നൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം സർവോപരി പാലാക്കാരൻ ട്രെയിലർ പുറത്ത്. പാലാ സ്വദേശിയും തൃശ്ശൂർ സ്പെഷൽ ബ്രാഞ്ച് സിഐയുമായ ജോസ് കെ. മാണിയും ചുംബനസമരത്തിലെ നായികയും നാടകപ്രവർത്തകയുമായ അനുപമ നീലകണ്ഠനും തമ്മിൽ കണ്ടുമുട്ടുന്നതും അവർ തമ്മിലുള്ള വിചിത്രമായ സൗഹൃദത്തിന്റെയും കഥ ഏറെ രസാവഹമായി പറയുന്ന ചിത്രമാണ് 'സർവോപരി പാലാക്കാരൻ.'

അപർണാ ബാലമുരളി നായികാപ്രാധാന്യമുള്ള കഥാപാത്രം ചെയ്യുന്ന ചിത്രത്തിൽ അനു സിതാര, ബാലു വർഗീസ്, അലെൻസിയർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു സീരിയൽ നടി ഗായത്രി അരുൺ സിനിമയിൽ അഭിനയിക്കുന്നുണ്ട്. എസ്.സുരേഷ് ബാബുവിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു

ആൽബി ക്യാമറചെയ്തിരിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് വിനോദ് സുകുമാരൻ ആണ്. ബിജിബാൽ ആണ് ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്.