- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരായ പെൻഡ്രൈവ് സോളാർ കമ്മീഷന്; ആര്യാടനായി കേശവൻ ചോദിച്ചത് 75 ലക്ഷം; മന്മോഹൻ ബംഗ്ലാവിൽ കൊണ്ടു പോയി 25 കൊടുത്തു; ബാക്കി 15 നൽകിയത് കോട്ടയത്തെ സെമിനാറിൽ; സോളാർ നായികയുടെ ഇന്നത്തെ വെളിപ്പെടുത്തലുകൾ ഇങ്ങനെ
കൊച്ചി: സോളാർ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് പണം നൽകിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ മന്മോഹൻ ബംഗഌവിൽ വച്ചാണെന്ന് സോളാർ കേസിലെ പ്രതി സരിത എസ്.നായർ സോളാർ ജുഡിഷ്യൽ കമ്മിഷന് മുമ്പാകെ മൊഴി നൽകി. മന്മോഹൻ ബംഗ്ലാവിൽ വച്ച് 25 ലക്ഷം രൂപയാണ് നൽകിയത്. പിന്നീട് 15 ലക്ഷം കൂടി കൊടുത്തുവെന്നും സരിത പറഞ

കൊച്ചി: സോളാർ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് പണം നൽകിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ മന്മോഹൻ ബംഗഌവിൽ വച്ചാണെന്ന് സോളാർ കേസിലെ പ്രതി സരിത എസ്.നായർ സോളാർ ജുഡിഷ്യൽ കമ്മിഷന് മുമ്പാകെ മൊഴി നൽകി. മന്മോഹൻ ബംഗ്ലാവിൽ വച്ച് 25 ലക്ഷം രൂപയാണ് നൽകിയത്. പിന്നീട് 15 ലക്ഷം കൂടി കൊടുത്തുവെന്നും സരിത പറഞ്ഞു.
അതിനിടെ താൻ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാനാവശ്യമായ ഡിജിറ്റൽ തെളിവ് സോളാർ കമ്മീഷന് സരിത എസ്.നായർ കൈമാറി. 12 ഫയലുകളടങ്ങിയ ഒരു പെൻഡ്രൈവാണ് കൈമാറിയത്. ചില ഓഡിയോ ഫയലുകളാണ് ഇതിലെന്നാണ് സൂചന. ഇന്ന് ക്രോസ് വിസ്താരത്തിനിടെയാണ് സരിത പെൻഡ്രൈവ് കൈമാറിയത്. എന്നാൽ പെൻഡ്രൈവ് കൈമാറുന്നത് മുഖ്യമന്ത്രിയുടെ അഭിഭാഷകൻ എതിർത്തു. ക്രോസ് വിസ്താരത്തിനിടയ്ക്ക് ഇത്തരമൊരു തെളിവ് നൽകാൻ കഴിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ വാദം. എന്നാൽ കമ്മീഷൻ ഈ വാദം അംഗീകരിച്ചില്ല. നേരത്തെ മുദ്രവച്ച കവറിൽ സരിത ചില തെളിവുകൾ നൽകിയിരുന്നു. ഇത് കൂടാതെയാണ് ഇന്ന് ഡിജിറ്റൽ തെളിവുകൾ നൽകിയത്.
ജനുവരി 27ന് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷമായ ആരോപണമാണ് സരിത നടത്തിയത്. ശ്രീധരൻനായരും താനും മുഖ്യമന്ത്രിയെ കണ്ടിരുന്നതിന്റെ വിഡിയോ തെളിവ് കൈയിലുണ്ടെന്നും പറഞ്ഞിരുന്നു. ഇത് തന്നെയാണോ എന്ന് കമ്മീഷന് നൽകിയതെന്ന് വ്യക്തമല്ല. മുഖ്യമന്ത്രിക്ക ഒരു കോടി 90 ലക്ഷം രൂപ കോഴ നൽകിയെന്നും അന്ന് ആരോപിച്ചിരുന്നു. അതീവ രഹസ്യ സ്വഭാവത്തോടെയാണ് പെൻ ഡ്രൈവ് കമ്മീഷന് സരിത നൽകിയത്. അതുകൊണ്ട് തന്നെ എന്താണ് അതിലെന്ന് വ്യക്തമല്ല. അതിനിടെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ അഭിഭാഷകൻ സരിതയെ ഇന്ന് ക്രോസ് വിസ്താരം ചെയ്തു. ആര്യാടൻ മുഹമ്മദിന് കോഴകൊടുത്തുവെന്ന കേസിലാണ് ക്രോസ് വിസ്താരം നടത്തിയത്.
