- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറിയാമ്മ മാം പോകുമ്പോൾ സർ പറയുകയാണ് കോൺഫിഡൻഷ്യൽ മാറ്ററാണ്; ജോപ്പന്റെ അടുത്തും പറഞ്ഞു വാതിൽ ലോക്ക് ചെയ്തേക്കൂ ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി; എനിക്ക് വന്ന് പ്രശ്‌നങ്ങൾ എല്ലാം അദ്ദേഹം മനസിലാക്കി എന്നെ വീക്ക് പോയിന്റിലെത്തിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രശ്‌നങ്ങളിലേക്ക് കടക്കുന്നത്; ആളൊഴിയാത്ത ക്ലിഫ് ഹൗസിൽ ഉമ്മൻ ചാണ്ടി എങ്ങനെ ലൈംഗിക പീഡനം നടത്തുമെന്ന കോൺഗ്രസ് നേതാക്കളുടെ ചോദ്യത്തിന് പീപ്പിൾ ടിവിയിൽ സരിതയുടെ വിശദമായ മറുപടി
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന സരിതയുടെ കത്തിലെ ആരോപണങ്ങൾ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൂർണമായി നിഷേധിച്ചിരുന്നു. ക്ലിഫ് ഹൗസിൽ വച്ച് സരിതയെ പീഡിപ്പിച്ചെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും ആളൊഴിയാത്ത ക്ലിഫ് ഹൗസിൽ എങ്ങനെ പീഡനം നടക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രത്യേകിച്ച് എ ഗ്രൂപ്പ് നേതാക്കളുടെ മുഖ്യ ചോദ്യം.പീപ്പിൾ ടിവി ന്യൂസ് ആൻഡ് വ്യൂസ് ഡിബേറ്റിലാണ് സരിത ഇതിന് വിശദമായ മറുപടി പറയുന്നത്. മറുപടി ഇങ്ങനെ: '2012 ൽ എമേർജിങ് കേരള നടക്കുന്നു കൊച്ചി ലേ മെറിഡിയനിൽ..നടന്നിരുന്നത് .സെപ്റ്റംബറിലാണ് നടക്കുന്നത് ...ബിജു രാധാകൃഷ്ണൻ കമ്പനിയിലില്ല...ആബ്‌സ്‌കോണ്ടിംഗാണ് ഓഗസ്റ്റ് 4 ാം തീയതി ...വിവരമൊന്നുമില്ല...കമ്പനിയിലുള്ള ചില ജീവനക്കാരുടെ ഫോണിലേക്ക് കുറേ കാൾസ വന്നതല്ലാതെ ...സെക്കൻഡ് ഡേ...9.45 ന് ശേഷം..സലീം രാജ് വിളിക്കുന്നു, സാറിന് സംസാരിക്കണം ...ബിജുവന്നിരുന്നു....അത്യാവശ്യമായി കാണണം...ബിജു വന്നിരുന്നു..മാതൃഭൂമിയിലെ ശിവദാസനുമായി.. ചില കാര്യങ്ങൾ ഒന്നര മണിക്കൂർ സംസാരിച്ചു...അത്യ
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന സരിതയുടെ കത്തിലെ ആരോപണങ്ങൾ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൂർണമായി നിഷേധിച്ചിരുന്നു. ക്ലിഫ് ഹൗസിൽ വച്ച് സരിതയെ പീഡിപ്പിച്ചെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും ആളൊഴിയാത്ത ക്ലിഫ് ഹൗസിൽ എങ്ങനെ പീഡനം നടക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രത്യേകിച്ച് എ ഗ്രൂപ്പ് നേതാക്കളുടെ മുഖ്യ ചോദ്യം.പീപ്പിൾ ടിവി ന്യൂസ് ആൻഡ് വ്യൂസ് ഡിബേറ്റിലാണ് സരിത ഇതിന് വിശദമായ മറുപടി പറയുന്നത്.
