- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസോർട്ടിൽ തടവിലിട്ടില്ലെന്നു വിശ്വസിപ്പിക്കാൻ എംഎൽഎമാരെ മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ എത്തിച്ചു ശശികല; എത്രപേർ കൂടെയുണ്ടെന്ന ചോദ്യത്തിന് എണ്ണിനോക്കിക്കോളാൻ മറുപടി; സത്യപ്രതിജ്ഞ വൈകിക്കുന്ന ഗവർണർക്കും രൂക്ഷ വിമർശനം; ഗവർണർക്കെതിരേ പ്രതിഷേധമുണ്ടാകുമെന്നും ചിന്നമ്മയുടെ ഭീഷണി
ചെന്നൈ: തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത ഗവർണർ സി. വിദ്യാസാഗർ റാവുവിനെതിരേ രൂക്ഷ വിമർശനവുമായി ശശികല. മന്ത്രിസഭ രൂപീകരിക്കാൻ തന്നെ ക്ഷണിക്കാത്ത ഗവർണറുടെ നടപടിയുൽ ദൂരൂഹതയുണ്ടെന്ന് അവർ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നിൽ ബിജെപിയും ഡിഎംകെയുമാണെന്നും ശശികല ആരോപിച്ചു. അണ്ണാഡിഎംകെ എംഎൽഎമാർ തടങ്കലിലല്ലെന്നും ശശികല അവകാശപ്പെട്ടു. എംഎൽഎമാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. പാർട്ടി ഒരു കുടുംബത്തെപ്പോലെ ഒറ്റക്കെട്ടാണ്. എംഎൽഎമാരെ ചിലർ ഭീഷണിപ്പെടുത്തുന്നുണ്ട്. ഗവർണറുടെ നടപടിക്കെതിരേ പ്രതിഷേധിക്കുമെന്നും ശശികല കൂട്ടിച്ചേർത്തു. കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ശശികല. എംഎൽഎമാരും ഒപ്പമുണ്ടായിരുന്നു. എംഎൽഎമാരെ തടവിലിട്ടിരിക്കുകയാണെന്ന ആരോപണം ശശികല നിഷേധിച്ചു. എംഎൽഎമാരെ ചിലർ ഭീഷണിപ്പെടുത്തുണ്ട്. പാർട്ടിയുടെ ശത്രുക്കൾ കള്ളം പ്രചരിപ്പിക്ക
ചെന്നൈ: തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത ഗവർണർ സി. വിദ്യാസാഗർ റാവുവിനെതിരേ രൂക്ഷ വിമർശനവുമായി ശശികല. മന്ത്രിസഭ രൂപീകരിക്കാൻ തന്നെ ക്ഷണിക്കാത്ത ഗവർണറുടെ നടപടിയുൽ ദൂരൂഹതയുണ്ടെന്ന് അവർ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നിൽ ബിജെപിയും ഡിഎംകെയുമാണെന്നും ശശികല ആരോപിച്ചു.
അണ്ണാഡിഎംകെ എംഎൽഎമാർ തടങ്കലിലല്ലെന്നും ശശികല അവകാശപ്പെട്ടു. എംഎൽഎമാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. പാർട്ടി ഒരു കുടുംബത്തെപ്പോലെ ഒറ്റക്കെട്ടാണ്. എംഎൽഎമാരെ ചിലർ ഭീഷണിപ്പെടുത്തുന്നുണ്ട്. ഗവർണറുടെ നടപടിക്കെതിരേ പ്രതിഷേധിക്കുമെന്നും ശശികല കൂട്ടിച്ചേർത്തു. കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ശശികല. എംഎൽഎമാരും ഒപ്പമുണ്ടായിരുന്നു.
എംഎൽഎമാരെ തടവിലിട്ടിരിക്കുകയാണെന്ന ആരോപണം ശശികല നിഷേധിച്ചു. എംഎൽഎമാരെ ചിലർ ഭീഷണിപ്പെടുത്തുണ്ട്. പാർട്ടിയുടെ ശത്രുക്കൾ കള്ളം പ്രചരിപ്പിക്കുയാണ്. എംഎൽഎമാർ അവരുടെ ഫോൺ ഉപയോഗിക്കുന്നുണ്ട്. അവർ കുടുംബത്തോടും കുട്ടികളോടും സ്ഥിരമായി സംസാരിക്കുന്നുണ്ടെന്നും ശശികല പറഞ്ഞു. എംഎൽഎമാർ കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് ഇവിടെ കഴിയുന്നത്. ഇത് അവർക്ക് പാർട്ടിയോടുള്ള ആത്മാർഥതയാണ് കാണിക്കുന്നത്.
