- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിധികേട്ട് പൊട്ടിക്കരഞ്ഞ് ശശികല; കീഴടങ്ങാൻ കൂടുതൽ സമയം തേടാൻ സാധ്യത; തൽക്കാലം റിസോർട്ടിൽ തന്നെ തുടരും; തമിഴ്‌നാട് രക്ഷപ്പെട്ടുവെന്ന് പനീർശെൽവം; കൂവത്തൂരിൽ ശശികല അനുകൂലികളുടെ ബഹളം, ഒപിഎസ് ക്യാമ്പിൽ ആഹ്ലാദ പ്രകടനം
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയെ ശിക്ഷിച്ച കീഴ്‌കോടതി വിധി സുപ്രീംകോടതി ശരിവച്ച വാർത്തയറിഞ്ഞ് ശശികല പൊട്ടിക്കരഞ്ഞു. കൂവത്തൂരിൽ എംഎൽഎമാർക്കൊപ്പം ഉണ്ടായിരുന്ന ചിന്നമ്മ വിധി അറിഞ്ഞയുടൻ പൊട്ടിക്കരയുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനകേസിൽ നാല് വർഷം തടവ് ശിക്ഷയും 10 കോടി രൂപയുമാണ് സുപ്രീം കോടതി വിധിച്ചത്. ജയലളിതയേയും ശശികലയേയും കുറ്റവിമുക്തരാക്കിയ കർണാടക ഹൈക്കോടതി വിധി റദ്ദ് ചെയ്ത സുപ്രീം കോടതി വിചാരണ കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.അതേസമയം വിധി വന്നതോടെ പനീർശെൽവം ക്യാമ്പിൽ ആഹ്ലാദപ്രകടനം തുടങ്ങി. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടുവെന്നാണ് പനീർശെൽവത്തിന്റെ പ്രതികരണം. കൂവത്തൂരിൽ എംഎൽഎമാർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞാണ് വിധി ചിന്നമ്മ ശ്രവിച്ചത്. കീഴടങ്ങാൻ കൂടുതൽസാവകാശം തേടാനും ശശികല ഒരുങ്ങുന്നുണ്ട്. ശശികല ജയിലിലേക്ക് എന്ന വാർത്ത വന്നതോടെ കൂവത്തൂരിലെ ശശികല അനുകൂലികൾക്ക് ഇടയിൽ ബഹളം തുടങ്ങി. കൂവത്തൂരിൽ തങ്ങുന്ന ശശികല തന്റെ അനുയായിയെ പിന്തുണക്കണമെന്ന് എംഎൽഎമാരോട് ആവശ്യ
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയെ ശിക്ഷിച്ച കീഴ്‌കോടതി വിധി സുപ്രീംകോടതി ശരിവച്ച വാർത്തയറിഞ്ഞ് ശശികല പൊട്ടിക്കരഞ്ഞു. കൂവത്തൂരിൽ എംഎൽഎമാർക്കൊപ്പം ഉണ്ടായിരുന്ന ചിന്നമ്മ വിധി അറിഞ്ഞയുടൻ പൊട്ടിക്കരയുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനകേസിൽ നാല് വർഷം തടവ് ശിക്ഷയും 10 കോടി രൂപയുമാണ് സുപ്രീം കോടതി വിധിച്ചത്. ജയലളിതയേയും ശശികലയേയും കുറ്റവിമുക്തരാക്കിയ കർണാടക ഹൈക്കോടതി വിധി റദ്ദ് ചെയ്ത സുപ്രീം കോടതി വിചാരണ കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.
അതേസമയം വിധി വന്നതോടെ പനീർശെൽവം ക്യാമ്പിൽ ആഹ്ലാദപ്രകടനം തുടങ്ങി. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടുവെന്നാണ് പനീർശെൽവത്തിന്റെ പ്രതികരണം. കൂവത്തൂരിൽ എംഎൽഎമാർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞാണ് വിധി ചിന്നമ്മ ശ്രവിച്ചത്. കീഴടങ്ങാൻ കൂടുതൽസാവകാശം തേടാനും ശശികല ഒരുങ്ങുന്നുണ്ട്. ശശികല ജയിലിലേക്ക് എന്ന വാർത്ത വന്നതോടെ കൂവത്തൂരിലെ ശശികല അനുകൂലികൾക്ക് ഇടയിൽ ബഹളം തുടങ്ങി. കൂവത്തൂരിൽ തങ്ങുന്ന ശശികല തന്റെ അനുയായിയെ പിന്തുണക്കണമെന്ന് എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എംഎൽഎമാരെ തടങ്കലിൽ പാർപ്പിച്ചുവെന്ന് ആരോപണം ഉയർന്ന കൂവത്തൂർ റിസോർട്ടിലേക്ക് വൻ പൊലീസ് സന്നാഹമെത്തി. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തെ ആഴ്ചകളോളം ഉദ്വേഗത്തിൽ നിലനിർത്തിയ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്ക് കനത്ത തിരിച്ചടി നൽകിയാണ് സുപ്രീംകോടതി വിധി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല കുറ്റക്കാരിയാണെന്നും ശിക്ഷ അനുഭവിക്കണമെന്നുമാണ് വിചാരണക്കോടതിയുടെ വിധി ശരിവച്ചുകൊണ്ട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയും ശശികലയും കുറ്റക്കാരല്ലെന്ന കർണാടക ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കുകയും ചെയ്തു. ജയലളിത ഉൾപ്പെടെയുള്ള നാലുപ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തി നാലുവർഷത്തേക്കായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. ജയലളിതയുടെ മരണത്തെ തുടർന്ന് ശശികല അടക്കമുള്ളവരെ നാലുവർഷത്തേക്ക് ശിക്ഷിച്ച വിധി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.



