- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു കേസുകളിൽ കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷിച്ചു; ഒരു കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി ഏതുനിമിഷവും എത്തും; നാല് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ്സുകൾ മുന്നോട്ട്; ഭർത്താവും ബന്ധുക്കളുമെന്നാം കുറ്റവാളികൾ; എന്നിട്ടും എങ്ങനെയാണ് ശശികലയ്ക്ക് മുഖ്യമന്ത്രിയാവാൻ കഴിയുകയെന്ന് ചോദിച്ച് അത്ഭുതം കൂറി നിയമവൃത്തങ്ങൾ
ജയലളിതയുടെ തോഴിയായിരുന്നു എക്കാലവും ശശികല. ജയക്കെതിരെ ഉയർന്ന നിയമക്കുരുക്കുകൾ ശശികലയ്‌ക്കെതിരെ നീണ്ടതും സ്വാഭാവികം. എന്നാൽ, ജയലളിതയുടെ തോഴിയായി നിന്ന കാലത്തെ അനുഭവങ്ങളായിരിക്കില്ല തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ശശികലയ്ക്ക് നേരിടേണ്ടിവരികയെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിയമക്കുരുക്കുകളഴിച്ചും കുരുങ്ങിയുമാകും അവരുടെ ഭരണയാത്ര. ഒട്ടേറെകേസ്സുകളിൽ ജയലളിതയ്‌ക്കൊപ്പം കുടുങ്ങിയ ശശികലയെ കാത്തിരിക്കുന്നത് ഒട്ടും നല്ല നാളുകളായിരിക്കില്ല. ഭർത്താവ് എം. നടരാജനുൾപ്പെടെ ബന്ധുക്കളും ഒട്ടേറെ കേസ്സുകളിൽ പ്രതികളാണ്. അനന്തിരവന്മാരായ ടി.വി. ദിനകരൻ, വി.എൻ. സുധാകരൻ, ശശികലയുടെ സഹോദരൻ ദിവാകരൻ, സഹോദര ഭാര്യ ജെ.ഇളവരശി, അവരുടെ മക്കൾ തുടങ്ങി കുടുംബക്കാരും പല കേസ്സുകളിലും പ്രതികളാണ്. അനധികൃത സ്വത്ത് സമ്പാദനമുൾപ്പെടെ ഒട്ടേറെ കേസ്സുകൾ ശശികലയ്‌ക്കെതിരെയുണ്ട്. 1996-ൽ ജയയ്‌ക്കൊപ്പം തുടങ്ങിയതാണ് ഈ കേസ്സുകളിലെ പോരാട്ടം. പ്ലസന്റ് സ്റ്റേ ഹോട്ടൽ കേസൊഴിച്ച് മൂന്നെണ്ണത്തിൽ ശശികലയെയും ജയയെയും ശിക്ഷിച്ചിരുന്നു. അനധ

ജയലളിതയുടെ തോഴിയായിരുന്നു എക്കാലവും ശശികല. ജയക്കെതിരെ ഉയർന്ന നിയമക്കുരുക്കുകൾ ശശികലയ്‌ക്കെതിരെ നീണ്ടതും സ്വാഭാവികം. എന്നാൽ, ജയലളിതയുടെ തോഴിയായി നിന്ന കാലത്തെ അനുഭവങ്ങളായിരിക്കില്ല തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ശശികലയ്ക്ക് നേരിടേണ്ടിവരികയെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിയമക്കുരുക്കുകളഴിച്ചും കുരുങ്ങിയുമാകും അവരുടെ ഭരണയാത്ര.
ഒട്ടേറെകേസ്സുകളിൽ ജയലളിതയ്‌ക്കൊപ്പം കുടുങ്ങിയ ശശികലയെ കാത്തിരിക്കുന്നത് ഒട്ടും നല്ല നാളുകളായിരിക്കില്ല. ഭർത്താവ് എം. നടരാജനുൾപ്പെടെ ബന്ധുക്കളും ഒട്ടേറെ കേസ്സുകളിൽ പ്രതികളാണ്. അനന്തിരവന്മാരായ ടി.വി. ദിനകരൻ, വി.എൻ. സുധാകരൻ, ശശികലയുടെ സഹോദരൻ ദിവാകരൻ, സഹോദര ഭാര്യ ജെ.ഇളവരശി, അവരുടെ മക്കൾ തുടങ്ങി കുടുംബക്കാരും പല കേസ്സുകളിലും പ്രതികളാണ്.
അനധികൃത സ്വത്ത് സമ്പാദനമുൾപ്പെടെ ഒട്ടേറെ കേസ്സുകൾ ശശികലയ്‌ക്കെതിരെയുണ്ട്. 1996-ൽ ജയയ്‌ക്കൊപ്പം തുടങ്ങിയതാണ് ഈ കേസ്സുകളിലെ പോരാട്ടം. പ്ലസന്റ് സ്റ്റേ ഹോട്ടൽ കേസൊഴിച്ച് മൂന്നെണ്ണത്തിൽ ശശികലയെയും ജയയെയും ശിക്ഷിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസ്സ് സുപ്രീം കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഏതു നിമിഷവും ഇതിൽ വിധി വന്നേക്കാം. ഇക്കൊല്ലം മെയ് മാസത്തിനുള്ളിൽ വിധിവരുമെന്നാണ് സൂചന.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശശികലയ്ക്ക് പിന്നാലെയുണ്ട്. സമൻസുകളോട് പ്രതികരിക്കാത്തതിന് ശശികലയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇഡിയുടെ കേസുകളിൽ ഹൈക്കോടതിയിൽനിന്ന് ശശികലയ്ക്ക് ആശ്വാസം കിട്ടിയെങ്കിലും, കേസ്സിപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 20 വർഷംമുമ്പ് ആഡംബര കാർ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ശശികലയുടെ ഭർത്താവിനെതിരെയും ഇഡി കേസ്സെടുത്തിട്ടുണ്ട്. രണ്ടുകേസുകൾ ഇതിലും നടക്കുന്നു.
ഫെറ നിയമം ലംഘിച്ചതിനാണ് ശശികലയുടം അനന്തിരവൻ ദിനദരനെതിരെ കേസ്. 28 കോടി രൂപയാണ് ഇയാൾക്ക് മേൽ ചുമത്തിയിട്ടുള്ള പിഴ. ഈ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.മുൻ എംപികൂടിയായ ദിനകരനെതിരെ ജെജെടിവി ട്രാൻസ്‌പോണ്ടർ കേസിലും നിയമനടപടി നടക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസ്സിലാണ് വിഎൻ സുധാകരനും ജെ. ഇളവരശിയും കുടുങ്ങിയിട്ടുള്ളത്. ദിവാകരനെതിരെ രണ്ട് ഭൂമി കൈയേറ്റക്കേസുകളുണ്ട്.

