മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പരിഹസിച്ചു കോൺഗ്രസ് എംപി ശശി തരൂരിന്റെ ട്വീറ്റ്. മഴയത്ത് കുട പിടിക്കാൻ സഹായികളെ നിയോഗിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മനോഭാവത്തെയാണ് തരൂർ ചിത്ര ട്വീറ്റുമായി പരിഹസിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയും ഫ്രാൻസിസ് മാർപാപ്പയും മഴയത്ത് സ്വന്തം കൈകൾ കൊണ്ട് കുട പിടിക്കുന്ന ചിത്രങ്ങളും ചേർത്താണ് തരൂരിന്റെ ട്വീറ്റ്. 

ട്വീറ്റിനൊപ്പം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും പരിഹസിച്ചും വിമർശിച്ചുമുള്ള അടിക്കുറിപ്പ് ഇങ്ങനെ.

മുതലാളിത്ത സംവാധാനവും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും തമ്മിലുള്ള വ്യത്യാസം. മഴയുള്ള കേരളത്തിൽ ജനകീയ ജനാധിപത്യം നടപ്പാക്കുന്നു.

The difference between capitalist systems & Communist rulers. People's democracy in action in rainy Kerala! pic.twitter.com/UeUkZuvVV2
- Shashi Tharoor (@ShashiTharoor) September 7, 2016

ആദ്യം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചിത്രപോസ്റ്റ് പിന്നീട് സ്വന്തം ഫേസ്‌ബുക്ക് പേജിലും തരൂർ പോസ്റ്റ് ചെയ്തിട്ടുണ്ട്. തരൂരിന്റെ ട്വീറ്റും ഫേസ്‌ബുക്ക് പോസ്റ്റും നവമാദ്ധ്യമങ്ങളിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മണിക്കൂറുകൾക്കകം ആയിരത്തിലതികം ഷെയറും പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.