- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരാതിക്കാരി ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയത് വഴിത്തിരിവായി; ഫോണിൽ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്ന പരാതിക്കാരിയുടെ മൊഴി നിർണായകമായി; ഫോൺകെണി കേസിൽ മുന്മന്ത്രി എ.കെ ശശീന്ദ്രൻ കുറ്റവിമുക്തൻ; മന്ത്രിപദത്തിൽ തിരിച്ചെത്തുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ
തിരുവനന്തപുരം: മുന്മന്ത്രി എ.കെ ശശീന്ദ്രനെ ഫോൺകെണിക്കേസിൽ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പരാതി പറയാനെത്തിയ യുവതിയെ മന്ത്രി നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്‌തെന്നുമാണ് കേസ്. പരാതിക്കാരി പിന്നീട് ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും തന്നോട് ഫോണിൽ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയിൽ വെച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അവർ മൊഴി നൽകി. തന്നോട് ഫോണിൽ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവർ കോടതിയെ അറിയിച്ചു. നേരത്തെയും എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്ന് യുവതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ആ ഹരജി പിൻവലിച്ചു. കേസിനാസ്പദമായ സംഭവം ഫോൺകെണിയാണെന്ന് വാർത്ത പ്രക്ഷേപണം ചെയ്ത ചാനൽ തുറന്നുസമ്മതിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഫോൺകെണിയുടെ അണിയറക്കാർ ഇപ്പോഴും നിയമ നടപടി നേരിടുന്നുണ്ട്. കേസിൽ അനുകൂല വിധി
തിരുവനന്തപുരം: മുന്മന്ത്രി എ.കെ ശശീന്ദ്രനെ ഫോൺകെണിക്കേസിൽ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പരാതി പറയാനെത്തിയ യുവതിയെ മന്ത്രി നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്‌തെന്നുമാണ് കേസ്.
പരാതിക്കാരി പിന്നീട് ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും തന്നോട് ഫോണിൽ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയിൽ വെച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അവർ മൊഴി നൽകി. തന്നോട് ഫോണിൽ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവർ കോടതിയെ അറിയിച്ചു.
നേരത്തെയും എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്ന് യുവതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ആ ഹരജി പിൻവലിച്ചു. കേസിനാസ്പദമായ സംഭവം ഫോൺകെണിയാണെന്ന് വാർത്ത പ്രക്ഷേപണം ചെയ്ത ചാനൽ തുറന്നുസമ്മതിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഫോൺകെണിയുടെ അണിയറക്കാർ ഇപ്പോഴും നിയമ നടപടി നേരിടുന്നുണ്ട്. കേസിൽ അനുകൂല വിധി വന്ന സ്ഥിതിക്ക് മന്ത്രി സ്ഥാനത്തേക്ക് വീണ്ടും തിരികെവരാമെന്നും ശശീന്ദ്രൻ പ്രതീക്ഷിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശശീന്ദ്രന്റെ പ്രതീക്ഷകൾ നടപ്പാകാനുള്ള സാധ്യതയാണ് കൂടുതൽ.
എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനായതിനാൽ മന്ത്രിപദത്തിൽ തിരിച്ചെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനും പ്രതികരിച്ചു. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ നാളെ ഡൽഹിക്ക് പോകുമെന്നും ടി.പി.പീതാംബരൻ വ്യക്തമാക്കി.
അതേസമയം, കേസ് ഒത്തുതീർപ്പാക്കരുതെന്ന സ്വകാര്യ ഹർജി കോടതി തള്ളിക്കളയുകയും ചെയ്തു. രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് പരാതിക്കാരി പേടിച്ചിട്ടാണ് മൊഴി മാറ്റിയതെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ഹർജി മഹാലക്ഷ്മി എന്നയാൾ നൽകിയത്. എന്നാൽ ഹർജിക്കാരിയുടെ വിലാസം വ്യാജമാണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വാർത്തയിൽ 2016 നവംബർ എട്ടിനു പ്രതികരണം തേടിയെത്തിയ ചാനൽ ലേഖികയോട് മന്ത്രിയായിരിക്കെ ശശീന്ദ്രൻ മോശമായി പെരുമാറിയെന്നും മറ്റുമായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരിൽ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോൺ സംഭാഷണം ഒരു ടിവി ചാനലാണു പുറത്തുവിട്ടത്. ആരോപണമുയർന്നയുടൻ ധാർമികത ഉയർത്തിക്കാട്ടി ശശീന്ദ്രൻ മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയും ചെയ്തിരുന്നു.
തുടർന്ന് ചാനൽ മനഃപൂർവം ഒരുക്കിയ കെണിയിൽ കുടുങ്ങുകയായിരുന്നു ശശീന്ദ്രനെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചാനൽ മേധാവിയടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.