- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമെല്ലാം എവിടെ പോയി? ശാലു മേനോന് മണിമാളിക പണിയാൻ മൂന്ന് കോടി പൊടിച്ചെന്ന് സരിത; സീരിയൽ നടിക്ക് മേക്കപ്പ് സാധനങ്ങളും സ്വകാര്യ ചെലവിനും ലക്ഷങ്ങൾ മുക്കി; ഭദ്രമായിരുന്ന ടീം സോളാറിനെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്ത്: സോളാർപ്പണം പോയ വഴികളെ കുറിച്ച് തുറന്നു പറഞ്ഞ് സരിത
തിരുവനന്തപുരം: സോളാർ തട്ടിപ്പ് വെറുമൊരു രാഷ്ട്രീയ വിവാദത്തിന് അപ്പുറത്തേക്കുള്ള കേസാണ്. നിരവധിപ്പേരുടെ കണക്കിൽ പെടുന്നതും കണക്കിൽ പെടാത്തതുമായി പണം പോയ ബിസിനസ് സംരംഭം കൂടിയായിരുന്നു സോളാർ കേസ്. അക്കൗണ്ടിൽപെട്ട പണം പോയവർ പരാതിയുമായി രംഗത്തെത്തിയപ്പോൾ കള്ളപ്പണം ഇൻവെസ്റ്റ്‌മെന്റായി ഇറക്കിയവർക്കാണ് അടിതെറ്റിയതും വെട്ടിൽ വീണതും. എന്നാൽ, സോളാർ കേസിൽ കോടികളാണ് ബിജു രാധാകൃഷ്ണനും സരിത എസ് നായരും അടക്കമുള്ളവർ സ്വന്തമാക്കിയത്. ഈ പണം എവിടേക്കാണ് പോയത്? പല രാഷ്ട്രീയക്കാരും സരിതയെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നാണ് സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എങ്കിലും സോളാർ പണം അവശേഷിക്കേണ്ടതാണ്. ഈ പണം കൊണ്ടുപോയത് ആരാണെന്ന ചോദ്യത്തിൽ സരിത നൽകുന്ന ഉത്തരം ബിജു രാധാകൃഷ്ണന്റെ കാമുകിയായിരുന്ന ശാലു മേനോൻ കൊണ്ടുപോയി എന്നതാണ്. നല്ല രീതിയിൽ പ്രവർത്തിച്ച കമ്പനിയെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്താണെന്നുമാണ് സരിത ആരോപിക്കുന്നത്. നല്ല ഉദ്ദേശ്യത്തോടെയാണ് ടീം സോളാർ കമ്പനി ആരംഭിച്ചത്. തട്ടിപ്പ് ന
തിരുവനന്തപുരം: സോളാർ തട്ടിപ്പ് വെറുമൊരു രാഷ്ട്രീയ വിവാദത്തിന് അപ്പുറത്തേക്കുള്ള കേസാണ്. നിരവധിപ്പേരുടെ കണക്കിൽ പെടുന്നതും കണക്കിൽ പെടാത്തതുമായി പണം പോയ ബിസിനസ് സംരംഭം കൂടിയായിരുന്നു സോളാർ കേസ്. അക്കൗണ്ടിൽപെട്ട പണം പോയവർ പരാതിയുമായി രംഗത്തെത്തിയപ്പോൾ കള്ളപ്പണം ഇൻവെസ്റ്റ്‌മെന്റായി ഇറക്കിയവർക്കാണ് അടിതെറ്റിയതും വെട്ടിൽ വീണതും. എന്നാൽ, സോളാർ കേസിൽ കോടികളാണ് ബിജു രാധാകൃഷ്ണനും സരിത എസ് നായരും അടക്കമുള്ളവർ സ്വന്തമാക്കിയത്. ഈ പണം എവിടേക്കാണ് പോയത്? പല രാഷ്ട്രീയക്കാരും സരിതയെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നാണ് സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എങ്കിലും സോളാർ പണം അവശേഷിക്കേണ്ടതാണ്. ഈ പണം കൊണ്ടുപോയത് ആരാണെന്ന ചോദ്യത്തിൽ സരിത നൽകുന്ന ഉത്തരം ബിജു രാധാകൃഷ്ണന്റെ കാമുകിയായിരുന്ന ശാലു മേനോൻ കൊണ്ടുപോയി എന്നതാണ്.
