രിതയുടെ ലീക്ക് ചെയ്യപ്പെട്ട് വാട്ട്‌സ് ആപ്പ് ദൃശ്യങ്ങൾ ഒരു പ്രമുഖ നേതാവിന്റെ മകന്റെ വിവാഹം മുടക്കാൻ കരുതികൂട്ടി പുറത്ത് വിട്ടതാണെന്ന് സൂചനകൾ. വിവാഹം ഉറപ്പിച്ചതിന്റെ തൊട്ടുപിന്നാലെ ആയിരുന്നു ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇതോടെ ആലോചിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേതാവും പെൺകുട്ടിയുടെ പിതാവും തമ്മിൽ ഇത് സംബന്ധിച്ച് പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും പെൺകുട്ടി വഴങ്ങുന്നില്ലെന്നാണ് വിശ്വസനീയമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാട്‌സ് അപ് ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയുമായി ഈ യുവാവിന് ബന്ധം ഉണ്ട് എന്നാണ് അണിയറ സംസാരം. ഇത് ചിത്രീകരിച്ചതു ഇയാളോ അല്ലെങ്കിൽ ഇയാൾ അറിയാതെ മറ്റാരെങ്കിലും ആണോ എന്ന് വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തുള്ള സർക്കാരിന്റെ ഒരു സ്ഥാപനത്തിൽ വച്ചാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ ഇയാൾക്കുള്ള പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോ പെൺകുട്ടിയെ ചിലർ കാണിച്ചെന്നും അതോടെ വിവാഹത്തിൽ നിന്നും പെൺകുട്ടിയും വീട്ടുകാരം പിന്മാറുക ആയിരുന്നു എന്നുമാണ് സൂചനകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

സോളാർ വിവാദത്തിൽ സരിതയെ തൊടാൻ ആർക്കും സാധിക്കില്ല എന്ന് ആദ്യകാലം മുതൽ പറഞ്ഞിരുന്നത് ഈ യുവാവുമായുള്ള ബന്ധത്തിന്റെ പേരിൽ ആയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് മുമ്പ് തന്നെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അത് അധികകാലം നീണ്ടു നിന്നില്ല. അതിനിടയിൽ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛൻ ഒരു യുവനേതാവാണ് എന്ന വെളിപ്പെടുത്തലുമായി സരിത മംഗളം വാരികയിലൂടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഈ നേതാവിനെ ലക്ഷ്യം വച്ചാണ് എന്ന അണിയറ സംഭാഷണം സജീവമാണ്. എന്നാൽ കേരള മന്ത്രിസഭയുടെ ഒരു മുന്മന്ത്രിയെയാണ് ഉദ്ദേശിച്ചത് എന്ന തരത്തിൽ വ്യാപകമായ പ്രചാരം ഇതിനിടെ ആരംഭിച്ചു. ആരും പേരെടുത്ത് പറയാതിരുന്നതുകൊണ്ട് ഈ നേതാവിന് നിഷേധിക്കാൻ പോലും സാധിച്ചിരുന്നില്ല. ഒരു തലമുതിർന്ന നേതാവ് ഇടയ്ക്കിടെ സർക്കാരിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് ഇപ്പോൾ വെളിയിൽ വരുന്ന സൂചന.

സോളാർ കേസ് ചെറിയൊരു വഞ്ചനാക്കേസുമാത്രമാക്കി മാറ്റി ഒത്തുതീർപ്പിലൂടെ എല്ലാ കേസുകളും തീർത്ത് അഗ്നിശുദ്ധി വരുത്തി വെളിയിൽ വരുന്ന ആ നേതാവിനെ വിവാഹം കഴിക്കാൻ സരിത ആഗ്രഹിച്ചിരുന്നു എന്നാണ് അണിയറക്കാർ പറയുന്നത്. ഈ വിവാഹം സരിത അടുപ്പക്കാരായ പലരോടും സൂചിപ്പിക്കുകയും ചെയ്തിരുന്നത്രേ. ഇതിന്റെ ഭാഗമായി ഇമേജ് നന്നാക്കാനുള്ള ശ്രമത്തിലായിരുന്നു സരിത. മാദ്ധ്യമങ്ങളുമായുള്ള നല്ല ബന്ധം മൂലം സരിത ഇമേജ് വർദ്ധന ഏറെക്കുറേ നടത്തി വരുന്നതിനിടയിലാണ് യുവാവിന്റെ വിവാഹ വാർത്ത വെളിയിൽ വന്നത്. ഈ വാർത്ത വെളിയിൽ വന്നു ഏറെ വൈകാതെ തന്നെ വാട്ട്‌സ് ആപ്പ് ദൃശ്യവും പുറത്ത് വന്നു.

സരിതയുടെ അറിവോടെ തന്നെയാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത് എന്നു വിശ്വസിക്കുന്നവർ മുമ്പ് തന്നെ ഈ വിവാഹകാര്യം എടുത്ത് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ സരിതയുടെ റോൾ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. പ്രശ്‌നങ്ങൾ പറഞ്ഞ് തീർത്ത് വിവാഹം ഉറപ്പിക്കാനുള്ള നീക്കങ്ങൾ വിജയിച്ചില്ലെങ്കിൽ സോളാർ ഭൂകമ്പം കേരളത്തിൽ തുടർ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പ്.

നിയമപരമായ മുന്നറിയിപ്പ്- ഈ വാർത്തയിൽ കമന്റ് ചെയ്യുന്നവർ ഏതെങ്കിലും വ്യക്തികളുടെ പേര് പരാമർശിക്കുന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇങ്ങനെ പേര് പറയുന്നവർ നിയമനടപടികളെ നേരിട്ടാൽ അതിന് മറുനാടൻ മലയാളി ഉത്തരവാദി ആയിരിക്കില്ല. സൂചനകൾ നൽകുന്ന ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്-എഡിറ്റർ