മറുപടി ഇങ്ങനെ:
'2012 ൽ എമേർജിങ് കേരള നടക്കുന്നു കൊച്ചി ലേ മെറിഡിയനിൽ..നടന്നിരുന്നത് .സെപ്റ്റംബറിലാണ് നടക്കുന്നത് ...ബിജു രാധാകൃഷ്ണൻ കമ്പനിയിലില്ല...ആബ്‌സ്‌കോണ്ടിംഗാണ് ഓഗസ്റ്റ് 4 ാം തീയതി ...വിവരമൊന്നുമില്ല...കമ്പനിയിലുള്ള ചില ജീവനക്കാരുടെ ഫോണിലേക്ക് കുറേ കാൾസ വന്നതല്ലാതെ ...സെക്കൻഡ് ഡേ...9.45 ന് ശേഷം..സലീം രാജ് വിളിക്കുന്നു, സാറിന് സംസാരിക്കണം ...ബിജുവന്നിരുന്നു....അത്യാവശ്യമായി കാണണം...ബിജു വന്നിരുന്നു..മാതൃഭൂമിയിലെ ശിവദാസനുമായി.. ചില കാര്യങ്ങൾ ഒന്നര മണിക്കൂർ സംസാരിച്ചു...അത്യാവശ്യം കാണണമെന്ന് പറയുന്നത് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമാണ് ...അതിനടുത്ത ദിവസം 8 മണിക്ക് ലേമെറിഡിയനിൽ വരാൻ പറഞ്ഞു.അപ്പോഴും വിളിക്കുന്നത് സലീമിന്റെ ഫോണിലാണ്.അവിടെ ചെല്ലുമ്പോൾ നിറച്ച് പ്രസുകാരും ഒരുപാട് നിറയെ ആൾക്കാരുമുണ്ട.അപ്പോൾ അവിടെ വച്ച് സംസാരിക്കാനുള്ള സാഹചര്യമില്ല.പോയിട്ട് വിളിക്കാമെന്ന് പറഞ്ഞു.
അദ്ദേഹം അന്ന് വൈകുന്നേരം നാലുമണിക്ക് സലീംരാജിന്റെ ഫോണിൽ നിന്ന് വിളിച്ചു.ഇന്ന് ട്രിവാൻഡ്രം പോവുകയാണ്.അദ്ദേഹത്തിന് മുട്ടുവേദനയാണ്്. മുട്ടിൽ ലിക്വിഡ് കുറയുന്നതായിട്ട്..ഇവിടെ കണ്ടിന്യൂ ചെയ്യാൻ പറ്റില്ല.... ഫ്‌ളൈറ്റിലാണ് പോകുന്നത്.പിറ്റേ ദിവസം ക്ലിഫ് ഹൗസിൽ വരാൻ പറഞ്ഞു. അദ്ദേഹം അവിടെ ചെന്നിട്ട് എല്ലാ മാധ്യമങ്ങളിലും വന്നു..മുഖ്യമന്ത്രിക്ക് സന്ദർശകരെ വിലക്കിക്കൊണ്ട് ഡോക്ടേഴ്‌സ് വിശ്രമം നിർദ്ദേശിച്ചിരിക്കുന്നു. 20 ാംതീയതി വരെ കണ്ടിന്യൂവസ് റെസ്റ്റ്.ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.ഓർക്കാൻ കൂടുതലായിട്ടൊന്നുമില്ല..ഒരുപക്ഷേ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ഏറ്റവും കൂടുതൽ വിശ്രമിച്ചത് ഈ സമയത്താണ്.അപ്പോൾ ഞാൻ വിളിക്കുന്നു...സാറിനെ ഇന്ന് വന്നാൽ കാണാൻ പറ്റുമോ ? അതുസാരമില്ല അഞ്ചരയ്ക്ക് വരാൻ പറഞ്ഞു.അപ്പോൾ മറിയാമ്മ മാഡം അവിടയുണ്ട്..പുതുപ്പള്ളിയിൽ നിന്ന് വന്ന കുറെ ആൾക്കാരുമുണ്ട്. ഞായറാഴ്ച അദ്ദേഹത്തിന് പുതുപ്പള്ളിയിൽ എന്തോ പരിപാടിയുണ്ട്. അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞ് ആ പരിപാടി പോസ്‌പോൺ ചെയ്യുന്ന കാര്യം കൺഫേം ചെയ്യാൻ വന്നതാണ്. ആറേഴ് പേരുണ്ടാവും ജോപ്പനുണ്ടാവും... പൊലീസിലെ പ്രദീപ് അവിടെയുണ്ട.