നല്ല രീതിയിൽ പ്രവർത്തിച്ച കമ്പനിയെ കുത്തുപാളയെടുപ്പിച്ചത് ബിജു രാധാകൃഷ്ണന്റെ ധൂർത്താണെന്നുമാണ് സരിത ആരോപിക്കുന്നത്. നല്ല ഉദ്ദേശ്യത്തോടെയാണ് ടീം സോളാർ കമ്പനി ആരംഭിച്ചത്. തട്ടിപ്പ് നടത്തി ആരെയെങ്കിലും ദ്രോഹിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ബിജു രാധാകൃഷ്ണനെ അന്ധമായി വിശ്വസിച്ചതിലൂടെ പിൽക്കാലത്ത് വളരെയേറെ ദുരിതങ്ങൾ അനുഭവിച്ചു. 2010 ൽ ഒരു സ്റ്റാഫ് മാത്രമുണ്ടായിരുന്ന കമ്പനിയുടെ ഡയറക്ടറായത് ബിജു രാധാകൃഷ്ണന്റെ ചതിയായിരുന്നെന്നു വിശ്വസിക്കുന്നു. കമ്പനി ഭദ്രമായ നിലയിലെത്തിയപ്പോഴേക്കും ബിജുവും ശാലു മേനോനും നിക്ഷേപങ്ങളായി ലഭിച്ച വരുമാനത്തിന്റെ 30 ശതമാനത്തോളം വരുന്ന മൂന്നു കോടിയോളം രൂപ ശാലു മേനോന്റെ വീടുപണിക്കായിട്ടും അവരുടെ സ്വകാര്യജീവിതത്തിന്റെ ചെലവിലേക്കും ദുരുപയോഗം ചെയ്തു.- സരിത വെൡപ്പെടുത്തി.
സോളാർ കേസിൽ പ്രതിയായി ജയിലിൽ കഴിയേണ്ടി വന്നിരുന്നു ശാലു മേനോന്. ബിജു രാധാകൃഷ്ണനുമായുള്ള ബന്ധങ്ങളാണ് ശാലുവിനെ വെട്ടിലാക്കിയതും. സരിതയുടെ വെളിപ്പെടുത്തൽ പ്രകാരം സോളാർ ബിസിനസിലൂടെ സ്വന്തമാക്കിയ പണം ശാലിവിന്റെ വീടു പണിക്ക് വേണ്ടി ചെലവിടുകയായിരുന്നു. കാര്യമായി സീരിയൽ ഇല്ലാതിരുന്ന നടി എങ്ങനെയാണ് കോടികൾ സ്വന്തമാക്കിയതെന്നും സരിത ചോദിക്കുന്നു.
ശാലുവിനെ കൂടാതെ അപ്പോഴേക്കും മറ്റൊരു നല്ല തുക ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ തുടങ്ങിയവർ നേടിയിരുന്നു. അതോടെ ബിജു കമ്പനിയിൽ നിന്നു മാറി. അതിനിടെ ബിജു 2012 സെപ്റ്റംബറിൽ നടന്ന എമർജിങ് കേരളയോടനുബന്ധിച്ച് എറണാകുളത്തു വച്ച് ഉമ്മൻ ചാണ്ടിയെ നേരിട്ടു കണ്ട് പുതിയ കമ്പനി തുടങ്ങുന്ന കാര്യം അറിയിച്ചു. ഉമ്മൻ ചാണ്ടിയും മന്ത്രിമാരും നൽകിയിരുന്ന പിന്തുണ അവരുടെ പുതിയ കമ്പനിക്കും നൽകണമെന്നും ടീം സോളാറിനേക്കാൾ കൂടുതൽ ഷെയർ നൽകാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങൾ അന്നു രാത്രി പത്തിനുശേഷം സലിംരാജിന്റെ ഫോണിൽ നിന്ന് ഉമ്മൻ ചാണ്ടി അറിയിക്കുകയായിരുന്നു. എത്രയും പെട്ടെന്നു നേരിൽ കാണണമെന്നും ബിജുവിനെതിരേ കേസ് കൊടുത്താൽ സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും പറഞ്ഞു. ബിജുവിന് ഒരുപാടു കാര്യങ്ങൾ അറിയാമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.
