രാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന സർക്കാർ. നാളെ ദിപാവലി റിലീസായി ചിത്രം തിയേറ്റരിലെത്തും മുമ്പ് തകർപ്പൻ ആക്ഷൻ രംഗങ്ങളും ദളപതിയുടെ കിടിലൻ നത്തച്ചുവടുമൊക്കെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സർക്കാരിന്റെ പുതിയ പ്രോമോ വീഡിയോകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പത്ത് ലക്ഷത്തോളം പേർ വിഡിയോകൾ കണ്ട് കഴിഞ്ഞു.

ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളാണ് പുറത്തിറക്കിയിരിക്കുന്നത്.
സൂപ്പർഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആർ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്‌നാട് രാഷ്ട്രീയം ആണ് ചർച്ച ചെയ്യുന്നത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവർ നായികമാരായി എത്തുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണി നിരക്കുന്നത്.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ റഹമാനും മലയാളിയായ ഗിരീഷ്ഗംഗാധരൻ ചായാഗ്രാഹരണവും നിർവഹിക്കുന്നു.ഇഫാർ ഇന്റർനാഷണൽ ആണ് ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത്. കേരളത്തിൽ ഒരു സിനിമയ്ക്കു ലഭിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയി സർക്കാർ എത്തിക്കാനാണ് വിതരണക്കാരുടെ ശ്രമം. വിവിധ രാജ്യങ്ങളിലായി 1200 സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തും.