കൊച്ചി: ഇന്നു വിസ്താരത്തിന് ഹാജരാകാനാകില്ലെന്ന് അറിയിച്ച സരിതയ്ക്ക് സോളർ കമ്മിഷന്റെ ശക്തമായ താക്കീത്. സരിതയുടെ അഭിഭാഷകൻ മെഡിക്കൽ സർട്ടിഫിക്കറ്റ!് ഹാജരാക്കിയിരുന്നു. സരിതയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മിഷൻ ശക്തമായ താക്കീതും നൽകി. ഈ രീതിയിൽ മുന്നോട്ടുപോകാനാകില്ല. ആരോഗ്യപ്രശ്‌നം പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല. മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കുമെന്നും കമ്മിഷൻ അറിയിച്ചു. ലോകാവസാനം വരെ തെളിവുകൾ സ്വീകരിക്കാനാകില്ല. ഉണ്ടെങ്കിൽ എത്രയും പെട്ടെന്നു നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കി