ഒറ്റക്കാണെന്നു മനസിലാക്കിയപ്പോൾ തീർത്തും നിസഹായവസ്ഥയിലായിരുന്ന എനിക്ക് മാനസികമായ വലിയ ആഘാതമാണ് അദ്ദേഹത്തെ നേരിട്ടുകണ്ട ദിവസം ഉണ്ടായത്. ആരോട് മറ്റുള്ളവർ ചെയ്ത തെറ്റുകൾ പറഞ്ഞോ ആരു ശാസിക്കുമെന്നു ചിന്തിച്ചോ അദ്ദേഹം തന്നെ ചൂഷണം ചെയ്തപ്പോൾ ആരോടും പറയാൻ സാധിക്കാത്ത അവസ്ഥയായി...
ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ശക്തമായ പിന്തുണയിൽ വിശ്വസിച്ചാണ് ഒറ്റക്കായിട്ടും 2012 ഓഗസ്റ്റ് മുതൽ എടുക്കാൻ വയ്യാത്ത ഭാരവും ബാധ്യതയും ചുമന്നത്. എം.എൻ.ആർ.ഇ, അനർട്ട് തുടങ്ങിയവയുടെ െലെസൻസ്, അംഗീകാരങ്ങൾ എന്നിവ ലഭിച്ചാൽ പ്രശ്നങ്ങൾ തീരുമെന്നു പറഞ്ഞ ഉമ്മൻ ചാണ്ടി, അവ നേടിത്തരാൻ പണം വേണ്ടിവരുമെന്നു പറഞ്ഞു. തുടർന്നാണ് ഡൽഹിയിൽ 1.10 കോടി എത്തിച്ചത്. പിന്നീട് തോമസ് കുരുവിള വശം 80 ലക്ഷം തിരുവനന്തപുരത്തും നൽകി. സോളാർ പദ്ധതികൾക്കായി പലരിൽനിന്നു ശേഖരിച്ച പണമായിരുന്നു അത്. അതു നേടിയത് ഉമ്മൻ ചാണ്ടിയും. അദ്ദേഹം പ്രതിയായില്ല. ഞാൻ ശിക്ഷിക്കപ്പെട്ടു.
ഞാൻ തട്ടിപ്പുകാരിയാണെന്നും അതിനാൽ വാക്കുകൾക്കു വിശ്വാസ്യതയില്ലെന്നുമുള്ള ആരോപണം എന്നും കേൾക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ ജുഡീഷ്യൽ കമ്മിഷൻ മുമ്പാകെ വിസ്തരിച്ചപ്പോൾ ''കൊലപാതകി സത്യം പറഞ്ഞാൽ കള്ളമാകുമോ മുഖ്യമന്ത്രി കളവു പറഞ്ഞാൽ സത്യമാകുമോ'' എന്ന ചോദ്യത്തിന് അദ്ദേഹം ''ഇല്ല'' എന്നാണു മറുപടി പറഞ്ഞത്. കേസുകളിൽപെട്ടതു കൊണ്ടത് എന്നും തട്ടിപ്പുകാരിയായി ജിവിക്കണമെന്ന് അർത്ഥമില്ല. കള്ളന്മാർ എന്നും കള്ളന്മാരായി ജീവിക്കണമെന്ന് ചിലർക്ക് ശാഠ്യമുള്ളതു പോലെ പ്രവർത്തിക്കുന്നു. സോളാർ കേസ്, അന്നത്തെ യു.ഡി.എഫ് .മന്ത്രിസഭയിലെ ഭൂരിഭാഗവും പ്രതിയാകുമായിരുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളായിരുന്ന പൊലീസ്, ജുഡീഷ്യറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ഉപയോഗിച്ച് അട്ടിമറിക്കപ്പെടുകയായിരുന്നു...
മല്ലേലിൽ ശ്രീധരൻ നായർക്ക് ജോപ്പന്റെ ഫോണിലൂടെ ഉമ്മൻ ചാണ്ടി നൽകിയ ഉറപ്പിലാണ് അദ്ദേഹം സോളാർ പദ്ധതിയിൽ പണം നിക്ഷേപിക്കാൻ തയാറായത്. ശ്രീധരൻ നായെര ഉമ്മൻ ചാണ്ടി 2012 ജൂെലെ ഒമ്പതിന് എന്നോടൊപ്പം അദ്ദേഹത്തിന്റെ ഓഫീസിൽ രാത്രി എട്ടിനു ശേഷം കണ്ടെങ്കിലും അദ്ദേഹം അതു നിഷേധിച്ചു... ശ്രീധരൻനായരുടെ കേസ് അന്വേഷിച്ചത് ഡിവൈ.എസ്‌പി. പ്രസന്നൻ നായരായിരുന്നു. എ.ഡി.ജി.പി. ഹേമചന്ദ്രനായിരുന്നു കേസുകൾ അന്വേഷിച്ചിരുന്ന എസ്.ഐ.ടിയുടെ തലവൻ. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതിക്കാർക്ക് ആക്ഷേപം ഉണ്ടായിരുന്നില്ല എന്നുപറയുന്നത് വാസ്തവമല്ല....
