- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്തുണയ്ക്കുന്ന എംഎൽഎമാരെ മുഴുവൻ ഗവർണറുടെ മുന്നിലെത്തിക്കാനുള്ള ശശികലയുടെ നീക്കം വിജയിച്ചില്ല; ഗവർണർ അനുമതി നല്കിയത് പത്ത് എംഎൽഎമാർക്കൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക്; ചിന്നമ്മ രാജ്ഭവനിലെത്തിയത് മറീന ബീച്ചിലെ ജയയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചിട്ട്
ചെന്നൈ: കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് പിന്നാലെ ഗവർണറുമായി കൂടിക്കാഴ്‌ച്ച നടത്താൻ അണ്ണാ ഡിഎംഎകെ ജനറൽ സെക്രട്ടറി വികെ ശശികലയും രാജ്ഭവനിലെത്തി. കൂടിക്കാഴ്‌ച്ചയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ശശികല ഉന്നയിക്കും. ഏറ്റവും വിശ്വസ്തരായ പത്ത് മന്ത്രിമാർ ശശികലയെ അനുഗമിക്കുന്നുണ്ട്. അതേസമയം തന്നെ പിന്തുണയ്ക്കുന്ന എല്ലാ എംഎൽഎമാരെയും ഗവർണറുടെ മുന്നിലെത്തിക്കാനുള്ള ശശികലയുടെ നീക്കം വിജയം കണ്ടില്ല. പത്ത് എംഎൽഎമാർക്കു മാത്രമാണ് ശശികലയ്‌ക്കൊപ്പം കൂടിക്കാഴ്ചയ്ക്ക് ഗവർണർ അനുമതി നല്കിയത്. മറീന ബീച്ചിൽ ജയലളിതയുടെ സ്മൃതി മണ്ഡപം സന്ദർശിച്ച ശേഷമാണ് ശശികല രാജ്ഭവനിലേക്ക് തിരിച്ചത്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് പനീർശെൽവം ഗവർണറെ കണ്ടെങ്കിലും അദ്ദേഹം ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിൽനിന്ന് തന്നെ അണ്ണാഡിഎംകെ നേതൃത്വം നിർബന്ധിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഗവർണറെ അറിയിച്ചു. രാജി പിൻവലിക്കാനുള്ള തീരുമാനവും അദ്ദേഹം ഗവർണറെ അറിയിച്ചു. വൈകിട
ചെന്നൈ: കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് പിന്നാലെ ഗവർണറുമായി കൂടിക്കാഴ്‌ച്ച നടത്താൻ അണ്ണാ ഡിഎംഎകെ ജനറൽ സെക്രട്ടറി വികെ ശശികലയും രാജ്ഭവനിലെത്തി. കൂടിക്കാഴ്‌ച്ചയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ശശികല ഉന്നയിക്കും. ഏറ്റവും വിശ്വസ്തരായ പത്ത് മന്ത്രിമാർ ശശികലയെ അനുഗമിക്കുന്നുണ്ട്.
അതേസമയം തന്നെ പിന്തുണയ്ക്കുന്ന എല്ലാ എംഎൽഎമാരെയും ഗവർണറുടെ മുന്നിലെത്തിക്കാനുള്ള ശശികലയുടെ നീക്കം വിജയം കണ്ടില്ല. പത്ത് എംഎൽഎമാർക്കു മാത്രമാണ് ശശികലയ്‌ക്കൊപ്പം കൂടിക്കാഴ്ചയ്ക്ക് ഗവർണർ അനുമതി നല്കിയത്. മറീന ബീച്ചിൽ ജയലളിതയുടെ സ്മൃതി മണ്ഡപം സന്ദർശിച്ച ശേഷമാണ് ശശികല രാജ്ഭവനിലേക്ക് തിരിച്ചത്.
സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് പനീർശെൽവം ഗവർണറെ കണ്ടെങ്കിലും അദ്ദേഹം ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിൽനിന്ന് തന്നെ അണ്ണാഡിഎംകെ നേതൃത്വം നിർബന്ധിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഗവർണറെ അറിയിച്ചു. രാജി പിൻവലിക്കാനുള്ള തീരുമാനവും അദ്ദേഹം ഗവർണറെ അറിയിച്ചു. വൈകിട്ട് അഞ്ചിന് രാജ്ഭവനിലെത്തിയ പനീർശെൽവം പത്തു മിനിട്ടാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
നല്ലതേ നടക്കൂ എന്നും സത്യം ജയിക്കുമെന്നും ഗവർണറെ കണ്ടശേഷം മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയ പനീർ ശെൽവം പറഞ്ഞു. എല്ലാ കാര്യങ്ങളും ഗവർണറെ ധരിപ്പിച്ചു. നീതി നടപ്പാക്കുമെന്ന് ഗവർണർ ഉറപ്പു നല്കി. തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും തിരിച്ചുവരുമെന്നും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശികലയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷമായിരിക്കും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവർണർ അന്തിമ തീരുമാനമെടുക്കുക. പനീർശെൽവത്തെ മാറ്റി ശശികല മുഖ്യമന്ത്രിയാകാൻ നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ-ഭരണ പ്രതിസന്ധിക്ക് കാരണമായത്.
ശശികലയ്‌ക്കെതിരെ തുറന്നടിച്ച് കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവം രംഗത്തെത്തിയതോടെയാണ് അണ്ണാ ഡിഎംകെയിലെ കലാപം പരസ്യമായത്. മുഖ്യമന്ത്രി സ്ഥാനം തന്നെ നിർബന്ധിപ്പിച്ച് രാജി വെപ്പിച്ചതാണെന്ന് ആരോപിച്ച പനീർശെൽവം ശശികലയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു.
മുഖ്യമന്ത്രിയാകാൻ ഒരുങ്ങിനിൽക്കെ തനിക്കെതിരെ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയ ഒ. പനീർശെൽവത്തെ പാർട്ടിയുടെ ട്രഷറർ സ്ഥാനത്തുനിന്നും നീക്കിയാണ് ശശികല മറുപടി നൽകിയത്.
ജയലളിതയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് പനീർശെൽവം ഇതിനോട് പ്രതികരിച്ചത്. പനീർശൽവവും ശശികലയും തുറന്ന പോര് തുടരുന്നതിടെയാണ് ഗവർണറുമായുള്ള കൂടിക്കാഴ്‌ച്ച.
ശശികലയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ശശികല മുഖ്യമന്ത്രി ആകുന്നതിനോട് ഗവർണർക്ക് അനുകൂല നിലപാടില്ലെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയായ ശേഷം ശശികലയെ കോടതി ശിക്ഷിച്ചാൽ അവർ രാജിവെയ്‌ക്കേണ്ടി വരും. അടുത്ത ആഴ്‌ച്ച കോടതി വിധി വന്ന ശേഷം ശശികല മുഖ്യമന്ത്രി ആകുന്നത് പരിഗണിക്കാമെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചിരുന്നത്. ഗവർണർ ശശികലയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് അണ്ണാഡിഎംകെയും രംഗത്തെത്തിയിരുന്നു.
ശശികല അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. 63 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനമാണ് കേസിന് ആധാരം. കർണാടക ഹൈക്കോടതിയാണ് പ്രതികളെ വെറുതെ വിട്ടിരുന്നത്. അപ്പീലുകളിൽ ഒരാഴ്‌ച്ചക്കകം വിധി പറയുമെന്ന് സുപ്രീംകോടതി കുറച്ചു ദിവസം മുമ്പ് അറിയിച്ചിരുന്നു.



