- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹതയില്ല; ശശീന്ദ്രൻ മന്ത്രിയായി നാളെ നിയമസഭയിൽ ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പരാതിയുടെ സാഹചര്യത്തിൽ ശശീന്ദ്രൻ മന്ത്രിയായി നാളെ നിയമസഭയിൽ ഉണ്ടാകരുത്. സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തിൽ നിന്ന് പരാതിക്കാരിയെ, തന്റെ രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയിൽ നിന്നും പിന്മാറാൻ ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹതയില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.
യുക്തിരഹിതമായ, ദുർബലമായ വാദങ്ങളാണ് ശശീന്ദ്രൻ ഉന്നയിക്കുന്നത്. പീഡിപ്പിച്ചു എന്നു പറഞ്ഞ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നിലനിൽക്കുമ്പോഴാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശശീന്ദ്രൻ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചത്.
ഇതാണോ സിപിഎമ്മിന്റെ സ്ത്രീപക്ഷ കാമ്പയിൽ. സ്ത്രീപക്ഷത്തിനു വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഇനി കഴിയുമോ? വിഷയം അറിയാതെ ഇടപെട്ടെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ഇത് യുക്തിരഹിതമായ വാദമാണ്. ഈ മന്ത്രിയെ മന്ത്രിസഭിയിൽ വച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമാണെന്നു കാണുകയാണെങ്കിൽ പ്രതിപക്ഷം മറ്റ് മാർഗങ്ങൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം നിലമേൽ പഞ്ചായത്ത് പി.എച്ച്.സി ഉപരോധിച്ചതിന്റെ പേരിൽ അഞ്ച് വനിതകൾഉൾപ്പെടെ പത്ത് പഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ ഇട്ടിരിക്കുകയാണ്. രണ്ടാം തവണ അധികാരത്തിൽ എത്തിയതിന്റെ ധിക്കാരമാണിത്. മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ നൽകിയതിന്റെ പേരിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തു. ഒരു സ്ത്രീയ്ക്ക് എതിരെയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പ്രതികാര നടപടി സ്വീകരിച്ചത്. സ്ത്രീകളോട് എന്തും ചെയ്യാമെന്ന വൃത്തികേടാണ് ഇവിടെ നടക്കുന്നത്. ഇതിനൊക്കെ നിയമസഭയിൽ സർക്കാർ ഉത്തരം പറയേണ്ടിവരും-വിഡി സതീശൻ പറഞ്ഞു.