ഹേമചന്ദ്രൻ ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തിനോട് സോളാറിൽ ആരെല്ലാം ബന്ധപ്പെട്ടിരുന്നെന്നും മുഖ്യമന്ത്രി ഉൾപ്പെടെ ഞാൻ ആരിൽ നിന്നെല്ലാം ചൂഷണം നേരിട്ടുവെന്നും പറഞ്ഞിരുന്നു. എല്ലാം വിശദമായി കേൾക്കുകയും സി.ഡി.ആർ. ലൊക്കേഷൻ ഉൾപ്പെടെയുള്ളവ കാണിച്ച് വിവരങ്ങൾ ശേഖരിച്ചശേഷം ഇത് ഞങ്ങളുടെ അന്വേഷണപരിധിയിൽ വരുന്നതല്ലെന്ന് പറഞ്ഞ് ഒഴിയുകയുമാണുണ്ടായത്.
തുടർന്ന് ഞാൻ മാത്രം ബലിയാടാകുന്ന സാഹചര്യത്തിലാണ് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ വച്ച് ആ കത്ത് എഴുതിയത്. പക്ഷേ കത്ത് എ.സി.ജെ.എം. കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് 2013 ജൂെലെ 20-ന് മജിസ്ട്രേറ്റ് എം.വി രാജു മുൻപാകെ മൊഴി നൽകി. അദ്ദേഹം എന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീട് അത് അപ്രത്യക്ഷമാകുകയായിരുന്നു. രാഷ്ട്രീയ ഇടപെടലുകൾ മൂലം എന്നെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റുകയും ചെയ്തു...
അട്ടക്കുളങ്ങര ജയിലിൽ എന്റെ അമ്മയോടൊപ്പം ഗണേശ്‌കുമാറിന്റെ പി.എ. പ്രദീപ്കുമാർ വേഷം മാറിവന്നു. എൽ.ഡി.എഫ് പ്രതിഷേധസമരം ഉപരോധത്തിലേക്ക് വഴി മാറിയതിനാൽ യു.ഡി.എഫ്. രാജി വക്കേണ്ടിവരുമെന്ന് പറഞ്ഞ് അവർക്കുവേണ്ടി ക്ഷമിക്കണമെന്നും ഒന്നും പറയരുതെന്നും പറഞ്ഞു. ഉമ്മൻ ചാണ്ടി നേരിട്ട് എന്റെ അമ്മയോട് അവർ മുഖേന വന്ന പ്രശ്നങ്ങൾ തീർത്തുതരാമെന്ന് ഉറപ്പു നൽകി. രാഷ്ട്രീയ താൽപര്യങ്ങൾ ഇല്ലാത്ത എന്റെ അമ്മ തന്റെ മകളുടെ കേസുകൾ തീർന്നാൽ മതിയെന്നു ചിന്തിച്ചുപോയി. അവരുടെ സമ്മർദ്ദവും ജയിലിലെ ഉന്നത ഉദ്യോഗസ്ഥർ പ്രദീപിന്റെ ഇടപെടലും മൂലമാണ് എന്റെ മൊഴി നാലുപേജായി ഒതുക്കിയത്. എന്നാൽ അമ്മയോട് അവർ പറഞ്ഞ ഒന്നും തന്നെ പാലിച്ചില്ലെന്നു മാത്രമല്ല, പലരും മുതലെടുക്കുകയും ചെയ്തു.