സോളാർ കമ്മീഷനിൽ മൊഴി നൽകാൻ കുറച്ച് ദിവസമായി സരിത എത്തിയിരുന്നില്ല. തൊണ്ട വേദനയെന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്ന് ഹാജരായില്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതോടെ സോളാർ കമ്മീഷനിൽ ക്രോസ് വിസ്താരത്തിന് വീണ്ടും അവസരമൊരുങ്ങുകയായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ആര്യാൻ മുഹമ്മദിനെതിരെ ഇന്നും സരിത നടത്തിയത്. തമ്പാനൂർ രവിയും ബെന്നി ബെഹന്നാന്റേയും ഇടപെടൽ കാരണമാണ് ഇതുവരെ സത്യം പറയാതിരുന്നതെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രിക്കും കാശ് നൽകിയിരുന്നു. പലവട്ടം തമ്പാനൂർ രവിയെ നേരിട്ട് കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നൽകിയ പണം വാങ്ങി നൽകാമെന്ന് തമ്പാനൂർ രവിയും ബെന്നി ബെഹന്നാനും പറഞ്ഞിരുന്നതായും സരിത പറഞ്ഞു. ആര്യടാനെതിരെ രൂക്ഷമായ ആരോപണമാണ് നടത്തിയത്. ആവശ്യമെങ്കിൽ ഇനിയും തെളിവുകൾ നൽകുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്. സോളാർ ഇടപാടിന് 75 ലക്ഷം രൂപയാണ് ആര്യാടൻ ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 25 ലക്ഷം രൂപയാണ് നൽകിയതെന്നും സരിത പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണനാണ് ഈ പണം ബാങ്കിൽ നിന്ന് പിൻവലിച്ചു കൊണ്ടു വന്നതെന്നും സരിത മൊഴി നൽകി. ഔദ്യോഗിക വസതിയിൽ വച്ച് പണം കൈമാറുമ്പോൾ ആര്യാടന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ ഉമ്മറും കൃഷ്ണനും മുറിയിൽ ഉണ്ടായിരുന്നുവെന്നും സരിത പറഞ്ഞു.
രണ്ടു തവണയായി 40 ലക്ഷം രൂപ കൈമാറിയെന്നായിരുന്നു സരിത, നേരത്തെ ജസ്റ്റിസ് ശിവരാജൻ കമ്മിഷന് മൊഴി നൽകിയിരുന്നത്. കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ കെ.എസ്.ഇ.ബി എൻജിനിയേഴ്‌സിന്റെ സെമിനാറിൽ വച്ച് രണ്ടാമത്തെ ഗഡുവായ 15 ലക്ഷം കൂടി കൈമാറി. വേദിയിലെത്തിയപ്പോൾ പണം നൽകിയ കാര്യം നേരിട്ട് അറിയിച്ചു. ടീം സോളാറിന്റെ ജീവനക്കാരാണ് മന്ത്രിയുടെ കാറിൽ പണം കൊണ്ടുചെന്ന് വച്ചത്. പണം ലഭിച്ച കാര്യം മന്ത്രി പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. മന്ത്രിയുടെ പി.എ: കേശവനാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും സരിത കമ്മിഷനോട് പറഞ്ഞു. എന്നാൽ ഒരു സഹായവും മന്ത്രി ചെയ്തു തന്നില്ല. ജയിലിൽനിന്ന് ഇറങ്ങിയശേഷം താൻ നേരിട്ടും അല്ലാതെയും ഈ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയിലെലന്നും സരിത പറഞ്ഞിരുന്നു.
2011 ഡിസംബറിലാണ് മന്ത്രിക്ക് കോഴകൊടുക്കണമെന്ന് കേശവൻ ആവശ്യപ്പെട്ടതെന്ന് സരിത പറഞ്ഞു. 75 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് മന്ത്രിയുമായി സംസാരിച്ചപ്പോൾ കൂടുതൽ തുക ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി. ആര്യാടന്റെ പി.എയെ 2011 ജൂലായിലാണ് ആദ്യമായി കാണുന്നതെന്നും സരിത കോടതിയിൽ പറഞ്ഞു. 2011 ൽ മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് സോളാർ പദ്ധതിയുടെ രൂപരേഖ കൈമാറിയത്. വായിച്ചുനോക്കിയ ശേഷം മന്ത്രി ആര്യാടനെ നേരിട്ട് വിളിച്ച് ലക്ഷ്മി എന്നയാൾ കൊണ്ടുവരുന്ന പദ്ധതി പരിശോധിച്ച് വേണ്ടത് ചെയ്യാൻ നിർദ്ദേശിച്ചു. മന്ത്രിയെ നേരിട്ട് കാണാനും പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തി.

