ളയ ദളപതി വിജയുടെ ദീപാവലി ചിത്രം സർക്കാർ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു.കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ ആറ് കോടിക്ക് മുകളിൽ എന്നാണ് റിപ്പോർട്ട്. ഇത് ബാഹുബലി 2വിന്റെ ആദ്യദിന കളക്ഷൻ റെക്കോർഡ് സർക്കാർ മറികടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ബാഹുബലി 2 ആദ്യദിനം 5.45 കോടി നേടിയപ്പോൾ ആറുകോടിക്ക് മുകളിലാണ് സർക്കാർ കേരളത്തിൽ നിന്നും കൊണ്ടു പോയത്. എന്നാൽ സർക്കാരിനെ വെല്ലുവിളിച്ച് തമിഴ്റോക്കേഴ്സ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരിന്റെ എച്ച് ഡി പ്രിന്റ് തന്നെ ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന് തമിഴ് റോക്കേഴ്സ് ട്വിറ്റർ പേജിൽ കുറിച്ചു.

തമിഴ്‌നാട് രാഷ്ട്രീയം ചർച്ച ചെയ്യുന്ന സർക്കാരിൽ കീർത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത്കുമാർ അടക്കം ചിത്രത്തിൽ വലിയ താരനിരയാണ് അണി നിരക്കുന്നത്. തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ പാലഭിഷേകം മറ്റ് ആഘോഷങ്ങളും ഒഴിവാക്കി മാതൃകയാവുകയാണ് വിജയ് ഫാൻസും. സിനിമയുടെ പ്രചാര ഭാഗമായി 180 അടി ഉയരത്തിൽ കട്ടൗട്ട് സ്ഥാപിച്ച വിജയ് ആരാധകർ ആർഭാടങ്ങൾ ഒഴിവാക്കി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടുകയാണ്. ചങ്ങനാശ്ശേരിയിൽ നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്തി കൊടുത്താണ് കോട്ടയത്തെ വിജയ് ആരാധകർ സർക്കാരിന്റെ വരവ് ആഘോഷമാക്കിയത്.

ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കൽ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെ വിവാഹം ആണ് വിജയ് ആരാധകർ നടത്തി കൊടുത്തത്. കല്യാണ ചെലവുകൾ എങ്ങനെ നടത്തുമെന്നറിയാതെ വിഷമാവസ്ഥയിൽ നിൽക്കുമ്പോഴാണ് വിജയ് ഫാൻസ് സഹായവുമായെത്തുന്നത്. വിവാഹ ചെലവുകൾക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വർണ്ണ ആഭരണവും വിജയ് ഫാൻസ് വാങ്ങി നൽകി. ബി.കോം, ഫിനാൻസ് അക്കൗണ്ടിങ് പഠനം പൂർത്തിയാക്കിയ മോനിഷ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

താരത്തിന്റെ കട്ടൗട്ടുകൾ സ്ഥാപിച്ച് പാലഭിഷേകം നടത്തുന്നതടക്കമുള്ള ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയായിരുന്നു തുക സ്വരൂപിച്ചത്. സൂപ്പർഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആർ മുരുഗദോസ്സും ഒന്നിക്കുന്ന സർക്കാർ തമിഴ്‌നാട് രാഷ്ട്രീയം ആണ് ചർച്ച ചെയ്യുന്നത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവർ നായികമാരായി എത്തുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണി നിരക്കുന്നത്.