ജയിൽമോചിതയായ ഞാൻ എന്തെങ്കിലും തുറുന്നുപറയുമോയെന്ന ഭയത്തിൽ അവർ എന്നെ വെറും മോശക്കാരിയായി ചിത്രീകരിച്ചു. എ.ഡി.ജി.പി പത്മകുമാറിന്റെ സഹായത്തോടെ എന്റെ ലാപ്ടോപ്പിലും ഫോണിലും ഉണ്ടായിരുന്ന ദൃശ്യങ്ങൾ (അൺസീൻ) പ്രചരിപ്പിച്ചു. ഞാൻ മരിക്കുമെന്ന് അവർ കണക്കുകൂട്ടി. പക്ഷെ മറിച്ചു സംഭവിച്ചപ്പോൾ പ്രശ്നങ്ങൾ തീർക്കാമെന്ന ഉറപ്പ് ഉമ്മൻ ചാണ്ടി നേരിട്ടും തമ്പാനൂർ രവി, ബെന്നി ബെഹ്നഹ്നാൻ എന്നിവർ വഴിയും പുതുക്കിക്കൊണ്ടിരുന്നു. അവർ നിയോഗിച്ച സോളാർ കമ്മീഷനുമായി സഹകരിക്കേണ്ടതില്ലെന്ന നിർദേശവും തന്നു. കമ്മീഷൻ അവരുടേതാണ്. ഒന്നും സംഭവിക്കില്ലെന്നാണു പറഞ്ഞിരുന്നത്. തുടർന്ന കമ്മീഷനെതിരെ കോടതിയെ സമീപിക്കാൻ തമ്പാനൂർ രവി പറഞ്ഞു. അവർക്ക് നേരെ വരുന്ന എല്ലാ ആരോപണങ്ങളെയും പ്രതിരോധിക്കാൻ അവർ നിർബന്ധിച്ചു. എന്നാൽ യു.ഡി.എഫുകാർ ചാനൽ ചർച്ചകകളിൽ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ മത്സരിച്ചു.
കേരള കോൺഗ്രസ് എം- കോൺഗ്രസ് അസ്വാരസ്യങ്ങൾക്കിടയിലാണ് ഏപ്രിലിൽ എന്റെ കത്തിന്റെ ചില ഭാഗങ്ങൾ ലീക്കായത്. ഉമ്മൻ ചാണ്ടിയും രവിയും പറഞ്ഞത് അനുസരിച്ചാണ് മാധ്യമ പ്രവർത്തകർ മുൻപാകെ ഞാൻ ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്നു പറഞ്ഞത്. ഉമ്മൻ ചാണ്ടി എന്റെ നിസഹായവസ്ഥയിൽ എന്റെ കമ്പനിയുടെ പ്രശ്നങ്ങളുടെ മറവിൽ എന്നെ ചൂഷണം ചെയ്ത ഒരുകൂട്ടം യു.ഡി.എഫുകാരിൽ വലിയ ഒരാളാണ്. എനിക്ക് പരാതി പറയാനുള്ള പദവിയിൽ ഇരുന്ന ഒരാൾ തന്നെ എന്നെ ചൂഷണം െചയ്തു. എന്റെ വ്യക്തിജീവിതത്തിൽ വന്ന ദുരന്തങ്ങൾ മുതലാക്കി ഭരണത്തിലിരുന്നവർ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല. കമ്പനിക്കെതിരായ കേസുകൾ ചൂണ്ടിക്കാട്ടി ഭയപ്പെടുത്തിയതിനാലാണ് മൗനം പാലിച്ചത്. അല്ലാതെ പണത്തിനും ആർഭാടത്തിനും വേണ്ടി ഞാൻ ആർക്കും വഴങ്ങിക്കൊടുത്തിട്ടില്ല.
ഞാൻ തട്ടിപ്പുകാരിയാണെങ്കിൽ ജയിൽമോചിതയായ ശേഷം ഉമ്മൻ ചാണ്ടിയും തമ്പാനൂർ രവിയും ബെന്നി ബെഹ്നാനും നസറുള്ള, കെ.സി വേണുഗോപാൽ ഒക്കെ എന്നോടു സംസാരിക്കണം എന്റെ വാടകവീട്ടിൽ നിന്നു റെയ്ഡ് ചെയ്ത് രാത്രിതന്നെ ലാപ്ടോപ്, ഫോണുകൾ മറ്റു രേഖകൾ ഒക്കെ എടുത്തു. അവർക്കു വേണ്ടവ മാറ്റിവച്ചു. കോടതിയിൽ കൊടുത്ത ഫോണുകളിൽ വേണ്ടാത്തവ ഡിലീറ്റ് ചെയ്തു. എന്നെ അറസ്റ്റ് ചെയ്തശേഷവും മുൻ എംഎൽഎ അബ്ദുള്ളക്കുട്ടി എന്റെ ഫോണിലേക്കു വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്നെയും വിളിച്ച് തന്റെ പേരുപറയരുതെന്ന് അഭ്യർത്ഥിച്ചു...
