- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് തെറ്റിക്കാതെ തമിൾറോക്കേഴ്സ്; സർക്കാറും ഓൺലൈനിൽ ചോർന്നു; പ്രതിഷേധവുമായി ആരാധകർ; സമ്മിശ്ര പ്രതികരണം നേടുന്ന ചിത്രം ചോർന്നത് റിലീസ് ദിവസം
ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് തിയേറ്ററുകളിലെത്തിയ വിജയ്‌യുടെ സർക്കാർ ഓൺലൈനിൽ. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം ചിത്രം ഓൺലൈനിൽ ചോർന്നതായാണ് റിപ്പോർട്ട്. തമിൾറോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രം ചോർന്നത്. ചിത്രം ഓൺലൈനിൽ ചോർത്തിയതിൽ പ്രതിഷേധവുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. തമിൾറോക്കേഴ്‌സിനെതിരെ നിയമ നടപടിയെടുക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇടപെടുന്ന ഒരു കോർപറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഗൂഗിൾ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‌യുടെത് എന്ന് നേരത്തെ തന്നെ സംവിധായകൻ എ ആർ മുരുഗദോസ് പറഞ്ഞിരുന്നു. സർക്കാർ ഒരു പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥയിൽ എ ആർ മുരുഗദോസ് ഗംഭീര മികവാണ് കാട്ടിയിരിക്കുന്നതെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാധ രവി പറഞ്ഞിരുന്നു. സിനിമ ഹീറോയിസത്തിന്റെ മികവിലുള്ളതായിരിക്കുമെന്നും- രാധാ മോഹൻ പറഞ്
ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് തിയേറ്ററുകളിലെത്തിയ വിജയ്‌യുടെ സർക്കാർ ഓൺലൈനിൽ. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം ചിത്രം ഓൺലൈനിൽ ചോർന്നതായാണ് റിപ്പോർട്ട്. തമിൾറോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രം ചോർന്നത്.
ചിത്രം ഓൺലൈനിൽ ചോർത്തിയതിൽ പ്രതിഷേധവുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. തമിൾറോക്കേഴ്‌സിനെതിരെ നിയമ നടപടിയെടുക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇടപെടുന്ന ഒരു കോർപറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഗൂഗിൾ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‌യുടെത് എന്ന് നേരത്തെ തന്നെ സംവിധായകൻ എ ആർ മുരുഗദോസ് പറഞ്ഞിരുന്നു. സർക്കാർ ഒരു പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
തിരക്കഥയിൽ എ ആർ മുരുഗദോസ് ഗംഭീര മികവാണ് കാട്ടിയിരിക്കുന്നതെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാധ രവി പറഞ്ഞിരുന്നു. സിനിമ ഹീറോയിസത്തിന്റെ മികവിലുള്ളതായിരിക്കുമെന്നും- രാധാ മോഹൻ പറഞ്ഞിരുന്നു. എ ആർ റഹ്മാനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. വരലക്ഷ്മി ശരത്കുമാർ ആണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കീർത്തി സുരേഷും യോഗിബാബുവുമാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിൽ റെക്കോർഡ് ഇട്ടാണ് ചിത്രം റിലീസിനെത്തിയത്. തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എ ആർ മുരുഗദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് സർക്കാർ.