കൂവത്തൂരിലെ റിസോർട്ടിൽ എംഎൽഎമാർക്കൊപ്പമായിരുന്നു ശശികല മാദ്ധ്യമങ്ങളെ കണ്ടത്. എല്ലാവരും ഇവിടെ സ്വതന്ത്രരായി ഇരിക്കുകയാണെന്നും, പുറത്തു പോയവർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ശശികല പറഞ്ഞു. എത്ര എംഎൽഎമാർ കൂടെയുണ്ട് എന്ന ചോദ്യത്തിന് എണ്ണി നോക്കിക്കൊളാനായിരുന്നു ശശികലയുടെ മറുപടി. കൽപ്പാക്കത്ത് കഴിഞ്ഞിരുന്ന എംഎൽഎമാരെയും കൂവത്തൂരിലെത്തിച്ചാണ് മണിക്കൂറുകൾ നീണ്ട ചർച്ച അവസാനിച്ചത്. ഇന്നലെയും ശശികല റിസോർട്ടിലെത്തി മൂന്നു മണിക്കൂറോളം എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവർണർ സി. വിദ്യാസാഗർ റാവുവിനെതിരെയും ശശികല ആഞ്ഞടിച്ചു. ഗവർണർക്കെതിരെ പ്രതിഷേധിക്കുമെന്നു പറഞ്ഞ അവർ, മന്ത്രിസഭ രൂപീകരിക്കാൻ തന്നെ വിളിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. ഇതിനു പിന്നിൽ ബിജെപിയും ഡിഎംകെയുമാണെന്നും അവർ പറഞ്ഞു.
തങ്ങളെ പുറത്തുവിടണമെന്ന് ശശികല ക്യാംപിലെ ഇരുപതോളം എംഎൽഎമാർ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ശശികല കൂവത്തൂരിലെത്തിയത്. റിസോർട്ടിനു മുന്നിൽ പാർട്ടി പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും തിങ്ങിക്കൂടിയിരുന്നു. വീണ്ടും മാദ്ധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. ഇതേ തുടർന്ന്, അണ്ണാ ഡിഎംകെ എംഎൽഎമാരെ പാർപ്പിച്ചിട്ടുള്ള മഹാബലിപുരം കൂവത്തൂരിലെ റിസോർട്ടിലേക്കുള്ള റോഡിൽ മാദ്ധ്യമ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. റിസോർട്ടിലേക്കു പ്രവേശിക്കുന്നതു തടയുന്ന ഗുണ്ടകളെ പുറത്താക്കണമെന്നും മാദ്ധ്യമപ്രവർത്തകർക്കു പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
നേരത്തേ കൂവത്തൂരിലേക്കു തിരിക്കും മുമ്പും ശശികല മാദ്ധ്യമപ്രവർത്തരോടു സംസാരിച്ചിരുന്നു. ജയലളിതയുടെ കാലത്തും തന്നെ തകർക്കാൻ നീക്കം നടന്നതായി അവർ ആരോപിച്ചു. മൂൻകൂട്ടി തയ്യറാക്കിയ പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ അനുയായികളുള്ള മൂന്നാമത്തെ പാർട്ടിയായാണ് അണ്ണാഡിഎംകെ. പാർട്ടിയെ പിളർത്താനുള്ള ശ്രമം പാർട്ടി അനുയായികൾ തിരിച്ചറിയുമെന്നും ശശികല പറഞ്ഞു.
കാര്യങ്ങൾ തനിക്ക് എതിരായാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഗവർണർക്ക് കത്തെഴുതിയെന്ന് വരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നു. താൻ ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നും ശശികല പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശശികല പറഞ്ഞു. ഇപ്പോൾ നടക്കുന്നത് പാർട്ടിയെ പിളർത്തി ദുർബലമാക്കാനുള്ള ശ്രമമാണെന്നും അവർ കൂട്ടിച്ചേർത്തു.