സലീംരാജിനെതിരായ വിജിലൻസ് േകസിൽ എന്റെ മൊഴിയെടുക്കുന്ന അവസരത്തിൽ സലീംരാജ് ഫോണിൽ വിളിച്ച് മുമ്പു വിളിച്ചിരുന്നത് മുഖ്യമന്ത്രിയായിരുന്നെന്ന സത്യം പറയണമെന്നു പറഞ്ഞു... ആര്യാടൻ മുഹമ്മദ് മുഖ്യാതിഥിയും ഉദ്ഘാടകനുമായിരുന്ന 2012 ലെ കേരള ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയേഴ്സ് അസോസിയേഷൻ സെമിനാർ കോട്ടയത്ത് നടന്നതിൽ ഒരു ഡെലിഗേറ്റായി ടീം സോളാറിനു വേണ്ടി ഞാനുണ്ടായിരുന്നു. സി.എമ്മാണ് എന്നെ പരിചയപ്പെടുത്തിയതെന്ന് ആര്യാടൻ എന്നെപ്പറ്റി പറഞ്ഞിരുന്നു. ആതിന്റെ വീഡിയോയും ആഡിയോയും കമ്മീഷൻ മുൻപാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നാണ് ആര്യാടൻ പണം െകെപ്പറ്റിയത്.
കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിലെ കുറേ മന്ത്രിമാർ സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി കണ്ടിരുന്നു. എനിക്ക് എന്റെ കമ്പനിയുടെ നിയമപ്രശ്നങ്ങൾ അഴിയാക്കുരുക്ക് ആകുകയും ബിജു രാധാകൃഷ്ണൻ പണം വകമാറ്റിയതും മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും പണം നൽകിയതും കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുകയും ആ അവസ്ഥ മനസിലാക്കിയ ഭരണം നടത്തിയിരുന്ന ജനപ്രതിനിധികൾ എന്നെ ചൂഷണം ചെയ്യുകയുമാണ് ഉണ്ടായത്.
ജനപ്രതിനിധികൾ എന്ന മുൻഗണനയും പ്രാധാന്യം മുതലാക്കി ഒറ്റയ്ക്കാകുന്ന സാഹചര്യത്തിലുള്ള സ്ത്രീകളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്ന ഇവരെ ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. കമ്മീഷനിലും കത്തിലും പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. ഇങ്ങനെ തുറന്നു പറഞ്ഞതിന്റെ പേരിൽ ഞാനിന്ന് ഒരു സ്ത്രീയും നേരിടാൻ മടിക്കുന്ന അത്രയും അപമാനങ്ങളും കല്ലേറും നേരിടുകയാണ്. സോഷ്യൽ മീഡിയയിൽ സ്ത്രീകളെ പോലും വാടകയ്ക്കെടുത്ത് എനിക്കെതിരേ പ്രചരണം നടത്തുകയാണ്. ഇതെല്ലാം അന്വേഷണം നടത്തിയാൽ അങ്ങേക്ക് ബോധ്യമാകും. കമ്മീഷൻ റിപ്പോർട്ട് വരുന്നതുവരെ സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു സോളാർ കമ്മീഷൻ. റിപ്പോർട്ട് വന്ന സാഹചര്യത്തിൽ എനിക്ക് നേരിടേണ്ടിവന്ന ചൂഷണങ്ങൾ അന്വേഷിക്കുമെന്നു പ്രത്യാശിക്കുന്നു.
പരാതി ക്രെഡിബിലിറ്റിയില്ലെന്ന വാക്കിന്മേൽ തള്ളിക്കളയരുതെന്നും അന്വേഷിക്കാൻ ഒരു പ്രത്യേക സംഘത്തെതന്നെ നിയോഗിക്കണമെന്നും അപേക്ഷിക്കുന്നു. അധികാരത്തിന്റെ പവർ ഉപയോഗിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇത്തരം ആളുകളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും എനിക്ക് ഒരു സാധാരണ സ്ത്രീക്കു നൽകുന്ന അൽപ്പം നീതിയെങ്കിലും തരണമെന്നും അപേക്ഷിക്കുന്നു...