ജോപ്പനെ ഞാൻ ഫോൺ ചെയ്യുന്നു....ജോപ്പൻ... സാറിന്റെ വിശ്രമമുറിയുണ്ട്...അവിടെയാണ് എന്നെ കൊണ്ടുപോയി ഇരുത്തിയത്.സാർ അവിടെ കട്ടിലിൽ ഇരിക്കുകയായിരുന്നു.ഞാൻ സൈഡിലുള്ള അവിടെ കുറെ പ്ലാസ്റ്റിക് വരിഞ്ഞ തടിക്കസേരകളുണ്ട്...അതിലൊന്നിൽ ഞാനിരുന്നു.എന്റെ കൈയില് തിരുപ്പതിയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അഞ്ച് രൂപയുണ്ടായിരുന്നു..അത് ഞാൻ മറിയാമ്മ മാഡത്തെ ഏൽപിച്ചു.ചായ കുടിക്കുന്നോയെന്ന് ചോദിച്ചു.ഇല്ലാന്ന് പറഞ്ഞു. എന്റെ മനസിൽ ആകെ ഇന്നലെ പറഞ്ഞ ബിജുവിനെ കൊണ്ടുണ്ടാകുന്ന സർക്കാരിനെ ബാധിക്കുന്ന പ്രശ്‌നമായിരുന്നു..ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ എന്താണെന്ന് നമുക്ക് അപ്പോൾ അറിയില്ലല്ലോ!
എന്റെ വിഷയം ഇന്നിപ്പോ എന്തോ സംഭവിക്കാൻ പോകുന്നു..ജോപ്പനോട് നേരത്തെ ചോദിപ്പോൾ എന്താണെന്ന് കൃത്യമായ വിവരം ഇല്ലായിരുന്നു.മാം പോകുമ്പോൾ സർ പറയുകയാണ് കോൺഫിഡൻഷ്യൽ മാറ്ററാണെന്ന്..ജോപ്പന്റെ അടുത്തും പറഞ്ഞു.രണ്ടുപാളിയുള്ള വാതിലാണ്.അതുലോക്ക് ചെയ്‌തേക്ക് ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി.അപ്പോൾ ഞാൻ വിചാരിച്ചു കോൺഫിഡൻഷ്യൽ മാറ്ററാണ്.യുഡിഎഫ് തകരാൻ പോവുകയാണ്. ...സത്യം പറഞ്ഞാൽ വിറച്ച് പേടിച്ചിരിക്കുന്ന സിറ്റുവേഷനാണ്.എന്തോ ഒരു വല്ലാത്ത സംഭവം സിഎമ്മിന്റെ കൈയിൽ എത്തിയിരിക്കുകയാണ്.എന്നെ സംബന്ധിച്ച് എന്റെ ഫാമിലിയിലെ പ്രശ്‌നങ്ങൽ എല്ലാം ഇവരുടെയെല്ലാം മുന്നിൽ ഒരു മറയിട്ടാണ് നിന്നത്. അപ്പോ അവിടെ എനിക്ക് വന്ന പ്രശനങ്ങൾ മുഴുവൻ എ ടു ഇസഡ് ഇദ്ദേഹം അറിഞ്ഞിരിക്കുന്നു.എനിക്ക് വന്ന പ്രശ്‌നങ്ങൾ ബിജുരാധാകൃഷ്ണൻ ആബ്‌സ്‌കോണ്ട് ചെയ്തത്, എന്റെ കമ്പനിക്കെതിരെ വന്ന അലിഗേഷൻസ് എല്ലാം അദ്ദേഹം മനസ്സിലാക്കി എന്ന് അറിയിച്ച ശേഷമാണ് നമ്മുടെ വീക്ക് പോയിന്റിലെത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രശ്‌നങ്ങളിലേക്ക് ...ഇനി ഞാൻ കണ്ടിന്യു ചെയ്യുന്നില്ല...എല്ലാവരും വായിച്ചതാണ്.'