- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈലറ്റുമാരുടെ ആവശ്യങ്ങൾക്ക് അവസാന നിമിഷം അംഗീകാരമായി; നോർവ്വേയിൽ എസ്എഎസ് പൈലറ്റുമാർ നടത്താനിരുന്ന സമരം പിൻവലിച്ചു
വേതന വ്യവസഥയിലെ മാറ്റം, ജോലി സമയം തുടങ്ങിയ കാര്യങ്ങളിൽ പരിഷ്‌കരണം വേണമെന്നാവശ്യപ്പെട്ട് എസ്എഎസ് പൈലറ്റുമാർ നടത്താനിരുന്ന സമരം അവസാന നിമിഷം പിൻവലിച്ചു. പൈലറ്റുമാരുടെ ആവശ്യങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഫെഡറേഷൻ ഓഫ് നോർവ്വീജിയൻ ഇന്റസ്ട്രീസുമായി അസോസിയേഷൻ നേതാക്കൾ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ വ്യാഴാഴ്‌ച്ച രാവിലെ നാല് മണിയോടെയാണ് കാരാർ മാനേജ്മന്റെ് അംഗീകരിച്ചത്. പൈലറ്റ്മാർ മുന്നോട്ടുവച്ച ശമ്പളവർദ്ധനവ് സംബന്ധിച്ച് ആറ് ശതമാനം ശമ്പളവർദ്ധനവ് നടപ്പിലാക്കാൻ തീരുമാനമായി. ഇത് മൂന്ന് വർഷത്തിനുള്ളിൽ നല്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ പൈലറ്റുമാർക്ക് സ്‌കൂൾ അവധി ദിനങ്ങളിൽ അവധിയെടുക്കാനും അധികാരം ഉണ്ട്. ഏകദേശം 600 പൈലറ്റുകളായിരുന്നു സമരത്തിൽ പങ്കെടുക്കാനിരുന്നുത്. സ്‌കന്റനേവിയൻ പൈലറ്റ് അസോസിയേഷനിലെ മൂന്നോളം സംഘടനകൾ ആയിരുന്നു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ഡാനിഷ് ആൻഡ് നോർവ്വേജിയൻ എസ്്എഎസ് പൈലറ്റുമാർ ആഹ്വാനം ചെയ്ത സമരത്തിൽ ദ ഡാനിഷ് പൈലറ്റ് അസ
വേതന വ്യവസഥയിലെ മാറ്റം, ജോലി സമയം തുടങ്ങിയ കാര്യങ്ങളിൽ പരിഷ്‌കരണം വേണമെന്നാവശ്യപ്പെട്ട് എസ്എഎസ് പൈലറ്റുമാർ നടത്താനിരുന്ന സമരം അവസാന നിമിഷം പിൻവലിച്ചു. പൈലറ്റുമാരുടെ ആവശ്യങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
ഫെഡറേഷൻ ഓഫ് നോർവ്വീജിയൻ ഇന്റസ്ട്രീസുമായി അസോസിയേഷൻ നേതാക്കൾ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ വ്യാഴാഴ്‌ച്ച രാവിലെ നാല് മണിയോടെയാണ് കാരാർ മാനേജ്മന്റെ് അംഗീകരിച്ചത്. പൈലറ്റ്മാർ മുന്നോട്ടുവച്ച ശമ്പളവർദ്ധനവ് സംബന്ധിച്ച് ആറ് ശതമാനം ശമ്പളവർദ്ധനവ് നടപ്പിലാക്കാൻ തീരുമാനമായി. ഇത് മൂന്ന് വർഷത്തിനുള്ളിൽ നല്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ പൈലറ്റുമാർക്ക് സ്‌കൂൾ അവധി ദിനങ്ങളിൽ അവധിയെടുക്കാനും അധികാരം ഉണ്ട്.
ഏകദേശം 600 പൈലറ്റുകളായിരുന്നു സമരത്തിൽ പങ്കെടുക്കാനിരുന്നുത്. സ്‌കന്റനേവിയൻ പൈലറ്റ് അസോസിയേഷനിലെ മൂന്നോളം സംഘടനകൾ ആയിരുന്നു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ഡാനിഷ് ആൻഡ് നോർവ്വേജിയൻ എസ്്എഎസ് പൈലറ്റുമാർ ആഹ്വാനം ചെയ്ത സമരത്തിൽ ദ ഡാനിഷ് പൈലറ്റ് അസോസിയേഷൻ, നോർവ്വീജിയൻ എസ്എഎസ് എയർവേയ്സ് അസോസിയേഷൻ, എസ്എഎസ് നോർവ്വേ പൈലറ്റ് അസോസിയേഷൻ എന്നീ സംഘടനകളും സമര ഭീഷണി മുഴക്കിയിരുന്നു.