- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സരിത വിളിച്ചത് 130 തവണ; ആര്യാടനെ 81 തവണയും വിഷ്ണുനാഥിനെ 187 തവണയും വിളിച്ചു; ജിക്കുമോനെ 475, ജോപ്പനെ 1000ലധികം വിളികൾ: മുഖ്യമന്ത്രിക്ക് നൽകിയതിൽ ശ്രീധരൻ നായരുടെ പണമെന്നും സോളാർ കമ്മീഷനിൽ സരിതയുടെ മൊഴി
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീട്ടിലേക്ക് സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായർ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകൾ സോളാർ കമ്മീഷന്റെ അഭിഭാഷകൻ ഹാജരാക്കി. സരിതയുടെ ഒരു നമ്പറിൽ നിന്നും 50ലധികം തവണ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണിൽ നിന്ന് വിളിച്ചത് 42 തവണയാണ്. മൂന്നാമത്തെ ഫോണിൽ നിന്നും 38 തവണ വി

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീട്ടിലേക്ക് സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായർ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകൾ സോളാർ കമ്മീഷന്റെ അഭിഭാഷകൻ ഹാജരാക്കി. സരിതയുടെ ഒരു നമ്പറിൽ നിന്നും 50ലധികം തവണ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണിൽ നിന്ന് വിളിച്ചത് 42 തവണയാണ്. മൂന്നാമത്തെ ഫോണിൽ നിന്നും 38 തവണ വിളിച്ചുതായും സരിത സമർപ്പിച്ച ലിസ്റ്റിൽ പറയുന്നു. മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നും തിരിച്ചും നിരവധി തവണ വിളിച്ചതായും രേഖകളുണ്ട്. സമർപ്പിച്ച രേഖകളിലെ അത്രയും തവണ വിളിച്ചോ എന്ന കമ്മീഷന്റെ അഭിഭാഷകന്റെ ചോദ്യത്തിന് വിളിച്ചതാണെന്ന് സരിത മൊഴി നൽകി.
എംഎൽഎ പിസി വിഷ്ണുനാഥിനെ സരിത ഒരു നമ്പറിൽ നിന്ന് 175 തവണയും രണ്ടാമത്തെ ഫോണിൽ നിന്നും 12 തവണയുമാണ് വിളിച്ചത്. ആര്യാടനെ 81 തവണയാണ് വിളിച്ചത്. ജോപ്പനെ 1000ലധികവും, ജിക്കുവിനെ 475 തവണയും തോമസ് കുരുവിളയെ 140 തവണ വിളിച്ചുവെന്നുമുള്ള കമ്മീഷൻ അഭിഭാഷകന്റെ രേഖകളും ശരിയാണെന്ന് സരിത മൊഴി നൽകിയിട്ടുണ്ട്. 2012-2013 കാലഘട്ടത്തിലെ ഫോൺ രേഖകളാണ് കമ്മീഷൻ അഭിഭാഷകൻ ഹാജരാക്കിയത്.
ടി സിദ്ദിഖിനെ വിളിച്ചിട്ടുള്ളത് ഒരു സുഹൃത്തിന്റെ വ്യക്തിപരമായ ആവശ്യം സംസാരിക്കാനാണ്. ഒമ്പത് തവണ വിളിച്ചിട്ടുണ്ട് കെ സി വേണുഗോപാൽ 57 തവണ വിളിച്ചിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണനെ 12 തവണ വിളിച്ചിട്ടുണ്ട്. എ പി അബ്ദുള്ളകുട്ടിയെ മൂന്ന് തവണ കണ്ടിട്ടുണ്ട്. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കണ്ടതെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രിക്ക് നൽകിയതിൽ ശ്രീധരൻ നായരുടെ പണവുമുണ്ടായിരുന്നുവെന്ന് സരിത നായർ മൊഴി നൽകി. ശ്രീധരൻ നായർ നൽകിയ പണത്തിൽ ഒരു പങ്കും മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. പെരുമ്പാവൂർ പൊലീസിന്റെ കയ്യിൽ ബാങ്ക് വിവരങ്ങൾ ഉണ്ട്. തന്റെ യഥാർഥ പേര് ലക്ഷ്മി എന്നല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും സരിത സോളർ കമ്മിഷനിൽ പറഞ്ഞു. ടീം സോളാറിന്റെ ഭാഗമായിരിക്കെ താൻ നേരിട്ട ലൈംഗിക പീഡനങ്ങളുടെ വിവരങ്ങളും സരിത സോളാർ അന്വേഷണ കമ്മീഷന്റൈ മുമ്പാകെ കൈമാറി. ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ സോളർ കമ്മിഷനു കൈമാറി. നേരത്തേ എഴുതിയ കത്തിലുണ്ടായിരുന്ന വിവരങ്ങളും ഇതിലുണ്ടെന്നു സരിത വ്യക്തമാക്കി.
എഡിജിപി ശങ്കർ റെഡ്ഡിക്കെതിരേയും സരിത ആരോപണം ഉന്നയിച്ചു. വയനാട് കലക്ട്രേറ്റിൽ സോളർ ഇലക്ട്രിഫിക്കേഷൻ നടത്താൻ ടീം സോളറിനനുകൂലമായി സർക്കാർ ഉത്തരവുണ്ടായിരുന്നു. ആവശ്യമായ സഹായങ്ങൾ ചെയ്തു തന്നത് എം.ഐ.ഷാനവാസിന്റെ പിഎ ശൈലേഷാണ്. ഇതു സംബന്ധിച്ച് ശനിയാഴ്ച മുഴുവൻ തെളിവുകളും കൈമാറുമെന്ന് സരിത കമ്മിഷനെ അറിയിച്ചു. പൊലീസുമായി തനിക്കുണ്ടായിരുന്ന അടുത്ത ബന്ധവും സരിത വിശദീകരിച്ചു.
പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ കൈമാറിയെന്നും സരിത അറിയിച്ചു. സെക്രട്ടറിയറ്റിന് സമീപത്തുവച്ചാണ് സെക്രട്ടറി ജി.ആർ.അജിത്തിന് തുക നൽകിയത്. അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനായി 2013 മാർച്ചിൽ പണം കൈമാറിയത്. എല്ലാ സ്റ്റേഷനുകളിലും സോളർ പാനൽ വയ്ക്കുമെന്ന് പ്രമേയം പാസാക്കാമെന്നു പറഞ്ഞു. ഉപകാരസ്മരണയായി സ്മരണികയിൽ ടീം സോളറിന്റെ പേരിൽ പരസ്യം ഉണ്ടായിരിക്കുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ അറസ്റ്റിലായതിനെത്തുടർന്ന് ഒരു അഭ്യുദയകാംഷി എന്ന നിലയിലാണ് സ്മരണികയിൽ വന്നത്. ഫെനി ബാലകൃഷ്ണൻ മുഖാന്തരമാണ് അസോസിയേഷൻ ഭാരവാഹികൾ തുക ചോദിച്ചത്. എല്ലാ പൊലീസ് സ്റ്റേഷനിയലും പദ്ധതി നടപ്പാക്കാമെന്ന് ഉറപ്പും അസോസിയേഷൻ നൽകിയിരുന്നു. അന്ന് നോർത്ത് സോൺ എഡിജിപിയായിരുന്ന ശങ്കർ റെഡ്ഡി ഇതിനായി ഉത്തരവും ഇറക്കിയതായി സരിത പറഞ്ഞു.

