ചെന്നൈ; സിനിമ പ്രഖ്യാപിച്ചതുമുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമായിരുന്നു വിജയ് എആർ മുരുഗദോസ് കൂട്ടുകെട്ടിന്റെ സർക്കാർ. പുറത്തുറിങ്ങിയ ഓരോ പോസ്റ്ററുകളടക്കം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കെ. ടീസറിൽ ചരിത്രം പടച്ചിരിക്കുകയാണ് അണിയറ ടീം.

ഏറ്റവും വേഗത്തിൽ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസർ എന്ന റെക്കോഡ് ഇനി വിജയ്യുടെ സർക്കാരിന് സ്വന്തം. അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്റെ റെക്കോഡാണ് സർക്കാരിന്റെ വേഗപാച്ചിലിൽ പഴംങ്കഥയായത്. അവഞ്ചേർസ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകൾ കൊണ്ടാണ് സർക്കാർ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കിൽ എത്താൻ വേണ്ടി വന്നത് വെറും 294 മിനിറ്റ്. അതേസമയം ഓഡിയോ ലോഞ്ചിലെ വിജയ് യുടെ പ്രസംഗവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

നിലവിൽ 12 ലക്ഷം ലൈക്സ് ആണ് സർക്കാർ ടീസറിന് ലഭിച്ചിരിക്കുന്നത്. അവഞ്ചേർസ് ഇൻഫിനിറ്റി വാർ ട്രെയിലറിന്റെ ലൈക്സ് ഇതുവരെ വരെ ലൈക്‌സ് 3.3 ദശലക്ഷമാണ് ആണ്. പുറത്തിറങ്ങി ഒരു ദിവസം പിന്നിടും മുമ്പേ ഒരു കോടി പതിമൂന്ന് ലക്ഷം ആൾക്കാരാണ് ടീസർ കണ്ടിരിക്കുന്നത്. ഏവരും പ്രതീക്ഷിച്ചതു പോലെ തന്നെ ടീസർ റിലീസ് ചെയ്തു മിനിറ്റുകൾക്കുള്ളിൽ തന്നെ അത് യൂടൂബ് ട്രെൻഡിങിൽ ഒന്നാമതാവുകയും ചെയ്തു. ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

സൂപ്പർഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആർ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്‌നാട് രാഷ്ട്രീയം ആണ് ചർച്ച ചെയ്യുന്നത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവർ നായികമാരായി എത്തുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണി നിരക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ റഹ്മാനും മലയാളിയായ ഗിരീഷ്ഗംഗാധരൻ ചായാഗ്രാഹരണവും നിർവഹിക്കുന്നു.