- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന് തമിഴ്‌നാട്ടിൽ കത്രിക വച്ചു ! തമിഴ്‌നാട് സർക്കാരിനെ ചൊടിപ്പിച്ച വിവാദ രംഗങ്ങൾ നീക്കം ചെയ്ത് അണിയറക്കാർ; സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയിലെ രംഗങ്ങൾ നീക്കം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും രജനീകാന്ത്; വരലക്ഷ്മി ശരത് കുമാർ അവതരിപ്പിച്ച കഥാപാത്രത്തിന് ജയലളിതയുമായി സാമ്യമുണ്ടെന്നതും ചൂടൻ ചർച്ച
ചെന്നൈ: വിജയ് ചിത്രം സർക്കാർ റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടും മുൻപേ വിവാദങ്ങളും ആരംഭിച്ചിരുന്നു. തമിഴ്‌നാട് സർക്കാരിനെ ചൊടിപ്പിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ വന്നതിന് പിന്നാലെയാണ് വിവാദപുക ഉയരാൻ തുടങ്ങിയത്. ഇതോടെയാണ് രംഗങ്ങൾ അണിയറ പ്രവർത്തകർ നീക്കം ചെയ്തത്. വെള്ളിയാഴ്‌ച്ച മുതൽ തമിഴ്‌നാട്ടിൽ നടത്തിയ പ്രദർശനങ്ങളിൽ ഈ രംഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ തമിഴ്‌നാടിന് വെളിയിലുള്ള തിയേറ്ററുകളിൽ ഈ രംഗങ്ങൾ നീക്കം ചെയ്യില്ലെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ എ.ആർ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാത്രി പൊലീസ് മുരുഗദോസിന്റെ വീട്ടിൽ റെയ്ഡിനെത്തിയിരുന്നു. എന്നാൽ അദ്ദേഹം വീട്ടിലില്ലാത്തതിനാൽ മടങ്ങി പോയി. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് രജനീകാന്തും ഖുശ്‌ബുവും സർക്കാർ സിനിമയിലെ രംഗങ്ങൾ മുറിച്ചു മാറ്റണമെന്ന എ.ഐ.എ.ഡി.എം.കെ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് രജനീകാന്തു
ചെന്നൈ: വിജയ് ചിത്രം സർക്കാർ റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടും മുൻപേ വിവാദങ്ങളും ആരംഭിച്ചിരുന്നു. തമിഴ്‌നാട് സർക്കാരിനെ ചൊടിപ്പിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ വന്നതിന് പിന്നാലെയാണ് വിവാദപുക ഉയരാൻ തുടങ്ങിയത്. ഇതോടെയാണ് രംഗങ്ങൾ അണിയറ പ്രവർത്തകർ നീക്കം ചെയ്തത്.
വെള്ളിയാഴ്‌ച്ച മുതൽ തമിഴ്‌നാട്ടിൽ നടത്തിയ പ്രദർശനങ്ങളിൽ ഈ രംഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ തമിഴ്‌നാടിന് വെളിയിലുള്ള തിയേറ്ററുകളിൽ ഈ രംഗങ്ങൾ നീക്കം ചെയ്യില്ലെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.
എന്നാൽ ചിത്രത്തിന്റെ സംവിധായകൻ എ.ആർ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാത്രി പൊലീസ് മുരുഗദോസിന്റെ വീട്ടിൽ റെയ്ഡിനെത്തിയിരുന്നു. എന്നാൽ അദ്ദേഹം വീട്ടിലില്ലാത്തതിനാൽ മടങ്ങി പോയി.
സർക്കാർ നടപടിയെ ചോദ്യം ചെയ്ത് രജനീകാന്തും ഖുശ്‌ബുവും
സർക്കാർ സിനിമയിലെ രംഗങ്ങൾ മുറിച്ചു മാറ്റണമെന്ന എ.ഐ.എ.ഡി.എം.കെ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് രജനീകാന്തും വിശാലും ഖുശ്‌ബുവും രംഗത്തെത്തിയിരുന്നു. സെൻസർബോർഡ് അംഗീകാരം നൽകിയ സിനിമയിലെ രംഗങ്ങൾ മാറ്റണമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും ചിത്രത്തിന്റെ പ്രദർശനം തടയുന്നതും ബാനറുകൾ കേടാക്കുന്നതും അപലപനീയമാണെന്നും രജനീകാന്ത് പറഞ്ഞു.
സെൻസർ ചെയ്ത സിനിമകളിൽ ഇടപെടാനുള്ള സർക്കാർ നീക്കം ശരിയല്ലെന്ന് നടൻ വിശാലും പ്രതികരിച്ചിരുന്നു. വിജയ് ചിത്രങ്ങൾക്കെതിരെ ചിത്രങ്ങൾക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ ശരിയല്ലെന്ന് നടിയും കോൺഗ്രസ് വക്താവുമായ ഖുശ്‌ബുവും പറഞ്ഞു.ചിത്രത്തിലെ 'ഒരു വിരൽ പുരട്ചി' എന്ന ഗാനത്തിൽ തമിഴ്‌നാട് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ജനങ്ങൾ കത്തിച്ചെറിയുന്ന ദൃശ്യമുണ്ട്.
സംവിധായകൻ എ.ആർ മുരുഗദോസ് തന്നെ ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുകയും സർക്കാരിന്റെ സഹായങ്ങൾ കത്തിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയെ കൂടെയുള്ളവർ അമിത മരുന്നുനൽകി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ അവതരിപ്പിച്ച കഥാപാത്രത്തിനു മുൻ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന് ചർച്ചയുണ്ടായിരുന്നു.