ഡൽഹി: മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം സായിപ്പിനെ പോലും അമ്പരപ്പിക്കുന്നതാണ്. പലപ്പോഴും കടുകട്ടി വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുന്ന തരൂരിന്റ ഇംഗ്ലീഷ് മനസ്സിലാക്കാൻ നിഘണ്ടുവിന്റെ സഹായം പോലും മതിയായെന്ന് വരില്ല. എന്നാൽ ഇപ്പോൾ ശശി തരൂരിന്റെ ഇംഗ്ലീഷ് ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന് പറ്റിയ ഒരു തെറ്റിലൂടെയാണ്.

വിചിത്രമായ ഉച്ചരാണങ്ങളും സ്പെല്ലിംഗുകളും കൊണ്ട് സങ്കീർണതയുള്ള ആ വാക്കുകൾ പലപ്പോഴും വാർത്തകളിൽ ഇടംനേടാറുമുണ്ട്. എന്നാൽ, ഇപ്പോൾ ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിങ് തെറ്റിച്ചതാണ് തരൂരിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത.യു.എ.ഇയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അക്ഷരത്തെറ്റ് സംഭവിച്ചത്. എംഇഎസ് കോളേജ് ഓഫ് എൻജിനീയറിങ് പൂർവ വിദ്യാർത്ഥികളുടെ പരിപാടിയിൽ സംസാരിച്ചതിനെക്കുറിച്ചുള്ള കുറിപ്പിലാണ് അക്ഷരപ്പിശകുണ്ടായത്. 'Innovation' എന്നവാക്കിന് പകരം 'Innivation' എന്ന് തെറ്റി എഴുതുകയായിരുന്നു. തരൂരിൽനിന്നുണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത ഈ പിശക് ട്രോളന്മാർക്ക് ചാകരയായി. നിരവധി പേരാണ് ട്വിറ്ററിൽ തരൂരിന്റെ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.