതിനായി പോകും-സരിത വിശദീകരിച്ചു.
കർണ്ണാടകയിലേത് പോലെ കോൺഗ്രസ് കാര്യങ്ങൾ കൈകാര്യം ചെയ്താൽ എല്ലായിടത്തും കോൺഗ്രസ് നാമാവിശേഷമാകും. താൻ മതതീവ്രവാദ പാർട്ടികളുടെ പിറകേ പോകില്ല. ജനാധിപത്യത്തിലാണ് വിശ്വാസം. മുഖം മൂടി അണിഞ്ഞ നേതാക്കൾക്കെതിരെ നിരവധി പരാതികൾ സോണിയാ ഗാന്ധിക്കും രാഹുലിനും നൽകിയിരുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാതെ ആരോപണ വിധേയരെ ചുമതലകൾ ഏൽപ്പിച്ചതാണ് കോൺഗ്രസ് തോൽവിക്ക് കാരണമെന്നും സരിത വിശദീകരിക്കുന്നു.