ആവശ്യമായ സാധനങ്ങൾ

1. അരി – 2 കപ്പ്

2. എലക്ക - 2

3. പെരുംജീരകം - 1 ടീ.സ്പൂൺ

4. കൊച്ചുള്ളി - 3

5. ശർക്കര - ¼ കിലൊ

6. ഉപ്പ് പാകത്തിന്

അലങ്കരിക്കാൻ

കൊച്ചുള്ളി ചെറുതായി അരിഞ്ഞ വെളിച്ചെണ്ണയിൽ മൂപ്പിച്ച് വെക്കുക.

പാകം ചെയ്യുന്ന വിധം

ശർക്കര ഇത്തിരി വെള്ളംചേർത്ത് പാനിയാക്കി വെക്കുക. അരിയും കുതിർത്തുവെക്കുക, 2 മണിക്കൂർ. കുതിർത്ത അരിയുടെ കൂടെ ഏലക്കയും പെരുംജീരകവും കൊച്ചുള്ളിയും ചേർത്ത്, ഇഡ്ഡലിമാവിന്റെ പരുവത്തിൽ കട്ടിയിൽ അരച്ച്, ഒരു രാത്രി പുളിക്കാൻ വെക്കുക. രാവിലെ ശർക്കരപാനിയും ചേർത്ത്, കുറച്ചു നേരം വെക്കുക. പ്രത്യേകം ശ്രദ്ധിക്കുക, ശർക്കരചേർത്തു കഴിഞ്ഞ് ആവശ്യമെങ്കിൽ മാത്രം ഉപ്പ് ചേർത്താൽ മതി.

അപ്പം ചുടുന്ന വിധം

ഇനി ഈ മാവ് പാലപ്പചട്ടിയിൽ ഒഴിച്ച് പാലപ്പം ചുടുന്ന അതെ രീതിയിൽ ചുട്ടെടുക്കുക. വിളംബുന്നതിനൊപ്പം മൂപ്പിച്ചു വച്ചീരിക്കുന്ന കൊച്ചുള്ളി മുകളിൽ തൂകുക. കറികൾക്കൊപ്പവും, അല്ലാതെയും ഇത് കഴിക്കാവുന്നതാണ്.

കുറിപ്പ്: ഇത്  സജ്ന  ഫഹ്യ എന്നയാളിന്റെ പാചകത്തിന്റെ പുനരാവിഷ്ക്കരണം   ആണ്.പാലപ്പത്തിന്റെ അതേരീതിയെങ്കിലും മാവിലും , കൂട്ടിലും വ്യത്യാസം ഉണ്ട്. ശർക്കരയുടെ മധുരം അല്പം ഉള്ളതിനാൽ ഒരു കറിയില്ലാതെയും കഴിക്കാം. ഏതെങ്കിലും ഒരു കറിയുടെ കൂടെയും ആവാം.